ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്: അപേക്ഷ ക്ഷണിച്ചു
kjതിരുവനന്തപുരം: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ട്ടാഡ്സ് വകുപ്പില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ആന്ത്രേപ്പോളജി, സോഷ്യോളജി, ഇക്കണോമിക്സ്, ലോ, ലിഗ്വിസ്റ്റിക്സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസോടുകൂടിയോ രണ്ടാം ക്ലാസോടുകൂടിയോ ലഭിച്ച മാസ്റ്റര്‍ ബിരുദമാണ് യോഗ്യത. പട്ടിക വിഭാഗ മേഖലയിലെ ഗവേഷണ പരിചയത്തിന് മുന്‍ഗണന ലഭിക്കും. ഫെലോഷിപ്പുകളുടെ എണ്ണം രണ്ട്. റിസര്‍ച്ച് ഫെലോ ലഭിക്കുന്നവര്‍ക്ക് മാസത്തില്‍ 10,000 രൂപയും വീട്ടുവാടക ഇനത്തില്‍ 2,000 രുപയും നല്‍കും. കാലാവധി ഒരു വര്‍ഷം. അപേക്ഷകര്‍ക്ക് ജനുവരി ഒന്നിന് 30 വയസ്സില്‍ കൂടാന്‍ പാടില്ല. പട്ടിക പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. പ്രത്യേക യോഗ്യതയുള്ളവര്‍ക്കും പ്രായപരിധിയില്‍ ഇളവുണ്ട്. പേര്, സ്ഥിരമായ മേല്‍വിലാസം, ഇപ്പോഴത്തെ മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍, സമുദായം, വയസ്, ഗവേഷണ പരിചയം എന്നിവ കാണിച്ചുകൊണ്ട് ടൈപ്പ് ചെയ്തോ, സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയതോ ആയ അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയരക്ടര്‍, കിര്‍ട്ടാഡ്സ്, ചേവായൂര്‍, കോഴിക്കോട്17 എന്ന വിലാസത്തില്‍ മെയ് 15ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter