കൊല്‍ക്കത്ത ഹൈക്കോടതി പള്ളികളിലെ ലൗഡ്‌സ്പീക്കര്‍ സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളി
കൊല്‍ക്കത്ത ഹൈക്കോടതി പശ്ചിമ ബംഗാളിലെ മുഴുവന്‍ പള്ളികളില്‍ നിന്നും ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്തതായി ആരോപിച്ച് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളി. പോലീസിന്റെ വാക്കാലുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടിയെന്ന് ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. ആക്ടിംഗ് ചീഫ് ജസസ്റ്റിസ് തപോബ്രത ചക്രബര്‍ത്തി,ജസ്റ്റിസ് അതരൂപ് ബാനര്‍ജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഓഗസ്റ്റ് പത്തിന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍, സംസ്ഥാനമുടനീളമുള്ള പള്ളികളില്‍ നിന്ന് മൈക്രോ ഫോണുകളും ലൗഡ് സ്പീക്കറുകകളും നീക്കം ചെയ്യുന്നത് ഏതെങ്കിലും ഔദ്യോഗിക രേഖാമൂലമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് പോലീസിന്റെ വാക്കാലുള്ള നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് ആരോപിച്ചു.
ഏകപക്ഷീയമായ ഭരണപരമായ നടപടിക്കെതിരെ കോടതി ഇടപെടല്‍ തേടിയാണ് ഹര്‍ജിക്കാര്‍ രംഗത്തെത്തിയത്. ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവോ നിയമപരമായ നോട്ടീസോ കാണിക്കാതെ ഉപകരങ്ങള്‍ നീക്കം ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി നിരവധി പള്ളികമ്മറ്റികള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഈ വിഷയം ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് മറ്റു ജില്ലകളില്‍ നിന്നും സമാന പരാതികള്‍ ഉയര്‍ന്നു.
ഈ ഹര്‍ജി അങ്ങേയറ്റം അടിയന്തരമാണെന്ന് എന്ന് സീനിയര്‍ അഭിഭാഷകന്‍ കല്യാണ്‍ബാനര്‍ജി വിശേഷിപ്പിച്ചു. എന്നിരുന്നാലുംവെല്ലുവിളിക്കാന്‍ കഴിയുന്ന പ്രത്യേക രേഖാമൂലമുള്ള പോലീസ് അല്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് രേഖകളില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് നീരീക്ഷിച്ച ബെഞ്ച് ഹര്‍ജി തള്ളി. ഹര്‍ജി കൂടുതലും പത്രവാര്‍ത്തകളെയും പൊതുവായ നിരീക്ഷണങ്ങളെയും ആശ്രയിച്ചാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.



Leave A Comment