ലേഡി ഓഫ് ഹെവന്‍- മൊറോക്കോയും നിരോധിച്ചു

പ്രവാചകൻ മുഹമ്മദ് നബിയുടെ മകളെക്കുറിച്ചുള്ള വിവാദ സിനിമ ലേഡി ഓഫ് ഹെവന്‍ മൊറോക്കൻ സര്‍ക്കാറും നിരോധിച്ചു. ഞായറാഴ്ചയാണ്, മൊറോക്കൻ സിനിമാറ്റോ ഗ്രാഫിക് സെന്റർ (MCC) ബ്രിട്ടീഷ് ചലച്ചിത്രം പ്രദർശിപ്പിക്കുന്നതും വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും നിരോധിച്ച് കൊണ്ട് പ്രസ്താവന ഇറക്കിയത്. 
മുസ്‍ലിംകൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഹീനമായ പ്രവൃത്തി എന്ന്, മൊറോക്കോയിലെ പരമോന്നത മതകാര്യ സഭയായ കൗൺസിൽ ഓഫ് ഉലമ അപലപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് നിരോധനം വന്നത്. പ്രവാചകന്റെ മകൾ ഫാത്തിമത്തുസഹ്റയെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രദർശനം മുസ്‍ലിം സമുദായത്തിന്റെ പ്രതിഷേധത്തെ തുടർന്ന് ബ്രിട്ടനിലും റദ്ദാക്കിയിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യ ആഇശ(റ)യെയും ഇസ്‌ലാമിലെ ആദ്യ രണ്ട് ഖലീഫമാരായ അബൂബക്കർ(റ), ഉമർ (റ) എന്നിവരെയും ആക്ഷേപിച്ചതിന് കുപ്രസിദ്ധനായ ഒരു ശിയ മതപ്രഭാഷകനാണ് വിവാദ ചിത്രത്തിന് മേൽനോട്ടം വഹിച്ചത്. ഇസ്‌ലാമിക നിയമപ്രകാരം നിഷിദ്ധമായ, പ്രവാചകന്റെ ചിത്രം പോലും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter