“ആഗ്രഹിക്കലും അസ്വീദയും”

മംശാദ് അദ്ദൈനൂരി (റ) പറയുന്നു:

 “ദർവീശുകൾക്ക് എല്ലാം ഗൌരവമുള്ളതാണ് എന്ന് അറിഞ്ഞത് മുതൽ ഞാൻ അവരോട് ഒരിക്കലും തമാശ പറയാറില്ല. ഒരിക്കൽ ഒരു ദർവീശ് എന്‍റെയടുത്തു വന്നു: “എനിക്ക് നിങ്ങൾ അസ്വീദ (ഗോതമ്പു പൊടിയും നെയ്യും ചേർത്തുണ്ടാക്കുന്ന ഒരു തരം ഭക്ഷണം) ഉണ്ടാക്കി തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”

 എന്‍റെ നാവിൽ ഇങ്ങനെ വന്നു പോയി: “ആഗ്രഹിക്കലും അസ്വീദയും”

 അപ്പോൾ തന്നെ ആ ദർവീശ് അവിടെ നിന്ന് മാറി നിന്നിരുന്നു. പക്ഷേ, ഞാൻ അത് അറിഞ്ഞില്ല. ഞാൻ അകത്ത് അസ്വീദയുണ്ടാക്കാൻ കൽപന നൽകി. അസ്വീദ പാകം ചെയ്ത് കൊണ്ടു വന്നപ്പോൾ ദർവീശിനെ കാണാനില്ല.

 ഞാൻ ആ ദർവീശിനെ കുറിച്ച് അന്വേഷിച്ചു. ‘ആഗ്രഹിക്കലും അസ്വീദയും’ എന്നിങ്ങനെ ഉരുവിട്ടു കൊണ്ടദ്ദേഹം ഇവിടം വിട്ടു. പിന്നീട് അത് തന്നെ പറഞ്ഞു കൊണ്ട് മരുഭൂമിയിലേക്ക് നടന്നു. അവിടെ അദ്ദേഹം മരിക്കുന്നത് ഇത് ഉരുവിട്ടു കൊണ്ടേയിരുന്നുവത്രെ.”

(രിസാല 236)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter