ഫിത്ര്‍ സകാത്ത് ധാന്യങ്ങള്‍ തന്നെ നല്‍കണം: സഊദി ഗ്രാന്‍ഡ് മുഫ്തി

ഫിത്ര്‍ സകാത്ത് പണമായി നല്‍കിയാല്‍ മതിയാകില്ലെന്നും ഗോതമ്പ്, അരി, ഉണക്കമുന്തിരി,ധാന്യം,തുടങ്ങിയ മനുഷ്യരുടെ ഭക്ഷണത്തില്‍ നിന്നാണ് നല്‍കേണ്ടതെന്നും സഊദി ഉന്നത പണ്ഡിത സഭ മേധാവിയും ഗ്രാന്‍ഡ് മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്. പ്രവാചകന്റെ കാലം മുതല്‍ക്കേ ഭക്ഷണമാണ്ഫിത്ര്‍ സകാത്തായി നല്‍കിയിരുന്നതെന്നും അത് അതേരീതിയില്‍ തന്നെ തുടരുന്നതാണ് സുന്നത്തെന്നും അദ്ധേഹം വ്യക്തമാക്കി. ഒരാള്‍ സ്വന്തത്തിന് പുറമെ അവന്റെ ഭാര്യ, സന്താനങ്ങള്‍ എന്നിവര്‍ക്ക് വേണ്ടിയും സകാത്ത് നല്‍കണമെന്നും ഭക്ഷണ സാധനങ്ങളില്‍ നിന്ന് ഫിത്വ്ര്‍ സകാത്ത് നല്‍കല്‍ മുസ്‌ലിംകളായ എല്ലാവരുടെയും ബാധ്യതയാണെന്നും ഹദീസുകള്‍ ഉദ്ധരിച്ച് അദ്ധേഹം പറഞ്ഞു. റമദാനിലെ അവസാന ദിവസം സൂര്യാസ്തമയ സമയത്ത് എവിടെയാണോ ഉള്ളത് അവിടെയാണ് അത് നല്‍കേണ്ടതെന്നും പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് സകാത്ത് നല്‍കാവുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter