ശേഷിച്ച ഒരേ ഒരു ആവശ്യം
- ബിന്‍ അഹ്മദ് വാളക്കുളം
- Nov 2, 2026 - 10:54
- Updated: Nov 2, 2026 - 10:55
ഒരു ദിവസം രാത്രി ഇമാം അഹ്മദുബ്നു ഹമ്പല്‍ പരിചയമില്ലാത്ത ഒരു ദേശത്തെത്തി. രാത്രി അവിടത്തെ പള്ളിയില്‍ കഴിച്ച് കൂട്ടാമെന്ന് കരുതി അദ്ദേഹം അവിടെ എത്തി. പക്ഷേ, അദ്ദേഹത്തെ അറിയില്ലായിരുന്ന പള്ളിയുടെ പാറാവുകാരന്‍ അതിന് സമ്മതിച്ചില്ല. രാത്രി ആരെയും പള്ളിയില്‍ തങ്ങാന്‍ അനുവദിക്കാറില്ലെന്ന് പറഞ്ഞ് അയാള്‍ അദ്ദേഹത്തെ മടക്കി. പാറാവുകാരനെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ കുറെ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് കൂട്ടാക്കിയില്ല.
നിരാശനായി പുറത്താക്കപ്പെട്ട അദ്ദേഹം എത്തിയത് ഒരു റൊട്ടിക്കാരന്റെ മുന്നിലായിരുന്നു. തന്റെ മുന്നില്‍ വിഷമത്തോടെ നില്ക്കുന്ന പ്രായമായ ആ മനുഷ്യനോട് ആ റൊട്ടിക്കാരന്‍ അന്ന് രാത്രി താമസിക്കാന്‍ താന്‍ ഇടം നല്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തിയ അദ്ദേഹം, തന്റെ അതിഥിക്കായി നല്ല ഭക്ഷണം ഒരുക്കുകയും അദ്ദേഹത്തോടെ ഏറെ ബഹുമാനത്തോടെ സല്ക്കരിക്കുകയും ചെയ്തു.
ഭക്ഷണം ഉണ്ടാക്കുകയും മറ്റ് ജോലികള്‍ ചെയ്യുമ്പോഴുമൊക്കെ അദ്ദേഹം സദാ ഇസ്തിഗ്ഫാറിന്റെ (പാപമോചനം തേടുന്ന) വാക്കുകള്‍ ഉരുവിടുന്നുണ്ടായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴും അപ്പുറത്ത് നിന്ന് വീട്ടുകാരന്റെ ഇസ്തിഗ്ഫാര്‍ ശബ്ദം കേട്ടുകൊണ്ടേയിരുന്നു. ഇത് കണ്ട അഹ്മദുബ്നു ഹമ്പലിന് വല്ലാത്ത അല്‍ഭുതം തോന്നി.
അടുത്ത ദിവസം രാവിലെ അദ്ദേഹം അക്കാര്യം ചോദിച്ചു. സദാസമയവും ഇങ്ങനെ ഇസ്തിഗ്ഫാര്‍ നടത്തിയിട്ട് താങ്കള്‍ക്ക് അതിന്റെ വല്ല ഉപകാരവും ലഭിച്ചിട്ടുണ്ടോ. ഉടനെ അദ്ദഹം പറഞ്ഞു, ഞാന്‍ അല്ലാഹുവിനോട് ആവശ്യപ്പെട്ടതെല്ലാം അവനെനിക്ക് നല്കിയിട്ടുണ്ട്. ഒരു ആവശ്യം ഒഴികെ. അത് ഇത് വരെ നിര്‍വ്വഹിക്കപ്പെട്ടിട്ടില്ല.
എന്താണ് ആ ആവശ്യമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇക്കാലത്തെ ഏറ്റവും വലിയ പണ്ഡിതനാണല്ലോ അഹ്മദുബ്നു ഹമ്പല്‍. അദ്ദേഹത്തെ ഒന്ന് കാണണമെന്ന് എനിക്ക് വല്ലാത്ത ആഗ്രഹമുണ്ട്. അത് ഇത് വരെ നടന്നിട്ടില്ല.
ഈ മറുപടി കേട്ട അഹ്മദുബ്നുഹമ്പലിന് അല്‍ഭുതം അടക്കാനായില്ല. അദ്ദേഹം പറഞ്ഞു, സുഹൃത്തേ, താങ്കള്‍ സന്തോഷിക്കുക, താങ്കളുടെ ആ ആവശ്യവും നിറവേറിയിരിക്കുന്നു. ഞാനാണ് താങ്കള്‍ ആ പറയുന്ന അഹ്മദുബ്നു ഹമ്പല്‍.
അത് കേട്ടതോടെ, തന്റെ ശേഷിച്ച ആഗ്രഹവും കൂടി റബ്ബ് നിറവേറ്റിത്തന്നല്ലോ എന്ന ചിന്തയില്‍ സന്തോഷം അടക്കാനായില്ല.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.



Leave A Comment