പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍
കാറ്റാനം സ്വദേശി പതിയാരകത്ത് ശിഹാബുദ്ദീന്‍ എന്നവരുടെ മകനാണ് പതി അബ്ദുല്‍ ഖാദിര്‍മുസ്ലിയാര്‍.1949-ലാണ് അദ്ധേഹം നെടിയിരുപ്പിലെത്തിയത്. റശീദുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തെതുടര്‍ന്ന് പുത്തന്‍ പ്രസ്ഥാനക്കാര്‍ പൂര്‍വ്വാധികം ശക്തിയോടെ രംഗത്ത് വന്നു. മുഹ്‌യിദ്ദീന്‍മാലയെ ആക്ഷേപിച്ചും, പരിഹസിച്ചും അവര്‍ നാടാകെ പ്രസംഗിച്ചു നടന്നു. ആയത്ത്, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ ചതുര്‍ലക്ഷ്യങ്ങളുടെ പിന്‍പലത്തോടെ മുഹ്‌യിദ്ദീന്‍മാല പാടി അദ്ധേഹം വ്യാഖ്യാനിച്ചപ്പോള്‍ പ്രതിഭാഗ പ്രസംഗികന്‍ എ. അലവി മൗലവി പറഞ്ഞു''മുഹ്‌യിദ്ദീന്‍ മാലയുടെ അര്‍ത്ഥം മുസ്ലിയാര്‍ പറഞ്ഞത്‌പോലെയാണെങ്കില്‍ തെറ്റില്ല''. കേരളത്തിലുടനീളം അദ്ധേഹം ആശയ പ്രചരണവുമായി ഓടിനടന്നു. ഒരു ദിവസം കണ്ണൂരിലേക്കുള്ള യാത്രാവേളയില്‍ സൈതാര്‍പള്ളി അങ്കണത്തില്‍ ഒരു പ്രസംഗ സദസ്സ് കാണുകയുണ്ടായി. കാര്‍ നിര്‍ത്തി അദ്ധേഹം സദസ്സിലെത്തി. അരീക്കോട് അബ്ദുസ്സലാം മൗലവിയായിരുന്നു പ്രസംഗികന്‍.
പതിയെ കണ്ട അദ്ധേഹത്തിന്റെ തൊണ്ടയിടറി. ഉടനെ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. പിന്നീടാണ് പ്രാസംഗികനെ സംബന്ധിച്ച് ഭാരവാഹികളും, നാട്ടുകാരും അറിയുന്നത്. പതിയുടെ പര്യടനം പുത്തനാശയക്കാരുടെ നട്ടെല്ല് ഒടിക്കുന്ന വിധം ശക്തമായിരുന്നു. പതിയേയും, സമസ്തയിലെ ആലിമീങ്ങളേയും ഒരു വാദപ്രതിവാദത്തിന് കൊടിയത്തൂരിലേക്ക് ക്ഷണിച്ചു കൊണ്ട് വഹാബികള്‍ നോട്ടീസയച്ചു. നിശ്ചിത സമയത്തിനു മുമ്പ് തന്നെ പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കാടേരി മുതലായ പണ്ഡിതരടക്കം പതി അവിടെയെത്തി സജ്ജമാക്കിയ സ്റ്റേജില്‍ കയറിയിരുന്നു. പ്രതിഭാഗം അതൊട്ടും പ്രതീക്ഷിച്ചിതായിരുന്നില്ല. അവരാകെ വെപ്രാളത്തിലായി. ആയിടക്ക് ഒരാള്‍ സ്റ്റേജില്‍ കയറി ''നമ്മുടെ സ്റ്റേജ് സുന്നികള്‍ കയ്യേറിയിരിക്കയാണ്, ഇത് അക്രമമാണ് '' എന്ന് സദസ്യരോട് പറഞ്ഞു. സദസ്സ് പ്രക്ഷുബ്ധരാകാന്‍ തുടങ്ങിയപ്പോള്‍ പതിയവര്‍കള്‍ എഴുന്നേറ്റ് പ്രസംഗം തുടങ്ങി. ആദ്യം കത്തുവായിച്ചു ശേഷം പറഞ്ഞു ഇവിടെ ഞങ്ങളെ ക്ഷണിച്ചു വരുത്തിയതാണ്. നാല്‍പത്തിയൊന്നു കസേര ഇവിടെ വേണ്ടതാണ് സമസ്തയില്‍ നാല്‍പതു പണ്ഡിതന്മാരുണ്ടല്ലോ, പിന്നേ ഞാനും ആയതി കൊണ്ട് കയ്യേറി എന്ന പ്രയോഗം തന്നെ തെറ്റാണ്. അതാണ് വലിയ അക്രമം. അതോടെ ജനം ഇളകി. സംഘാടകരെല്ലാം ജീവനും കൊണ്ട് നെട്ടോടമോടി. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സംസ്ഥാപനത്തിന് വലിയ ത്യാഗങ്ങള്‍ ചെയ്ത മഹാനാണദ്ധേഹം. വഹാബികളും, മൗദൂദികളുമായി പല സ്ഥലങ്ങളിലും അദ്ധേഹം സംവാദം നടത്തിയിട്ടുണ്ട്. പതി മുസ്ലിയാരുടെ ആഗമനത്തോടെയാണ് സമസ്ത ആരോഗ്യകരമായ വളര്‍ച്ച പ്രാപിച്ചത്. കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, എ.ന്‍ അബ്ദുള്ള മുസ്ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ തുടങ്ങിയ പലരും പൊതുരംഗത്ത് പതിയുടെ സഹചാരികളായിരുന്നു. 1958 മാര്‍ച്ച് 30-ന് കോഴിക്കോട് വെച്ച് ആ മഹാ പണ്ഡിതന്‍ ഇഹലോകവാസം വെടിഞ്ഞു.
Leave A Comment