ഒരിക്കലും ന്യൂട്രലാവാത്ത ലിംഗ സമത്വ ശ്രമങ്ങൾ
2024 പാരിസ് ഒളിമ്പികിസിലെ വുമൺ ബോക്സിങ് ഗോദയാണ് വേദി. ഇറ്റാലിയൻ ബോക്സറായ ഏഞ്ചല കരീനിയും അൾജീരിയയുടെ ഇമാനെ ഖെലീഫും തമ്മിലുള്ള മത്സരം. ജൈവികമായി പുരുഷനാണെങ്കിലും താന്‍ സ്ത്രീയാണെന്ന് സ്വയം തോന്നുന്നു എന്നതിനാല്‍ സ്ത്രീയായി പരിഗണിച്ച് അവരുടെ വിഭാഗത്തില്‍ മല്‍സരിക്കാന്‍ അവസരം നല്കിയതായിരുന്നു ഇമാനെക്ക്. നീലക്കുപ്പായത്തിൽ ഇറങ്ങിയ ഏഞ്ചലയും ചുവന്ന വസ്ത്രം ധരിച്ച ഖെലീഫും റിങ്ങിന്റെ ഇരുവശങ്ങളിലും നിലയുറപ്പിച്ച് കഴിഞ്ഞു. മത്സരം അരമിനുട്ട് പിന്നിട്ടപ്പോഴേക്കും ഇരുവരും പരസ്പരം പിടിമുറുക്കിക്കഴിഞ്ഞിരുന്നു. പെട്ടെന്ന് ഇമാനെ ഖെലീഫിന്റെ കരുത്തുറ്റ ഇടി എതിരാളിയുടെ മുഖത്ത് തന്നെ കൊണ്ടു. വേദന കൊണ്ട് പുളഞ്ഞ ഏഞ്ചല റിങ്ങിന്റെ മൂലയിലേക്ക് വലിഞ്ഞു. ഓടിയടുത്ത പരിശീലകൻ തന്റെ മത്സരാർത്ഥി മത്സരത്തിൽ നിന്നും പിന്മാറുന്നു എന്നറിയിക്കുന്നു. സ്വാഭാവികമായും മത്സരം പൂർത്തിയാക്കാതെയുള്ള പിന്മാറൽ എതിരാളിയുടെ വിജയമായി കണക്കാക്കുമെന്നതിനാൽ റഫറി ഇമാനെ ഖെലീഫിനെ വിജയിയായി പ്രഖ്യാപിക്കുന്നു. മല്‍സരം ഇങ്ങനെ സമാപിച്ചെങ്കിലും അതോടെ വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. അത് വരെ ലിംഗനിര്‍ണ്ണയത്തില്‍ സമ്പൂര്‍ണ്ണ വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ച പലരുടെയും തനിനിറം കൂടി അതോടെ പുറത്ത് വന്നു എന്ന് വേണം പറയാന്‍.
ജൈവികമായി പുരുഷനായ ഇമാനെ ഖെലീഫി സ്ത്രീകളുടെ വിഭാഗത്തില്‍ മത്സരിച്ചത് ശരിയായില്ലെന്നും അങ്ങനെയാണ് ഖലീഫി വിജയിച്ചതെന്നും ഒരു പക്ഷം. ഒളിമ്പ്കിസ് മത്സരങ്ങൾക്ക് മുൻപ് നടക്കുന്ന ബോഡി ചെക്കപ്പിൽ ഇമാനെ പരാജയപ്പെട്ടതാണെന്നും എന്നിട്ടും മത്സരിക്കാൻ കമ്മിറ്റി അവസരം നൽകിയെന്നും വേറെയൊരു പക്ഷം. താൻ പെണ്ണാണെന്ന് ഇമാനെക്ക് തോന്നിയത് കൊണ്ട് അവൾ സ്ത്രീ തന്നെയാണെന്നും അവരുടെ വിഭാഗത്തിൽ മത്സരിച്ചെതില്‍ തെറ്റില്ലെന്നും അതുകൊണ്ട് ഇമാനെ ഖലീഫിയെ വെറുതെ വിടണമെന്നും മൂന്നാം പക്ഷം.
ആൺ-പെൺ ലിംഗ ഭേദത്തെ നിരന്തരം വിമർശിക്കുന്നവർക്കേറ്റ തിരിച്ചടിയായിരുന്നു യഥാര്‍ത്ഥത്തില്‍ ഏഞ്ചല കരീനിയുടെ പരാജയം. പ്രകൃതിയുടെ നിയമത്തിൽ പുരുഷ ക്രോമൊസോമുകൾക്ക് സ്ത്രീ ജീനുകളെക്കാൾ ശക്തിയുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടാന്‍ ഇനിയും ഒരുപാട് ഏഞ്ചല കരീനികൾ പരാജയപ്പെടേണ്ടി വന്നേക്കാം. ജൈവികമായി ഒരു ലിംഗവും ലിംഗത്വവും ലൈംഗികതയും ഉള്ള ഒരാൾക്ക്, തന്റെ ഉള്ളിൽ മറ്റൊരു ജൻഡർ ഐഡന്റിറ്റി തോന്നിയാൽ അതിന്റെ പരിഹാരം അയാളുടെ തോന്നലുകളെ കൂട്ടുപിടിക്കൽ അല്ലെന്നും അതിന് മറ്റു മനഃശാസ്ത്ര വഴികൾ നോക്കണമെന്നും പലരും പലവട്ടം പലതരത്തിലും പറഞ്ഞിട്ടുള്ളതാണ്. മാത്രമല്ല അമേരിക്കയിലെ ഒരു പുരുഷനായ കുറ്റവാളി താനൊരു പെണ്ണാണെന്ന് വാദിക്കുകയും തനിക്ക് പെൺ കുറ്റവാളികളുടെ സെല്ലിൽ കിടന്നാൽ മതിയെന്നും പറഞ്ഞ് 'അവകാശം' നേടിയതിന്റെ പരിണിത ഫലം രണ്ട് സ്ത്രീകളുടെ ഗർഭധാണത്തിലാണ് അവസാനിച്ചതെന്നും ലോകം നേരിട്ട് കണ്ട് മനസ്സിലാക്കിയ വസ്തുതയാണ്.
ചുരുക്കത്തിൽ പരസ്പര വിരുദ്ധമായ ലിംഗ സ്രോതസ്സുകളെ കൂട്ടിയിണക്കാൻ നോക്കുന്നവർക്ക് ഇമാനെ ഖെലീഫിയും ഏഞ്ചല കരീനിയും ഒരു പാഠമാണ്. 'അമ്മ അമ്മയും അച്ഛൻ അച്ഛനുമായി തന്നെ നിലനിൽക്കട്ടെ. ലിംഗ പ്രത്യയത്തിന്റെ ചുഴിയിൽ പെട്ട് ഇനിയൊരു ജീവിയും ശ്വാസംമുട്ടാതെയുമിരിക്കട്ടെ.
▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb
Whatsapp Group:
https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R
Leave A Comment