ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനം: അറസ്റ്റ് ചെയ്യപ്പെട്ട 75 പേർക്ക് ജാമ്യം

12 July, 2020

+ -
image

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മർകസ് നിസാമുദ്ദീനിൽ നടത്തിയ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ 75 പേര്‍ക്ക് കോടതി സോപാധിക ജാമ്യമനുവദിച്ചു. തായ്ലന്‍ഡ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഡല്‍ഹി കോടതി ശനിയാഴ്ച ജാമ്യം നല്‍കിയത്. ഓരോരുത്തരും 10,000 രൂപയാണ് ജാമ്യവ്യവസ്ഥ.

ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിന് 36 രാജ്യങ്ങളിലുള്ള 956 പേര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് കേസെടുത്തിട്ടുള്ളത്. വിസ ചട്ട ലംഘനമുള്‍പ്പെടെയും കേസുകളും ഇവര്‍ക്കെതിരായുണ്ട്. പ്രതികളില്‍ 445 പേര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചു. നേരത്തെ ഉത്തർപ്രദേശ് ഹൈക്കോടതി അനുവദിച്ചതിനെ തുടർന്ന് 15 ഇന്തോനേഷ്യൻ പൗരന്മാർ രാജ്യത്തേക്ക് തിരിച്ചിരുന്നു.

RELATED NEWS