വിദ്യാഭ്യാസ സഹായത്തിനുള്ള വരുമാന പരിധി ഒരു ലക്ഷമാക്കി ഉയہത്തി
- Web desk
- Feb 25, 2014 - 06:02
- Updated: Oct 1, 2017 - 08:46
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സമുദായ വ്യത്യാസമില്ലാതെ വിദ്യാഭ്യാസ സഹായം ലഭ്യമാവാനുള്ള വാര്‍ഷിക വരുമാനപരിധി ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തി. ഇത് സംബന്ധിച്ച മന്ത്രിസഭയുടെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കുമാരന്‍പിള്ള കമ്മീഷന്‍ റിപ്പോട്ട് അടിസ്ഥാനത്തിലാണ് കൂടുതല്‍ ആളുകളിലേക്ക് ആനുകൂല്യം എത്തിക്കുക എന്ന ലക്ഷ്യത്തില്‍ വരുമാനപരിധി ഉയര്‍ത്തുന്നത്. പ്ലസ് വണ്‍ മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന വിദ്യാഭ്യാസ സഹായത്തിന്റെ വരുമാന പരിധി ഇതിന് മുമ്പ് 2001-ലായിരുന്നു ഉയര്‍ത്തിയത്.
ഹയര്‍സെക്കണ്ടറി തലത്തില്‍ آ 20,000 രൂപ, ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കും പ്രഫഷനآ കോഴ്‌സുകള്‍ക്കും യഥാക്രമം 25,000, 42,000 രൂപ എന്ന നിലവിലെ വരുമാനപരിധിയില്‍ നിന്നും ഒരു ലക്ഷമാക്കി ഏകീകരിച്ചു. ഉത്തരവ് നടപ്പിലാവുന്നതോടെ സമുദായ ഭേദമന്യേ സാമ്പത്തിക ശേഷി കുറഞ്ഞ എല്ലാ വിദ്യാہത്ഥികള്‍ക്കും ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ് തുടങ്ങിയവ ഒഴിവാക്കുന്നതിനോടൊപ്പം സ്റ്റൈപന്റ് ലഭിക്കാനുള്ള സംവിധാനവും നിലവില്‍ വരും.
ബിരുദ വിദ്യാര്‍ത്ഥികളിലെ പാവപ്പെട്ടവര്‍ക്ക് സ്റ്റൈപന്റോടൊപ്പം ഫീസ് ആനുകൂല്യവും ലഭിക്കും. ബിരുദാനന്തര പഠനത്തിനും പ്രഫഷനല്‍ കോഴ്‌സിനും ഫീസ് ഇളവും 8 കിലോമീറ്ററിലുള്ളവര്‍ക്ക് പ്രതിമാസം 200 രൂപയും അതിനപ്പുറത്തുളളവര്‍ക്ക് 250 രൂപയും വകയിരുത്തിയിട്ടുണ്ട്.
ഒ.ബി.സി ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ 1600 രൂപ ലഭിക്കും. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസുകള്‍ ഒഴിവാകുന്നതിനോടൊപ്പം മാസാന്തം 600 രൂപ പഠനസഹായമായും 900 രൂപ വാര്‍ഷിക ലംപ്‌സം ഗ്രാന്റും ലഭിക്കും.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment