50 ദശലക്ഷം കുട്ടികള്‍ അടിയന്തര സഹായം തേടുന്നു: യൂനിസെഫ്
logo_unicef2 ജനീവ: യുദ്ധവും ദാരദ്ര്യവും മൂലം 50 ദശലക്ഷം കുട്ടികള്‍ അടിയന്തര സഹായം തേടുന്നുവെന്ന് യൂനിസെഫ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ മാത്രം 28 ദശലക്ഷം കുട്ടികള്‍ സഹായം തേടുന്നുണ്ട്. വീടുപോലും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഈ കുട്ടികള്‍. കുട്ടികളുടെ അഭയാര്‍ഥി പ്രശ്‌നവും സങ്കീര്‍ണമാകുകയാണെന്ന് യൂനിസെഫ് പറയുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഭയാര്‍ഥികളായ കുട്ടികളുടെ എണ്ണം നാലു ദശലക്ഷത്തില്‍ നിന്ന് 8.2 ദശലക്ഷമായി ഉയര്‍ന്നു. കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഭൂമിയിലെ വിലപിടിപ്പുള്ള സ്വത്താണ് കുട്ടികളെന്നും യൂനിസെഫ് പറഞ്ഞു. യുദ്ധവും ദാരദ്ര്യവും പുറമെ കാലാവസ്ഥ വ്യതിയാനവും കുട്ടികളെ അഭയാര്‍ഥികളാക്കുന്നുണ്ട്. ലോകജനസംഖ്യുയുടെ മൂന്നിലൊന്നും കുട്ടികളാണ്. എന്നാല്‍ അഭയാര്‍ഥികളില്‍ കുട്ടികളുടെ എണ്ണം പകുതിയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter