ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ നേരിടുന്ന പീഢനങ്ങളെ അപലപിച്ച് ജസീന്ത അര്‍ദേന്‍

ചൈനയിലെ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിനെ കുറിച്ച് മനുഷ്യാവകാശ സംഘടന ന്യൂസിലാന്‍ഡ് പ്രധാന മന്ത്രി ജസീന്ത അര്‍ദേനുമായി ആശങ്കള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് ജസീന്ത ഈ വിഷയത്തില്‍ ഇടപെടുമെന്ന വാര്‍ത്തകള്‍.

ന്യൂസിലാന്‍ഡിലെ രണ്ടു മസ്ജിദുകളില്‍ ഒരു ഭീകരന്‍ 50 പേരെ  കൊലപ്പെടുത്തിയതിന് രണ്ടാഴ്ച തികയവെ വരുന്ന തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് ജസീന്ത ബൈജിംഗ് സന്ദര്‍ശിക്കുന്നത്.
അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജസീന്ത ശക്തമായി ശബ്ദിച്ചിരുന്നു.
ബൈജിംഗില്‍ മുസ്‌ലിംകള്‍ക്കെതിരെ അത്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അര്‍ദേന്‍ ഇടപെടണമെന്നും ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു.
നൂറ്കണക്കിന് ചൈനീസ് മുസ്‌ലിംകളെ കുറ്റാരോപിതാരായി ചൈനയില്‍  ക്യാമ്പില്‍ തടഞ്ഞുവെച്ചിട്ടുണ്ട്. അവരെ ബന്ധുക്കളില്‍ നിന്ന് തഴയുകയും ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ഇസ്‌ലാം മതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
ഈവിഷയവുമായി ബന്ധപ്പെട്ട് ചൈനയിലെ നേതാക്കളോട് ജസീന്ത സംസാരിക്കണമെന്നും ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെടണമെന്നും സ്വതന്ത്ര നിരീക്ഷകര്‍ക്ക് രാജ്യത്തിനകത്തേക്ക് കയറാന്‍ അനുവദിക്കാന്‍ ആവശ്യപ്പെടണമെന്നും ഹ്യുമന്‍ റൈറ്റ്് വാച്ച് അഭിപ്രായപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter