ബംഗാളിൽ ആരാധനാലയങ്ങൾ ജൂൺ ഒന്നുമുതൽ തുറക്കും
കൊൽക്കത്ത: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ലോക് ഡൗണിന്റെ അടച്ചുപൂട്ടിയ ആരാധനാലയങ്ങൾ ജൂണ്‍ ഒന്നുമുതൽ തുറക്കാന്‍ അനുവദിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്ക്ഡൗണിന്റെ നാലാംഘട്ടം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം അവശേഷിക്കേയാണ് മമതയുടെ കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപനം.

ആരാധനാലയങ്ങൾ തുറക്കുമെങ്കിലും നിയന്ത്രണങ്ങളോടെ മാത്രമേ കടത്തിവിടുകയുള്ളൂ. പത്തുപേരില്‍ കൂടുതല്‍ പേരെ ഒരേ സമയം പ്രവേശനമുണ്ടാവില്ല. അമ്പലങ്ങള്‍, പളളികള്‍, ഗുരുദ്വാരകള്‍ തുടങ്ങി എല്ലാ ആരാധനാലയങ്ങൾക്കും ഇളവ് ലഭിക്കും.

അതേസമയം ആരാധനാലയങ്ങൽ തുറന്നുകൊടുക്കുമെങ്കിലും ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ലെന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കര്‍ണാടക സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter