റമദാനില്‍ പഴയ ഖുര്‍ആനുകള്‍ നന്നാക്കി ലിബിയയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ 

ലിബിയയില്‍ യുദ്ധംകാരണം തകര്‍ന്ന് പോയ പാരമ്പര്യത്തെ സംരക്ഷിക്കുകയാണ് ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകര്‍. വിശുദ്ധ റമദാന്‍ സമാഗതമായതോടെ വിശുദ്ധ ഖുര്‍ആനിന് ആവശ്യക്കാര്‍ വരുന്നത് പരിഗണിച്ച്  പഴയതും കേടുവന്നതുമായ ഖുര്‍ആനെ സംരക്ഷിക്കുകയും നന്നാക്കുകയും ചെയ്യുകയാണ് ലിബിയയിലെ സന്നദ്ധപ്രവര്‍ത്തകര്‍. 

ഇങ്ങനെ നന്നാക്കുന്ന ട്രിപ്പോളിയിലെ സംരക്ഷണ ശാലയിലെത്തുന്ന ജീവനക്കാരില്‍ ഒരാളാണ് ഖാലിദ് അല്‍ ദ്രെബി. റമദാനിലെ ആവശ്യക്കാരുടെ ഒഴുക്കിനനുസരിച്ച് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ടിപ്രോളിയിലെ ഖുര്‍ആന്‍ നന്നാക്കുന്ന ഇടത്തില്‍ അദ്ധേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പമെത്തുകയും രാപ്പകല്‍ അധ്വാനിക്കുകയും ചെയ്യുന്നു.

'മുസ്ലിംങ്ങളെ സംബന്ധിച്ചെടുത്തോളം റമദാന്‍ ആത്മീയതയുടെ മാസമാണ്, ദിവസവും പ്രഭാതംമുതല്‍ പ്രദോഷം വരെയുള്ള വ്രതം പ്രാര്‍ത്ഥനയോടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളോടും കൂടെയാണ്,പലപ്പോഴും ഖുര്‍ആന്‍ വില്‍പനയും കുതിച്ചുചാട്ടത്തിലേക്കെത്തുന്നു.പുതിയ ഖുര്‍ആനുകളുടെവില്‍പനക്ക് കുറച്ച് മുമ്പ് വര്‍ധനവുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പഴയ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഖുര്‍ആനുകളെയാണ് ആളുകള്‍ സമീപിക്കുന്നത്.' 
ദ്രെബി മാധ്യമങ്ങളോട് വിശദീകരിച്ചു.

പലര്‍ക്കും ഖുര്‍ആനുകളുടെ വിലവര്‍ധന മൂലം പാരമ്പര്യം തടസ്സപ്പെട്ടിരിക്കുന്നു,പ്രത്യേകിച്ചും ലിബിയയില്‍ ഭരണകൂടം അച്ചടി നിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഖുര്‍ആനിന്റെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബൈന്‍ഡിംഗിനെ ആശ്രയിച്ച് 20 ഡോളര്‍ കൂടുതലാണ്, അതുകൊണ്ട് തന്നെ പലരും നന്നാക്കുന്ന ഖുര്‍ആന്‍ വാങ്ങാനാണ് തിടുക്കം കൂട്ടുന്നത്. എന്നാല്‍ വിലയുടെ വര്‍ധനവ് മാത്രമല്ല പഴയ ഖുര്‍ആനുമായുള്ള വൈകാരിക ബന്ധവും അത് വാങ്ങാന്‍ പ്രേരണ നല്‍കുന്നുണ്ടെന്നും മറ്റു ജീവനക്കാര്‍ വ്യക്തമാക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter