അള്‍ജീരിയില്‍ ബോട്ട്ഫ്‌ളിക്കയുടെ രാജിക്ക് വേണ്ടി തെരുവിലിറങ്ങിയത് ജനലക്ഷങ്ങള്‍

അള്‍ജീരിയന്‍ പ്രസിഡണ്ട് ബോട്ടഫ്‌ളിക്കയുടെ രാജിക്ക് വേണ്ടി പ്രതിഷേധം കനക്കുന്ന അള്‍ജീരിയയില്‍ പ്രതിഷേധത്തിന്റെ ആറാം ആഴ്ചയില്‍ പങ്കെടുത്തത് ജനലക്ഷങ്ങള്‍. പ്രസിഡണ്ട് അബ്ദുല്‍ അസീസ് ബോട്ടഫ്‌ലിക്കയെ താഴെയിറക്കാന്‍ പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങിയത് മില്യണിലധികം ജനങ്ങളെന്ന് അള്‍ജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആര്‍ട്ടിക്കള്‍ 102 പ്രകാരം ബോട്ടഫ്‌ലിക്കയെ വീണ്ടും പ്രസിഡണ്ടായി വാഴിക്കാനുള്ള തീരുമാനത്തിനെതിരെയാണ് ജനരോഷമിരമ്പുന്നത്.
അള്‍ജീരിയന്‍ തലസ്ഥാനമായ ഗ്രാന്‍ഡ് പോസ്റ്റ് സക്വയറും പ്രതിഷേധത്താല്‍ നിറഞ്ഞിരിന്നു. അള്‍ജീരിയന്‍ സേന മേധാവിയും ലഫ്റ്റനന്റ് ജനറലുമായ അഹമ്മദ് ഗെയ്ദ് സലാ ബോട്ട്ഫ്‌ലിക്കയെ നീക്കം ചെയ്യാനുള്ള ഭരണഘടനപരമായ നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കഴിഞ്ഞ 20 വര്‍ഷമായി അള്‍ജീരിയയുടെ പ്രസിഡണ്ടാണ് ബോട്ടഫ്‌ലിക്ക.
പാര്‍ട്ടി സെക്രട്ടറി ജനറല്‍ അഹമ്മദ് ഒയാഹിയയും ബോട്ടഫ്‌ലിക്കയുടെ  രാജിക്ക് വേണ്ടി സമ്മര്‍ദം ചെലുത്തുന്നുണ്ട്.
അള്‍ജീരിയന്‍ തൊഴിലാളി സംഘടനാ നേതാവ് അബ്ദേല്‍ മാജിദ് സിദി അല്‍ സെയ്ദ് പറയുന്നത് ബോട്ട്ഫ്‌ലിക്കയുടെ കാലാവധി അവസാനിപ്പിക്കുന്ന ഭരണഘടന പദ്ധതിക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter