ഗാസയിലെ ഇസ്റാഈല്‍ ആക്രമണത്തിന് താല്‍ക്കാലിക വെടി നിര്‍ത്തല്‍

കഴിഞ്ഞ മൂന്ന് ദിവസമായി ഗാസക്ക് നേരെ ഇസ്റാഈല്‍ നടത്തുന്ന അക്രമണങ്ങള്‍ക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഗാസയിലെ പലസ്തീൻ ഇസ്‍ലാമിക് ജിഹാദ് (PIJ) കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് വെള്ളിയാഴ്ച തുടങ്ങിയ അക്രമണങ്ങള്‍ ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ഇസ്റാഈല്‍ അവസാനിപ്പിച്ചത്.

ആക്രമണത്തില്‍, ഖാലിദ് മന്‍സൂര്‍, തൈസീര്‍ ജഅ്ബരി അടക്കം 12 പി.ഐ.ജെ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ നാല്‍പത്തിനാല് പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം ഫലസ്തീൻ പൗരന്മാർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഔദ്യോഗിക വിവരങ്ങള്‍. പി.ഐ.ജെയും കഴിയുംവിധം തിരിച്ചടിച്ചിട്ടുണ്ട്. 

2021 മെയ് മാസം നടന്ന പതിനൊന്ന് ദിവസം നീണ്ട് നിന്ന ആക്രമണത്തിന് ശേഷം അരങ്ങേറുന്ന ഏറ്റവും ഹീനമായ ആക്രമാണ് ഇത്. ഖത്തര്‍, ഈജിപ്ത് എന്നിവയുടെ ശ്രമഫലമായാണ് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വെടിനിര്‍ത്തല്‍ ഉടമ്പടി നിലവില്‍ വന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter