ഐക്യത്തോടെ ജീവിക്കണോ? സലാം പറയണം; പരിചിതരോടും അപരിചിതരോടും
മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്താനുള്ള മാര്‍ഗമാണ് സലാം പറയല്‍. എങ്ങനെ സംസാരിച്ച് തുടങ്ങണമെന്ന് ശങ്കിച്ച് നില്‍ക്കുന്നവര്‍ക്ക് സലാം കൊണ്ട് ശുഭാരംഭം കുറിക്കാനാവും. തെറ്റി പിരിഞ്ഞവര്‍ക്കിടയില്‍ ബന്ധം പുനസ്ഥാപിക്കുമ്പോഴും സലാം കൊണ്ട് തുടങ്ങലാവുന്നു ഉത്തമം. സലാമിനെ കുറിച്ച് ഹദീസുകള്‍ വളരെയധികമാണ്.
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി(സ്വ) തങ്ങള്‍ പറയുന്നു, "നിങ്ങള്‍ വിശ്വാസികള്‍ ആവുന്നത് വരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല, പരസ്പരം ഇഷ്ടപ്പെടുന്നത് വരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല, എന്നിട്ട് നബി(സ്വ) തങ്ങള്‍ ചോദിച്ചു: നിങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹം നിലനില്‍ക്കുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് നൽകട്ടേ ? "അതെ' അവര്‍ പറഞ്ഞു, നബി(സ്വ) തങ്ങള്‍ പറഞ്ഞു, "നിങ്ങള്‍ നിങ്ങളുടെ ഇടയില്‍ സലാം വ്യാപിപ്പിക്കുക. ഈ ഒരൊറ്റ ഹദീസില്‍ നിന്ന് തന്നെ സലാമിന്‍റെ മഹത്വം വ്യക്തമാകുന്നുണ്ട്.
Also read:https://islamonweb.net/ml/19-December-2020-781
ഇസ്‌ലാമിക ചരിത്രത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന സംഭവമാണ് മദീനയിലേക്കുള്ള ഹിജ്റ. ഏറെ ത്യാഗനിർഭരമായ ഹിജ്റ കഴിഞ്ഞ് മദീനയിൽ കാലുകുത്തിയ പ്രവാചകൻ മുഹമ്മദ് സ യെ സ്വീകരിക്കാൻ മദീനയിൽ ആബാലവൃദ്ധം ജനങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ത്വലഅൽ ബദറു അലൈനാ (ഞങ്ങളിൽ ചന്ദ്രനുദിച്ചിരിക്കുന്നു) തുടങ്ങിയ കവിതകൾ പാടി അവർ നബിയെ സ്വീകരിച്ചു. ആദ്യമായി പുണ്യ നബി സ അവരോട് സംസാരിച്ചത് ഇപ്രകാരമായിരുന്നു. നിങ്ങൾ ഭക്ഷണം നൽകുക, സലാം വ്യാപിപ്പിക്കുക, ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ എഴുന്നേറ്റ് നിസ്കരിക്കുക; എങ്കിൽ സുരക്ഷിതത്വത്തോടെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം. മദീനയിലെത്തി ആദ്യമായി ജനങ്ങൾക്ക് നൽകിയ സന്ദേശത്തിൽ സലാം പറയുന്നതിനെ ഉൾപ്പെടുത്തിയതിൽ നിന്നും പരിശുദ്ധ ഇസ്‌ലാം അതിനെത്രമാത്രം പ്രാധാന്യം നൽകുന്നുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. സലാമിനേയും അതിന്‍റെ മഹത്വത്തേയും അറിയിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളും ഉണ്ട്. ഇബ്റാഹീം നബി (അ:) അടുത്തേക്ക് മലക്കുകള്‍ വന്നപ്പോള്‍ പോലും അവര്‍ സലാം കൊണ്ടായിരുന്നു തുടങ്ങിയിരുന്നത്. സ്വന്തം വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ പോലും സലാം പറഞ്ഞ് തുടങ്ങണമെന്നതിനെ സൂചിപ്പിച്ച് അള്ളാഹു തആല വിശുദ്ധഖുര്‍ആനിലെ സൂറത്തുല്‍ നൂറിലെ 61ന്നാമത്തെ ആയത്തിന്‍റെ അവസാനത്തില്‍ ഇങ്ങനെ പറയുന്നു: 'വീടുകളിലേക്ക് കടക്കുമ്പോള്‍ അള്ളാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹീതവും ഉദാത്തവുമായ ഉപഹാരമെന്ന നിലക്ക് നിങ്ങള്‍ പരസ്പരം സലാം പറയണം.ചിന്തിച്ചു ഗ്രഹിക്കാനായി ഇവ്വിധം അള്ളാഹു നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിച്ചു തരികയാണ്.
ഇസ്‌ലാമിന്റെ അനുഗ്രഹീതവും ഉദാത്തവും ഹൃദൃവുമായ സംസ്കാരമാണിത്. വീട്ടുകാര്‍ക്ക് സലാം പറഞ്ഞു കൊണ്ടായിരിക്കണം അങ്ങോട്ട് പ്രവേശിക്കേണ്ടത്. പല മുസ്‌ലിം ഗൃഹങ്ങളിലും തീര്‍ത്തും അജ്ഞാതമായിരിക്കുന്നു ഇത്. വീടിനും അവിടെയുള്ളവര്‍ക്കും ക്ഷേമൈശ്വര്യങ്ങള്‍ കിട്ടാന്‍ സഹായകമാണ് സലാം.
Also read:https://islamonweb.net/ml/07-December-2020-776
അന്യവീടുകളില്‍ പ്രവേശിക്കുമ്പോഴും സലാം പറഞ്ഞും അനുമതിയാവശ്യപ്പെട്ടു മാത്രമേ പ്രവേശിക്കാവു എന്നും അല്ലാഹു സൂറത്തുന്നൂറിലെ 27ാമത്തെ സൂക്തത്തിലൂടെ പറയുന്നു (സത്യ വിശ്വാസികളെ, അനുമതിയാവശ്യപ്പെടുകയും സലാം പറയുകയും ചെയ്തല്ലാതെ സ്വന്തമല്ലാത്ത അന്യവീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. ഈ രീതിയാണ് ഉത്തമം നിങ്ങള്‍ ചിന്തച്ചുഗ്രഹിക്കുവെങ്കില്‍). ഇസ്‌ലാമിലെ ശ്രദ്ധേയമായൊരു സാമൂഹ്യമര്യാദയാണിവിടെ പ്രതിപാദിക്കുന്നത്. സലാം പറഞ്ഞും അനുമതി തേടിയും മാത്രമേ അന്യരുടെ വീടുകളില്‍ പ്രവേശിക്കാവൂ.
സലാമിന്ന് കുറേ മര്യാദകളുണ്ട്, വാഹനത്തിലുള്ളവന്‍ നടക്കുന്നവനോടും, നടക്കുന്നവന്‍ ഇരിക്കുന്നവനോടും,ചെറിയ സംഘം വലിയ സംഘത്തോടും സലാം പറയണം. അത് പോലെ ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന് അഞ്ച് ബാധ്യതകൾ നിറവേറ്റി നൽകേണ്ടതുണ്ട്. നബി(സ്വ) തങ്ങള്‍ പറഞ്ഞു, അവയില്‍ ആദ്യമായി നബി(സ്വ) എണ്ണിയത് സലാം മടക്കലിനെയാണ്. രണ്ടാമത്തേത് തുമ്മിയവന്ന് യെര്‍ഹമുകുമുള്ളാഹ് പറയലും മൂന്ന് ക്ഷണം സ്വീകരിക്കലും നാല് രോഗ സന്ദര്‍ശനം നടത്തലും അഞ്ചാമത്തേത് മയ്യിത്തിനെ പിന്തുടരലുമാണ്.
അന്യവീടുകളില്‍ പ്രവേശിക്കുമ്പോഴും സലാം പറഞ്ഞും അനുമതിയാവശ്യപ്പെട്ടും മാത്രമേ പ്രവേശിക്കാവു എന്നും അല്ലാഹു സൂറത്തുന്നൂറിലെ 27ാമത്തെ സൂക്തത്തിലൂടെ പറയുന്നു (സത്യ വിശ്വാസികളെ, അനുമതിയാവശ്യപ്പെടുകയും സലാം പറയുകയും ചെയ്തല്ലാതെ സ്വന്തമല്ലാത്ത അന്യവീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. ഈ രീതിയാണ് ഉത്തമം നിങ്ങള്‍ ചിന്തച്ച് ഗ്രഹിക്കുന്നുവെങ്കില്‍). ഇസ്‌ലാമിലെ ശ്രദ്ധേയമായൊരു സാമൂഹ്യമര്യാദയാണിവിടെ പ്രതിപാദിക്കുന്നത്.സലാം പറഞ്ഞും അനുമതിതേടിയും മാത്രമേ അന്യരുടെ വീടുകളില്‍ പ്രവേശിക്കാവൂ.
Leave A Comment