ഹജ്ജും പെരുന്നാളും
ദിവ്യ സാമീപ്യത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും ഏറ്റവും വലിയ നിദര്‍ശനമാണ് ഹജ്ജ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതായത് കൊണ്ട് തന്നെ അതിന്റെ കനവും ഗാംഭീര്യവും വര്‍ദ്ധിച്ചതാണ്. ആത്മീതയുടെ പരമോന്നത രൂപമായിട്ടാണ് ഇവിടെ ഹജ്ജ് വിലയിരുത്തപ്പെടുന്നത്. അത് അങ്ങനെയാണുതാനും.
പക്ഷേ, ഹജ്ജും പെരുന്നാളും ഒരുമിച്ച് സംഭവിക്കുന്നതിന്റെ അര്‍ത്ഥമെന്ത്? നമ്മുടെ പെരുന്നാള്‍ വീക്ഷണത്തിന് വല്ല പിഴവും സംഭവിച്ചിട്ടുണ്ടോ? പെരുന്നാളിനെ ഒരു അനിയന്ത്രിത ആഘോഷമായും ഹജ്ജിനെ ആത്മീയതയുടെ പരമാഗ്രമായമമമമും നമ്മള്‍ മനസ്സിലാക്കി തുടങ്ങിയത് എവിടം മുതല്‍ക്കാണ്? അല്ലെങ്കില്‍ പെരുന്നാളും ഹജ്ജിനെ പോലെ തന്നെ ആത്മീയതയില്‍ ഊന്നിനില്‍ക്കേണ്ടതാണോ? നാം തെറ്റിദ്ധാരണയുടെ മുനമ്പിലൂടെയാണോ സഞ്ചരിക്കുന്നത്? ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ചിന്തിപ്പിക്കേണ്ട ചോദ്യങ്ങളാണിവ.
പെരുന്നാളിനെ ഭൗതികതയുടെയും ഹജ്ജിനെ ആത്മീയതയുടെയും പ്രതീകങ്ങളായി നമ്മെളെന്നോ മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഇത് തീര്‍ത്തും തെറ്റിദ്ധാരണയാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം രണ്ടും ആത്മീയനിര്‍വൃതിയുടെ ഘട്ടങ്ങളായിരിക്കണം. അതാണ് അവയുടെ ചേര്‍ത്തിരിപ്പും വ്യക്തമാക്കുന്നത്.
പെരുന്നള്‍ ദിവ്യ സാമീപ്യത്തിന്റെ സ്‌നേഹവല്ലരിയില്‍ ആറാടിക്കളിക്കുന്ന സന്തോഷത്തെയാണ് പ്രതിനിധീകരിക്കുന്നത്. അല്ലാതെ അതിന്റെ സന്തോഷവും സ്‌നേഹകൈമാറ്റവും മറ്റൊന്നല്ല. ചരിത്ര പശ്ചാതലങ്ങള്‍ രണ്ടിനും ഒന്നായതിനാല്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ചിന്തിക്കേണ്ട സ്ഥലമാണിത്. ഇബ്‌റാഹീമിയന്‍ ത്യാഗ സന്നദ്ധത ഈ ഹജ്ജിലൂടെ എന്ന പോലെ പെരുന്നാളിലൂടെയും വിശ്വാസി ആര്‍ജ്ജിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ ഒരു നാണയത്തിന്റെ ഇരു പുറങ്ങളോ അല്ലെങ്കില്‍ ഒരു പുറത്തിന്റെ ഇരു വശങ്ങളോ ആണിവ. അതിനാല്‍ രണ്ടിനും രണ്ട് മാനങ്ങള്‍ നല്‍കിക്കൂടാ. രണ്ടിന്റെയും ആത്മാവ് ഒരേ കോണില്‍ തന്നെ കണ്ടത്തെപ്പെടേണ്ടതുണ്ട്. അഥവാ പെരുന്നാള്‍ ആഘോഷവും തൗഹീദിലധിഷ്ഠിതമാവുമ്പോള്‍ വീട്ടിലിരിക്കുന്നവനെ സംബന്ധിച്ചിടത്തോളം അതും ഒരു കൊച്ചു ഹജ്ജോ ഹജ്ജിന്റെ നിര്‍വൃതി നല്‍കുന്നതോ ആയി പരിണമിക്കുന്നു.
ഹജ്ജിന്റെയും പെരുന്നാളിന്റെയും ആത്മാവിന്റെ ഏകത്വത്തിലേക്ക് സൂചിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു''(നാം അദ്ധേഹത്തോട് പറഞ്ഞു) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെ പറ്റി വിളംമ്പരം ചെയ്യുക. നടന്നു കൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെ അടുത്ത് വന്ന് കൊള്ളും. അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ച് ബലി കഴിക്കാന്‍ വേണ്ടിയത്രെ ഇത് അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും പരമവശരും ദരിദ്രരുമായിട്ടുള്ളവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുന്നു'' (22:27-28)
Leave A Comment