ഫലസ്ഥീന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ സംഘര്‍ഷം; വിഷയം ചര്‍ച്ചചെയ്ത് മഹ്മൂദ് അബ്ബാസും ലബനാന്‍ മേധാവിയും

ലബനാനിലെ ഐന്‍ അല്‍ ഹില്‍വേ ഫലസ്ഥീന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ സംഘര്‍ഷത്തില്‍ സമാധനത്തിന് ചര്‍ച്ച ചെയ്ത് ഫലസ്ഥീനും ലബനാനും. ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ലെബനാന്‍ കതേബ് പാര്‍ട്ടി അധ്യക്ഷന്‍ സമി ഗമിയിലുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അല്‍ ഹില്‍ഹേ അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തത്. 

ക്രമസാമാധാനം  സ്ഥാപിക്കാന്‍ ലെബാനാന്‍ സര്‍ക്കാരും സൈന്യവും രാജ്യത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അബ്ബാസ് പിന്തുണ പ്രഖ്യാപിച്ചു. ഫലസ്ഥീനികളുടെ തിരിച്ചുവരാനുള്ള അവകാശം വ്യവസ്ഥ ചെയ്യുന്ന അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കനുസരിച്ച് ഫലസ്ഥീനികള്‍ അവരുടെ വീടുകളിലേക്ക മടങ്ങുമെന്നും ലെബനിലെ ഫലസ്ഥീന്‍ സാനിധ്യം താത്കാലിക്കണമാെണെന്നും പ്രസിഡണ്ട് അബ്ബാസ് വ്യക്തമാക്കി.

ലബനാനിലെ ഐന്‍ അല്‍ ഹില്‍വേ ക്യാമ്പില്‍ ഫലസ്ഥീന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞദിവസം 9 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter