ഫലസ്തീനില്‍ ഇസ്‌റാഈല്‍ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു
- Web desk
- Jun 22, 2014 - 18:09
- Updated: Jun 22, 2014 - 18:09
വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ ഏറ്റുമുട്ടലില്‍ ഫലസ്തീനി കൊല്ലപ്പെട്ടു. 27കാരനായ അഹ്മദ് സഅ്ദ് ഖാലിദാണ് നബ്‌ലൂസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കൊല്ലപ്പെട്ടത്. കാണാതായ മൂന്ന് കൗമാരപ്രായക്കാര്‍ക്കായുള്ള തെരച്ചിലിനിടെ കല്ലെറിഞ്ഞ വീട് ലക്ഷ്യമാക്കി നടത്തിയ വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ശരീരത്തില്‍ നാല് വെടിയുണ്ടകളേറ്റിട്ടുണ്ട്.
ഇതോടെ തെരച്ചില്‍ തുടങ്ങിയത് മുതല്‍ ഇസ്രാഈല്‍ കൊലപ്പെടുത്തിയവരുടെ എണ്ണം മൂന്നായി. റാമല്ലയില്‍ നാലാമതൊരാള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
വെസ്റ്റ് ബാങ്കില്‍ നടത്തു സൈനിക നടപടിയില്‍ ഞങ്ങള്‍ക്ക് രണ്ട് ലക്ഷ്യങ്ങളാണുള്ളത്. 16 വയസ്സുകാരായ ഗില്‍ അദ്‌സാഹിര്‍, യു.എസ്-ഇസ്രാഈല്‍ പൗരന്‍ നഫ്താലി ഫ്രാങ്കെല്‍, 19കാരനായ ഇയാല്‍ യിഫ്‌റാഹ് എിവരെ കണ്ടെത്താനും ഹമാസിന് കനത്ത തിരിച്ചടി നല്‍കാനുമാണിത്. ഇസ്‌റാഈല്‍ പറഞ്ഞു.
കൂടുതല്‍ വിശാലമായ സൈനിക നടപടികളെക്കുറിച്ചാണ് ആലോചിക്കുതെും ഞങ്ങള്‍ ചെയ്യാനുള്ളതൊക്കെ ചെയ്‌തേ അടങ്ങൂവെും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുഖ്യ വക്താവ് മാര്‍ക് റെഗെവ് അല്‍ജസീറയോട് പറഞ്ഞു.
റാമല്ലയില്‍ സംഘര്‍ഷത്തിനിടെ 11 ഫലസ്തീനുകാര്‍ക്ക് പരുക്കേറ്റു. നേരം പുലരും മുമ്പെ ഹമാസ് നിയന്ത്രണത്തിലുള്ള ഗസ്സ മുനമ്പില്‍ നാല് കേന്ദ്രങ്ങളിലായി ഇസ്‌റാഈല്‍ വ്യോമാക്രമണങ്ങളും നടത്തി. ശനിയാഴ്ച വെസ്റ്റ്ബാങ്കിലേക്ക് ഇസ്‌റാഈല്‍ കൂടുതല്‍ സൈനിക വ്യൂഹങ്ങളെ നിയോഗിച്ചിരുു. 1350 കേന്ദ്രങ്ങളില്‍ നടത്തിയ തെരച്ചിലില്‍ 10 ഫലസ്തീനുകാരെ അറസ്റ്റ് ചെയ്യുകയും 330 പേരെ തടവിലാക്കുകയും ചെയ്തി'ുണ്ട്. ഇസ്രാഈല്‍ പൗരന്മാരുടെ തിരോധാനത്തില്‍ ഖേദം പ്രകടിപ്പിച്ച ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഇസ്‌റാഈലിന്റെ സംഹാരാത്മക നിലപാടിനെ അപലപിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment