കര്‍ണാടക ഹിജാബ് നിരോധനം: വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച്
കര്‍ണാടക ഹിജാബ് നിരോധന വിഷയത്തില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ചിനെ നിയമിക്കുമെന്ന് സുപ്രീംകോടതി.
കര്‍ണാടക സര്‍ക്കാര്‍ സ്കൂളുകളില്‍ ഹിജാബ് ധരിച്ച് പരീക്ഷ എഴുതണമെന്ന മുസ്ലിം പെണ്‍കുട്ടികളുടെ ഹര്‍ജി പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി. തിയ്യതി എന്നാണെന്ന് കോടതി വ്യക്തമാക്കിയില്ല. സംസ്ഥാനത്തെ പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലെ പരീക്ഷകള്‍ മാര്‍ച്ച് 9 മുതല്‍ ആരംഭിക്കും.
ശിരോവസ്ത്രം ധരിക്കാന്‍ അനുവാദമില്ലാത്ത സര്‍ക്കാര്‍ സ്കൂളുകളില്‍ പരീക്ഷ നടക്കുന്നതില്‍ പെണ്ക്ുട്ടികള്ക്ക് മറ്റൊരു അധ്യയന വര്‍ഷം കൂടി നഷ്ടപ്പെടുമെന്ന സാഹചര്യമായതിനാല്‍ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഷദന്‍ ഫര്‍സത്ത് ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ഒരു പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment