മൗലാന റാബിഅ് ഹസന്‍ നദ്‌വി വിട പറഞ്ഞു

പ്രമുഖ ഇന്ത്യന്‍ പണ്ഡിതനും രചയിതാവുമായ മൗലാന മുഹമ്മദ് റാബിഅ് ഹസൻ നദ്‌വി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അവശതകളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ദേഹത്തിന് 93 വയസ്സ് പ്രായമായിരുന്നു.

ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ പ്രസിഡന്റായും ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമായുടെ ചാൻസലറായും ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി രക്ഷാധികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുസ്‍ലിം വേൾഡ് ലീഗിന്റെ സ്ഥാപക അംഗമായ അദ്ദേഹം, നിലവില്‍ അതിന്റെ വൈസ് പ്രസിഡന്റായിരുന്നു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളുടെ പട്ടികയിൽ സ്ഥിരമായി അദ്ദേഹം ഇടംപിടിച്ചിരുന്നു. മുജാഹിദുൽ ഇസ്ലാം ഖാസ്മിയുടെ പിൻഗാമിയായി അദ്ദേഹം അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ പ്രസിഡന്റാണ്.

1929 ഒക്ടോബർ 1-ന് യുപിയിലെ റായ്ബറേലിയിലെ തകിയ കലാനിൻ റഷീദ് അഹ്മദ് ഹസനിയുടെ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. എഴുത്തുകാരനും പണ്ഡിതനുമായ അബുൽ ഹസൻ അലി ഹസൻ നദ്‍വിയുടെ അനന്തരവനാണ് അദ്ദേഹം. 

ലഖ്‌നൗവിലെ നദ്‌വത്തുൽ ഉലമയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, 1952-ൽ അവിടത്തെ അസിസ്റ്റന്റ് പ്രൊഫസറും 1955-ൽ അറബിക് ഡിപ്പാർട്ട്‌മെന്റ് മേധാവിയും 1970-ൽ അറബിക് ഫാക്കൽറ്റി ഡീനുമായി നിയമിക്കപ്പെട്ടു. 1993-ൽ നദ്‌വത്തുൽ ഉലമയുടെ വൈസ് ചാൻസലറായ അദ്ദേഹം, 2000-ൽ ചാൻസലറും അബുൽ ഹസൻ അലി നദ്‌വിയുടെ മരണശേഷം പ്രധാന അധ്യാപകനുമായി തെരഞ്ഞെടുക്കപ്പെട്ടു.

അറബി ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് ലഭിച്ച രാഷ്ട്രപതി അവാർഡ് അടക്കം അനേകം ബഹുമതികള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter