ഇസ്മാഈല്‍ റാജി ഫാറൂഖി: ഇസ്‌ലാമീകരണത്തിന്റെ വിജ്ഞാന വഴി
FARUQIആധുനിക ലോകത്തെ ശ്രദ്ധേയനായ മുസ്‌ലിം വിദ്യാഭ്യാസ ചിന്തകനായിരുന്നു ഇസ്മാഈല്‍ റാജി ഫാറൂഖി. ഫലസ്തീനിലെ യാഫയില്‍ അബ്ദുല്‍ ഹുദല്‍ ഫാറൂഖിയുടെ മകനായി 1921 ജനുവരി ഒന്നിന് ജനനം. വീട്ടില്‍ നിന്ന് പ്രാഥമിക പഠനം നടത്തി. പിന്നീട് ഫ്രഞ്ച് കത്തോലിക്കാ സ്‌കൂളിലും, സെയ്ന്റ് ജോസഫ് സ്‌കൂളിലും പഠിച്ചു. 1936ല്‍ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ചേര്‍ന്ന് ഫിലോസഫിയില്‍ ബിരുദം നേടി. 194ല്‍ തന്റെ ഇരുപത്തിനാലാം വയസ്സില്‍ ഗലീലിയയിലെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. 1948ലെ ഇസ്രായേലീ കുടിയേറ്റം കാരണം  ആയിരക്കണക്കിന് ഫലസ്തീനികളെപ്പോലെ ലബനാനില്‍ അഭയം തേടി. അറബ് മുസ്‌ലിം ജനതയുടെ ശോച്യാവസ്ഥ കണ്ട് മനം നൊന്ത അദ്ദേഹം അമേരിക്കയിലേക്ക് പോയി. പണച്ചെലവ് കണ്ടെത്താന്‍ അമേരിക്കയില്‍ ട്രാന്‍സുലേറ്ററുടെയും കോണ്‍ട്രാക്ടറുടെയും ജോലി നോക്കി. ശേഷം സിറിയയിലും ഈജിപ്തിലും വന്ന് താമസമാക്കി. 1961 മുതല്‍ 1963വരെ കറാച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇസ്‌ലാമിക് റിസേര്‍ച്ചില്‍ പ്രൊഫസറായി. ഇരുപത്തിയഞ്ചോളം ഗ്രന്ഥങ്ങള്‍ക്ക് പുറമെ നിരവധി അറബി ഗ്രന്ഥങ്ങള്‍ ഡോ. ഫാറൂഖി ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. അദ്ദേഹം തന്റെ ജീവിതത്തെ മുഖ്യമായും രണ്ട് ഘട്ടങ്ങളാല്‍ അനാവരണം ചെയ്തു; അഥവാ അറബീയത, ഇസ്‌ലാമിസ്റ്റ്. 1977 മുതല്‍ 1982 വരെ ഇന്റര്‍ റിലീജ്യസ് പീസ് കൊളോക്കിയത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു. അത് കാരണം ജീവിതത്തില്‍ നല്ലൊരു പങ്കും മതങ്ങളുടെ (പ്രത്യേകിച്ച് സെമിറ്റിക്) താരതമ്യ പഠനത്തിനായിരുന്നു വിനിയോഗിച്ചിരുന്നത്. മാത്രമല്ല മതങ്ങള്‍ തമ്മില്‍ യോജിക്കുവാനുള്ള മേഖലകള്‍ കണ്ടെത്തുന്നതില്‍ വൈദഗധ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഫാറൂഖി സൃഷ്ടിച്ചു വിട്ട ഇസ്‌ലാമിക് ചിന്താ രംഗത്തെ ഈ അലകള്‍ കണ്ട് അസ്വസ്ഥരായ ജൂതലോബികള്‍ 1986 മെയ് 27ന് ഒരുപാട് ഗൂഢാലോചനകള്‍ക്കൊടുവില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒളിഞ്ഞ് കയറി അദ്ദേഹത്തെയും ഭാര്യയെയും വെടിവെച്ച് കൊന്നു. ഇസ്‌ലാമിക വിശ്വാസത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും എക്കാലത്തെയും ബദ്ധവൈരികളായ ജൂത കരങ്ങളാലായിരുന്നു ആ മഹാകര്‍മയോഗിയുടെ വിയോഗം. 1921ല്‍ ജനിച്ച് 1986ല്‍ മരണം. 65 വര്‍ഷത്തെ അവിശ്രമ ജീവിതം. ഫലസ്തീനില്‍ പിറന്ന ഫാറൂഖി സാഹിതീയ സേവനവും സമുദായ സമുദ്ദാരണവും തുടര്‍ന്നത് അമേരിക്കയില്‍. മുസ്‌ലിം ജീവിതം പരിവര്‍ത്തനത്തിന്റെ സാമൂഹിക ആവലാതികള്‍ വേറെയായിരുന്നു. ഇതിന്റെ ഇന്ധനവും വാഹനവും വേറെയായിരുന്നു. റാജിയുടെ പൊതു ജീവിതം ഏതര്‍ത്ഥത്തിലാണ് നവോത്ഥാനത്തിന്റെ തനി സ്വരൂപമായിത്തീര്‍ന്നത്? ഒട്ടേറെ ഉജ്ജ്വല ജീവിതങ്ങള്‍ വരിവരിയായി നില്‍ക്കുന്നതില്‍ ഫാറൂഖിയെ നാം ഒന്നാമത് കാണുന്നത് എങ്ങിനെയാണ്? ഇതിനുള്ള ഉത്തരമാണ് ഫാറൂഖിയുടെ മസ്തിഷ്‌കത്തില്‍ ഉരുവം കൊണ്ട ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജ് അഥവാ, വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം. ഇയൊരു ചിന്താധാരയുടെ ഉള്ളടക്കം മതി ഫാറൂഖിയെന്ന നവോത്ഥാന ശില്‍പിയിലേക്കു നമ്മുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍. ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജ് ആധുനിക ലോകത്ത് മുസ്‌ലിം ബുദ്ധി ജീവികള്‍ക്കിടയില്‍ പ്രചാരം നേടിയ പദപ്രയോഗങ്ങളിലൊന്നാണ് ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജ്; അഥവാ വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം. ഡോ. ഇസ്മാഈല്‍ റാജിയാണ് ഈ ആശയം ആദ്യമായി മുന്നോട്ട് വെച്ചത്. ഫാറൂഖിയുടെ സംഭാവനകളില്‍ ഏറ്റവും മികച്ചതാണ് ''വിജ്ഞാനത്തിന്റെ ഇസ്‌ലാമികവത്കരണം''. സമകാലിക ലോകത്തിന്റെ ഗതിതന്നെ മാറ്റുന്ന വിപ്ലവകരമായ ഒരാശയം ആധുനിക ലോകത്ത് ശക്തമായി മുന്നോട്ട് വെക്കുകയായിരുന്നു വിജ്ഞാനത്തിന്റെ ''ഇസ്‌ലാമികവത്കരണ''ത്തിലൂടെ റാജി ചെയ്തത്. ഇസ്‌ലാമാബാദിലെ കിലേൃിമശേീിമഹ കഹെമാശര ഡിശ്‌ലൃശെ്യേ, അമേരിക്കയിലെ കിലേൃിമശേീിമഹ കിേെശൗേലേ ീള കഹെമാശര ഠവീൗഴവ േ എന്നിവ സംയുക്തമായി 1982 ജനുവരിയില്‍ ഇസ്‌ലാമാബാദില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഡോ: റാജി ഫാറൂഖി പ്രസ്തുത ആശയം അവതരിപ്പിച്ചത്. ഇതിന് ശേഷം ഈ വിഷയത്തില്‍ ധാരാളം പ്രബന്ധങ്ങളും സെമിനാറുകളും പുസ്തകങ്ങളും പുറത്തിറങ്ങുകയുണ്ടായി. ഡോ: റാജിയുടെ Islamisation Of Knowledge: General Principles And Work Plan എന്ന ഗ്രന്ഥം ഈ വിഷയത്തില്‍ ഒരു മാര്‍ഗ രേഖയാണ്. വിജ്ഞാനീയങ്ങളെ മതപരമെന്നും ഭൗതികമെന്നും വേര്‍തിരിക്കാതെ ഇസ്‌ലാമിന്റെ ലോക വീക്ഷണത്തില്‍ നിന്ന് കൊണ്ട് വ്യക്തമായ രീതിശാസ്ത്രമനുസരിച്ച് പുനഃക്രമീകരിക്കുന്നതിനെയാണ് ''വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം'' എന്ന് അദ്ദേഹം പറയുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ മനുഷ്യന് ഭൗതിക ലോകത്തെ കുറിച്ച് പരിമിതജ്ഞാനം മാത്രമാണ് നല്‍കുന്നത്. അദൃശ്യ ലോകത്തെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് 'ദിവ്യ വെളിപാട്'  അനിവാര്യമാണ്. വിജ്ഞാനീയങ്ങളില്‍ ദൈവികതയും മാനുഷികാംശവും തമ്മിലുള്ള ബന്ധം ശക്തമാക്കുകയെന്നതാണ് ഇസ്‌ലാമീകരണം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌ലാമീകരണം ദൈവശാസ്ത്രപരമായ വിഷയങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. മനുഷ്യന്റെ നിലനില്‍പ്പിന്നനിവാര്യമാവുന്ന എല്ലാ വിജ്ഞാനീയങ്ങളുമായും അത് ബന്ധപ്പെട്ട് കിടക്കുന്നു. അസ്തിത്വ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുന്ന സത്താവിജ്ഞാനീയം, സമൂഹത്തിന്റെ പ്രശ്‌നപരിഹാരത്തിനുതകുന്ന സാമൂഹിക ശാസ്ത്രം, ചരിത്രം, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്ന മാനേജ്‌മെന്റ്, സൗന്ദര്യ ശാസ്ത്ര കല എന്നിവയൊക്കെ ഇസ്‌ലാമീകരണത്തിന്റെ പരിധിയില്‍ പെടുന്നവയാണ്. ഇവയൊക്കെ ഖുര്‍ആനും സുന്നത്തും നല്‍കുന്ന രീതിശാസ്ത്രമനുസരിച്ച് പുനഃസംവിധാനിക്കുന്നതിന് ''വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം'' എന്ന് പറയുന്നു. ഫാറൂഖിയുടെ രീതിശാസ്ത്രം ഇസ്‌ലാമിക രീതി ശാസ്ത്രം ഉരിതിരിയുന്നത് ഏകത്വത്തെ കുറിച്ചുള്ള അഞ്ച് പ്രാഥമിക തത്വങ്ങളില്‍ നിന്നാണെന്ന് റാജി അല്‍ ഫാറൂഖി അഭിപ്രായപ്പെടുന്നു. 1. അല്ലാഹുവിന്റെ ഏകത്വം 2. സൃഷ്ടിയുടെ ഏകത്വം 3. സത്യത്തിന്റെയും അറിവിന്റെയും ഏകത്വം 4. ജീവിതത്തിന്റെ ഏകത്വം 5. മാനുഷീകത്വത്തിന്റെ ഏകത്വം ഏകത്വത്തെ സംബന്ധിക്കുന്ന ഈ നിയമങ്ങള്‍ സത്താ വിജ്ഞാനീയവുമായി ബന്ധപ്പെടുന്നതാണ്. ഇതില്‍ നിന്ന് ഇസ്‌ലാമിക ജ്ഞാനത്തിന്റെ പ്രഥമ തത്വങ്ങള്‍ ഉരുത്തിരിയുന്നു. വിശാലമായ ഇസ്‌ലാമിക രീതിശാസ്ത്രം വികസിപ്പിക്കുന്നതിന് അടിത്തറയും ചട്ടക്കൂടും നല്‍കുന്നതില്‍ അല്‍ഫാറൂഖിയുടെ സംഭാവനകള്‍ മുഖ്യമായും രണ്ട് ബിന്ദുക്കളില്‍ കേന്ദ്രീകരിക്കുന്നു. 1. ഉമ്മത്തിന്റെ പ്രശ്‌നങ്ങളുടെ മൂര്‍ത്തമായ വിശകലനം 2. ഇസ്‌ലാമിക രീതിശാസ്ത്രത്തിനുള്ള പൊതുവായ് ചട്ടക്കൂട് രൂപപ്പെടുത്തല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിന് 1981ല്‍ ഡോ: റാജി ഫാറൂഖി, ഡോ: അബ്ദുല്‍ ഹമീദ് അബൂസുലൈമാന്‍, ഡോ: ജമാല്‍ ബര്‍സിഞ്ചി എന്നിവര്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ചതാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് (ഐ.ഐ.ഐ.ടി). ധാരാളം സെമിനാറുകളും പ്രബന്ധങ്ങളും ഐ.ഐ.ഐ.ടി സംഘടിപ്പിക്കുകയുണ്ടായി. വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം എന്ന കാഴ്ചപ്പാടിന്റെ വ്യാപനത്തിന്നു വേണ്ടി ദി അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഇസ്‌ലാമിക് സോഷ്യല്‍ സയന്‍സ് (എ.ജെ.ഐ.എസ്.എസ്) എന്ന പേരില്‍ ഇംഗ്ലീഷിലും 'ഇസ്‌ലാമിയ്യത്തുല്‍ മഅ്‌രിഫ' എന്ന പേരില്‍ അറബിയിലും ഓരോ ജേര്‍ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്. വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണത്തിന് എട്ട് മാര്‍ഗ്ഗങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്വീകരിച്ചിട്ടുള്ളത്:- 1. മുസ്‌ലിം ലോകം നേരിടുന്ന വൈജ്ഞാനിക മരവിപ്പിനെ കുറിച്ച് മുസ്‌ലിംകളെ ബോധവാന്മാരാക്കുക 2. മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ എന്താണെന്നതും അതെങ്ങനെ പരിഹരിക്കാമെന്നതും സംബന്ധിച്ച് ധാരണ സൃഷ്ടിക്കുക. 3. സമുദായത്തിന്റെ വൈജ്ഞാനിക മരവിപ്പും ഒരു സംസ്‌കൃതിയായി പ്രവര്‍ത്തിക്കുന്നതിലുള്ള പരാജയവും മുസ്‌ലിം ലോകത്തിന്റെ പുരോഗതിക്ക് അതെത്രമാത്രം തടസ്സമാകുന്നുവെന്ന് വ്യക്തമാക്കുക. 4. ഇസ്‌ലാമിക വീക്ഷണവും രീതിശാസ്ത്രവും പുനഃരുജ്ജീവിപ്പിക്കുക 5. സമകാലിക സാമൂഹിക ശാസ്ത്രവും മാനവിക വിജ്ഞാനിയവും ഇസ്‌ലാമിക മാതൃകയില്‍ ക്രോഡീകരിക്കുക 6. മാനസിക, സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്നു മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്‌ലാമിക തത്വങ്ങളിലും പാരമ്പര്യത്തിലും ആഭിമുഖ്യം സൃഷ്ടിക്കുക 7. ഇസ്‌ലാമിക രീതിശാസ്ത്രം പരിഷ്‌ക്കരിക്കുക 8. സാമൂഹിക മാനസിക വിഷയങ്ങളില്‍ ഇസ്‌ലാമിക പഠന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക, നേതൃത്വം നല്‍കുക, സാമ്പത്തിക സഹായം നല്‍കുക, അതിലൂടെ ഇസ്‌ലാമീകരണത്തിന് അടിത്തറ യൊരുക്കുക. വിജ്ഞാനത്തെയും ജ്ഞാനത്തെയും യുക്തി ചിന്തയേയും പരസ്പരം ബന്ധപ്പെടുത്തുന്ന സമ്പന്നമായ ഒരു തത്വശാസ്ത്ര  പാരമ്പര്യം ഇസ്‌ലാമിനുണ്ടായിരുന്നു; അല്‍ഫാറാബിയും, അല്‍കിന്ദിയും, ഇബ്‌നു റുഷ്ദും, ഇമാം ഗസ്സാലിയും സമ്പന്നമാക്കിയ പാരമ്പര്യം. ആ ഒരു പാതയെ വെട്ടിത്തുറന്നാണ്  ഫാറൂഖി തന്റെ നവോത്ഥാന മണ്ഡലം പ്രഫുല്ലമാക്കിയത്. ഫാറൂഖിയുടെ ചിന്തകളുടെ പ്രത്യേകത ഇസ്‌ലാമിന്റെ പ്രാമാണിക വിശ്വാസങ്ങളുമായുള്ള പൊരുത്തമാണ്. ആധുനിക വൈജ്ഞാനിക ഭാഷയിലേക്ക് അദ്ദേഹം ഇസ്‌ലാമിക ആശയങ്ങള്‍ പ്രസരിപ്പിക്കുന്നു.  ആ ശ്രമത്തില്‍ പൂര്‍ണ്ണമായും വിജയിക്കുന്നുവെന്ന് അദ്ദേഹത്തിന് അവകാശവാദമില്ല. ഇബ്‌നു റുഷ്ദിന്റെ യുക്തിദീക്ഷയുടെ തിളക്കവും ഇമാം ഗസ്സാലിയുടെ വിശ്വാസദാര്‍ഢ്യത്തിന്റെ കരുത്തും ഫാറൂഖിയുടെ പ്രവണതകളില്‍ കാണുന്നു. ഇത്തരം ചിന്തകരുടെ ആശയങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് സമൂഹം ചലനാത്മകമാവുന്നതും സര്‍ഗാത്മകമാവുന്നതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter