ആഫ്രിക്കയിലെ ഇസ്‌ലാം (ഭാഗം 3)
സൊമാലിയ
തൊണ്ണൂറ്റി ഒമ്പത് ശതമാനവും മുസ്ലിംകളുള്ള രാജ്യമാണ് സോമാലിയ. ധാരാളം അറബി പദങ്ങളും പ്രയോഗങ്ങളുമുള്ള സൊമാലിഭാഷയാണ് ഇവിടത്തേത്. അറബിയാണ് എഴുത്ത് ഭാഷ. പ്രാഥമിക വിദ്യാലയങ്ങളിൽ തന്നെ അറബി പഠിപ്പിക്കുന്നുണ്ട്. സാഹിത്യഭാഷയും ഭരണ ഭാഷയും അതുകൊണ്ട് തന്നെ അറബിയാണ്. 1963 ലാണ് സോമാലിയ പാർലമെന്റ് രാഷ്ട്രത്തിന്റെ ഔദ്യോഗിക മതം ഇസ്ലാമാണെന്ന് പ്രഖ്യാപിച്ചത്.
നബിയുടെ കാലത്ത് തന്നെ സോമാലിയയിൽ ഇസ്ലാം എത്തിയിട്ടുണ്ട്. ഖുറൈശികളുടെ ആക്രമണം സഹിക്കവയ്യാതെ എത്യോപിയയിലേക്ക് പോയ സഹാബാക്കൾ സൊമാലിയയിൽ എത്തിയിട്ടുണ്ട് എന്നാണ് ചരിത്രം. പണ്ട് മുതൽക്ക് തന്നെ കച്ചവടക്കാരും സൊമാലിയയിൽ എത്താറുണ്ട്. ഹി. 86 ൽ അബ്ദുൽ മാലിക് മർവാൻ സൊമാലിയയിലേക്ക് മതപ്രചരണത്തിനായി സംഘത്തെ അയച്ചിട്ടുണ്ട്. ഹി. 122 ൽ അലിയുടെ പൗത്രൻ സൈദിന്റെ അനുയായികൾ ഹിഷാം ഇബ്‌നു മാലികിന് എതിരിൽ നടത്തിയ വിപ്ലവത്തിൽ സൈദിന്റെ അനുയായികളെ ആട്ടിയോടിച്ചിരുന്നു. അവർ എത്തിയത് സൊമാലിയയിലായിരുന്നു.
Also Read:ആഫ്രിക്കയിലെ ഇസ്‌ലാം
വാസ്കോഡഗാമയുടെ യാത്ര ആഫ്രിക്കയിൽ എത്തിയതോടെയാണ് സൊമാലിയയിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. സൊമാലിയയിൽ ആദ്യമായി അധിനിവേശം നടത്തിയത് പോർച്ചുഗീസുകാരായിരുന്നു. തുടർന്ന് 1885 ൽ ബ്രിട്ടൻ കയ്യേറി. ഫ്രാൻസും ഇറ്റലിയും വന്നു. എല്ലാവരും അവരുടെ ലാൻഡുകൾ പ്രഖ്യാപിച്ചു. സൊമാലിയയുടെ അയൽ രാജ്യമായ എത്യോപ്പ്യ സ്വന്തം മതക്കാർക്ക് അധിനിവേശം നടത്താൻ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.
സൊമാലിയയിൽ വിദേശ അധിപത്യത്തിനെതിരെ സമരം ആരംഭിച്ചത് 1899 ൽ മുഹമ്മദ് അബ്ദുല്ല ഹസനാണ്. 20 വര്ഷം വിമോചന സമരത്തിന് പോരാടിയ അദബുള്ളയെ ബ്രിട്ടീഷുകാർ തടവിലാക്കി നാടുകടത്തി. 1960 ൽ ബ്രിട്ടീഷുകാർ അധിനിവേശ പ്രദേശത്തിന് സ്വാതന്ത്രം നൽകി. തുടർന്ന് ഇറ്റലിയും പ്രദേശം വിട്ടു. അങ്ങനെ ഇന്നത്തെ സോമാലിയ നിലവിൽ വന്നു.
വിദേശികൾ ദീർഘകാലം ഭരിച്ചിട്ട് ജനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾ പരിഗണിച്ചതേയില്ല. ദാരിദ്ര്യമാണ് വലിയ പ്രശ്നം. 1992 ലെ ക്ഷാമത്തിൽ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു. ആഭ്യന്തര സമാധാനം രാജ്യത്തുണ്ടാവുന്നില്ല.