താജ് മഹല്‍ പോലും പടിക്ക് പുറത്ത് കടന്നാല്‍, പിന്നെ എന്താണ് ഇന്ത്യയില്‍ ബാക്കിയുള്ളത്!
സംസ്‌കാരം നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. മതം, സാഹിത്യം, കല, ഭാഷ, വസ്ത്രങ്ങൾ, ഭക്ഷണ രീതികൾ എല്ലാം സംസ്കാരത്തിന്റെ ഭാഗം തന്നെ. നാനാത്വത്തിൽ ഏകത്വം എന്ന ആശയം മുന്നോട്ട് വെക്കുന്ന ഇന്ത്യയിൽ സംസ്‌കാരങ്ങളുടെ വൈവിധ്യവും ബഹുമാനങ്ങളും വളരെയേറെയാണ്. വിവിധ മതങ്ങൾ മുന്നോട്ടു വെക്കുന്ന വ്യത്യസ്തമായ ആചങ്ങളും അതിന്റെ ഭാഗമാണ്. ഇവയെല്ലാം ചേര്‍ന്ന നാനാത്വത്തിലും ഏകത്വം സൂക്ഷിക്കാനാവുന്നതാണ് ഇന്ത്യയുടെ ഏറ്റവും സൌന്ദര്യവും. ഇന്ത്യയെ നിർവചിക്കുന്നത് തന്നെ അതാണെന്ന് പറയാം. 
സ്വതന്ത്രസമരത്തിൽ എല്ലാ മതങ്ങളും ഒരുപോലെ സംഘടിച്ച് പൊരുതിയ ഫലമായിട്ടാണ് ബ്രിട്ടീഷ് സൈന്യം ഇന്ത്യ വീട്ടുപോയത്. മതങ്ങൾ തമ്മിൽ ഒരു വേർതിരിവും കാണിക്കാത്ത സംസ്ക്കാരമായിരുന്നു ഇന്ത്യയുടെ ശക്തി. അതിൽ അകത്തുനിന്നും പുറത്തുനിന്നും വന്ന ആശയങ്ങളുടെ പങ്കുണ്ട്. നമ്മുടെ ഭക്ഷണരീതിയിലും വസ്ത്ര രൂപങ്ങളിലും പാശ്ചാത്യന്‍ സംസ്കാരത്തിന് പോലും സ്വാധീനമുണ്ട്. ലോകത്ത് വ്യത്യസ്ത മതങ്ങൾ തമ്മിൽ ആശയങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. മുസ്‌ലിംകൾ ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദുക്കൾ മുസ്‌ലിം ദർഗകകളും സന്ദർശിക്കുന്നു. ഇതെല്ലാം ഇന്ത്യയുടെ ബഹുസ്വര കാഴ്‌ചപ്പാടിന്റെ ബാക്കിയാണ്.
എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹിന്ദുത്വ തീവ്രദേശീയവാദികൾ ഇന്ത്യയുടെ സംസ്‌കാരത്തെ ബോധപൂർവ്വം മാറ്റികൊണ്ടിരിക്കുകയാണ്. വിശിഷ്ട അതിഥികൾക്ക് താജ് മഹലിന്റെ രൂപം സമ്മാനമായി നല്കുന്നതുമായി ബന്ധപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് താജ് മഹൽ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നായിരുന്നു. പകരം മോദിക്ക് ഗീതയുടെ രൂപം നൽകുകയും ചെയ്തു. ഇത് ഈ മാറ്റത്തിന്റെ ഒരു ഉദാഹരണം മാത്രം.
ഏഴ് ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ ഇന്ത്യയുടേതാണെന്നതില്‍ അഭിമാനിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരും. യുനെസ്കോയുടെ പൈതൃക പട്ടികയിലും താജ് മഹൽ സംരക്ഷിക്കേണ്ട പൈതൃക ഇടമാണ്. മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ പ്രിയതമയുടെ ഓർമയ്ക്ക് വേണ്ടി പണിത ഇത്, മുമ്പ് ശിവക്ഷേത്രമായിരുന്നുവെന്നും പിന്നീട് ശവകുടീരമാക്കിയതാണെന്നുമുള്ള കള്ള പ്രചാരണം തുടങ്ങിയിട്ട് കാലം കുറച്ചായി. അത് ചരിത്രം രേഖകളോടും സത്യങ്ങളോടും മുഖംതിരിഞ്ഞു നിൽക്കുന്നതാണെന്നത് ഏത് കൊച്ചുകുട്ടിക്കും അറിയാവുന്നതാണ്. 
ഷാജഹാന്റെ ബാദ്ഷാ നാമയിൽ താജ് മഹലിന്റെ സമഗ്ര ചിത്രം പ്രതിപാദിക്കുന്നുണ്ട്. യൂറോപ്യൻ യാത്രികൻ പീറ്റർ മണ്ടി എഴുതുന്നു " ഷാജഹാൻ തന്റെ പ്രിയതമയുടെ ഓർമയ്ക്ക് വേണ്ടി പണികഴിപ്പിച്ച സുന്ദരമായ കെട്ടിടമാണ് താജ് മഹൽ.
ഷാജഹാന്റെ കണക്ക് പുസ്‌തകത്തിൽ താജ് പണി എടുത്തിന്റെ എല്ലാ കണക്കുകളും തൊഴിലാളികളുടെ വേതനങ്ങളും രേഖപ്പെടുത്തിട്ടുണ്ട്. ശിവക്ഷേത്രമാണ് താജ് എന്നത് ചരിത്രബോധമില്ലാത്തവരുടെ തെറ്റായ വിശ്വാസമാണെന്നത് അത് തന്നെ വ്യക്തമാക്കുന്നുണ്ട്.
ചരിത്രപരമായ തെളിവുകളില്ലാത്തത് കൊണ്ടല്ല, മറിച്ച്, ഭരണകക്ഷികൾ ഉയർത്തിപ്പിടിക്കുന്നത് ഹിന്ദുത്വ ആശയങ്ങളും അടയാളങ്ങളുമാണ് എന്നതിനാലാണ് ലോകാല്‍ഭുതവും ഇന്ത്യയുടെ അഭിമാനവുമായ താജ് മഹലിനെ പോലും തള്ളി പറയുന്നത് എന്നത് ആര്‍ക്കാണ് മനസ്സിലാവാത്തത്. 
ചുരുക്കത്തിൽ, വ്യത്യസ്ത മതങ്ങളാണ് ഇന്ത്യയുടെ സംസ്‌കാരം ഇത്ര ഭംഗിയായി രൂപപ്പെടുത്തിയത്. എന്നാൽ ബ്രാഹ്മണരുടെ ആശയങ്ങൾ മാത്രം ആഘോഷിക്കുന്ന ഏകപക്ഷീയമായ ഭരണം ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് വലിയ ആപത്ത് തന്നെയാണ്. യോഗി ആദിത്യനാഥ് അടക്കമുള്ളവർ നടപ്പിലാക്കാൻ ശ്രമിക്കുന്നതും ആ വിപത്താണ്.
വിവ: ശഫീഖ് കാരക്കാട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter