അഭയാർഥികൾക്ക് ഭൂമി നൽകുമെന്ന് മമതാബാനർജി
കൊല്‍ക്കത്ത: ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ആസാം പൗരത്വ പട്ടിക പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് ഒന്നടങ്കം എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. പശ്ചിമ ബംഗാളിലെ അഭയാർഥികൾക്ക് ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് മമതാ ബാനര്‍ജി ഇന്ത്യൻ രാഷ്ട്രീയത്തെ ഒന്നടങ്കം ഞെട്ടിച്ചത്. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് മമത തന്റെ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ വോട്ട്ബാങ്ക് ആയതിനാല്‍ ടി.എം.സി ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്‍.ആര്‍.സി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പറഞ്ഞതിന് ശക്തമായ മറുപടി ആയിരിക്കുകയാണ് മമതയുടെ പുതിയ പ്രസ്താവന. കേന്ദ്ര സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിരവധി അഭയാര്‍ഥി കോളനികളുമുണ്ട്. ഈ അഭയാര്‍ഥി കോളനികളെ ക്രമീകരിക്കാനും അവര്‍ക്ക് ഭൂമി കൈവശം വെക്കാനുമുള്ള ആവശ്യം അവര്‍ നേരത്തെ തന്നെ ഉയര്‍ത്തിയതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter