മുഹർറം ജീവിത വിശുദ്ധി നേടുക
   മഹർറം: ജീവിത വിശുദ്ധി നേടുക പരിശുദ്ധമായ മുഹർറം മാസത്തിലൂടെയാണ് മുസ്ലിം ലോകം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഈ മാസത്തിലെ രണ്ട് പ്രധാനപ്പെട്ട ദിവസങ്ങളാണ്, മുഹർറം ഒമ്പതും പത്തും. ഈ ദിവസം പ്രത്യേകം നോമ്പനുഷ്ഠിക്കൽ സുന്നത്തുമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഹദീസുകള് വന്നിട്ടുണ്ട്. വിശുദ്ധ റസൂൽ പറഞ്ഞു :  و عن ابن عباس رعنهما ان رسول الله ص صام يوم عاشوراء و امر بصيامه (متفق عليه  വീണ്ടും നബി അരുളി وعن ابن عباس ر قال :قال رسول الله ص لئن بقيت الي قابل لاصومن التاسع അതായത് അടുത്ത വർഷം ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ ഒമ്പത് കൂടി അനുഷ്ഠിക്കുമായിരുന്നുവെന്നാണ് പ്രവാചകർ അരുളിയത്. കർബലയടക്കം നിരവധി ഇസ്ലാമിക ചരിത്രങ്ങള്ക്ക് സാക്ഷ്യം വഹിച്ച മുഹർറം, ഒാരോ വിശ്വാസിക്കും വളരെ പ്രധാനമാണ്. ചരിത്രത്തെ അയവിറക്കാനും കൂടുതൽ നന്മയിലേക്ക് ജീവിതത്തെ വഴിതിരിച്ചുവിടാനും നാഥൻ തൌഫീഖ് നൽകുമാറാകട്ടെ. ആമീൻ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter