അധ്യായം 2. സൂറത്തുല്‍ ബഖറ (Aayas 17-24) കപടവിശ്വാസി

കപടവിശ്വാസികളെക്കുറിച്ചായിരുന്നല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. ധാരാളം തെളിവുകളുണ്ടായിട്ടും കപടവിശ്വാസികള്‍ ഇസ്‍ലാം സ്വീകരിച്ചില്ല. നശ്വരമായ ചില ഭൗതിക താല്‍പര്യങ്ങള്‍ക്കുവേണ്ടി ശാശ്വത സുഖങ്ങള്‍ പേക്ഷിക്കുകയാണ് അവര്‍ ചെയ്തത്. എന്നിട്ട്, അവരാഗ്രഹിച്ച തരത്തിലുള്ള ഭൗതിക നേട്ടങ്ങള്‍ അവര്‍ക്ക് കിട്ടിയോ, അതുമില്ല. അതുകൊണ്ടുതന്നെ അവര്‍ക്കീ കച്ചവടത്തില്‍  നഷ്ടം പറ്റുകയാണ് ചെയ്തത് – ഇതാണ് 16 ആം ആയത്തില്‍ അവസാനമായി പറഞ്ഞത്.

 

ഇനി അവരുടെ ചില ഉദാഹരണങ്ങളാണ് പറയുന്നത്. ഖുര്‍ആന്‍ പല  കാര്യങ്ങള്‍ക്കും ഉദാഹരണങ്ങള്‍ പറയാറുണ്ട്.  പറയുന്ന വിഷയത്തിന്‍റെ മര്‍മവും വിശദാംശങ്ങളും സാധാരണക്കാര്‍ക്ക് വേഗം മനസ്സിലാകാനാണിത്. ഉപമകള്‍ വിവരിക്കുക എന്ന് അറബികളുടെ പതിവുരീതിയുമാണല്ലോ. നീണ്ട വിശദീകരണത്തെക്കാള്‍ ഒരു ചെറിയ ഉപമയായിരിക്കുമല്ലോ പലപ്പോഴും കൂടുതല്‍ ഉപകരിക്കുക.

 

ഇവിടെ പറയാന്‍ പോകുന്ന ഉദാഹരണം ആദ്യം വിശദീകരിക്കാം. എന്നിട്ട് ആയത്തിലേക്ക് കടക്കാം. ഈ ഉപമ വിശദീകരിക്കുന്ന പല റിപ്പോര്‍ട്ടുകളുമുണ്ട്. ഇബ്‌നു മസ്ഊദ്(رضي الله عنه) മുതലായ ചില സ്വഹാബികളില്‍ നിന്ന് ഇബ്‌നു ജരീര്‍ (رحمة الله عليه) ഉദ്ധരിച്ച വളരെ പ്രധാനപ്പെട്ട ഒരു രിവായത്താണ് നമ്മളിവിടെ പറയുന്നത്.

സംഭവമിതാണ്: ‘നബി صلى الله عليه وسلم മദീനയില്‍ വന്നപ്പോള്‍ പലരും ഇസ്‌ലാം സ്വീകരിച്ചു. പിന്നീട് അവരില്‍പെട്ട ചിലര്‍ കപടവിശ്വാസികളായി മാറി.

ഈ കപടവിശ്വാസികള്‍ രണ്ടു വിഭാഗമായിരുന്നു. ഒരു വിഭാഗം ആദ്യം സത്യത്തില്‍ വിശ്വസിച്ചു എങ്കിലും, പിന്നീട് സത്യനിഷേധികളായി മാറി ദുര്‍മാര്‍ഗത്തില്‍ മുഴുകി ജീവിച്ചുപോന്നു. അതായത് മുഴുത്ത കപടന്‍മാരായിത്തന്നെ തുടര്‍ന്നു. അവരെക്കുറിച്ച് പറയുന്ന ഉദാഹരണമാണിത്.

 

അവരുടെ ഉപമ ഒരു മനുഷ്യന്‍റേതു പോലെയാണ്: അയാള്‍ ഇരുട്ടിലായിരുന്നു. അപ്പോള്‍ തീ കത്തിച്ചു. ആ തീ അയാളുടെ ചുറ്റുമുള്ള കുണ്ടു കുഴികളിലും ഉപദ്രവവസ്തുക്കളിലുമെല്ലാം വെളിച്ചം പരത്തി. അയാള്‍ക്ക് അതെല്ലാം കാണാന്‍ കഴിയുന്നുണ്ട്. അയാള്‍ സൂക്ഷിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും എന്തൊക്കെയാണെന്ന് അയാള്‍ക്ക് മനസ്സിലാകുന്നുണ്ട്.

അങ്ങനെയിരിക്കെയാണ് ആ തീ കെട്ടുപോയത്. അപ്പോള്‍ സൂക്ഷിക്കേണ്ട ഉപദ്രവവസ്തുക്കളെന്തൊക്കെയാണ് അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെയായി. ഇതേപോലെയാണ് കപടവിശ്വാസിയും.

ആദ്യം അവന്‍ ശിര്‍ക്കെന്ന ഇരുട്ടിലായിരുന്നു. പിന്നെ അവന്‍ ഇസ്‌ലാം സ്വീകരിച്ചു. അതോടെ ഹലാലും ഹറാമും (പാടുള്ളതും പാടില്ലാത്തതും), നല്ലതും ചീത്തയും അവന്‍ തിരിച്ചറിഞ്ഞു. അങ്ങനെയിരിക്കെ (വീണ്ടും) അവിശ്വാസിയായി മാറി. ഹറാമും ഹലാലും ചീത്തയും നല്ലതും അറിയാന്‍ കഴിയാതെയായി.

مَثَلُهُمْ كَمَثَلِ الَّذِي اسْتَوْقَدَ نَارًا فَلَمَّا أَضَاءَتْ مَا حَوْلَهُ ذَهَبَ اللَّهُ بِنُورِهِمْ وَتَرَكَهُمْ فِي ظُلُمَاتٍ لَا يُبْصِرُونَ (17)

അവരുടെ ഉദാഹരണം (ഉപമ) ഒരാളെ പോലൊണ്, അയാള്‍  തീ കത്തിച്ചു. അങ്ങനെ പരിസരം വെളിച്ചമുള്ളതായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും കണ്ണു  കാണാനാകതെ അന്ധകാരങ്ങളില്‍ വിട്ടേക്കുകയും ചെയ്തു.

صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَرْجِعُونَ (18)

അവര്‍ ബധിരരും മൂകരും അന്ധരുമാണ്. ഇനിയവര്‍ മടങ്ങുകയില്ല.

 

എന്തേ, അവര്‍ ബധിരന്മാരും ഊമകളും, അന്ധന്മാരണെന്ന് പറഞ്ഞത്. കേള്‍ക്കണ്ട ശരിയായ കാര്യങ്ങള്‍ കേട്ടു മനസ്സിലാക്കുകയോ, യാഥാര്‍ത്ഥ്യങ്ങള്‍ വാ തുറന്ന് സംസാരിക്കുകയോ, കണ്ണുകൊണ്ടു നോക്കിക്കാണുകയോ ചെയ്യാത്തവരായതുകൊണ്ടാണ് അലങ്കാര രൂപത്തില്‍ കപട വിശ്വാസികള്‍ ബധിരന്മാരും, ഊമകളും, അന്ധന്മാരുമാണെന്ന് പറഞ്ഞത്. 

സത്യം സ്വീകരിക്കാന്‍  എല്ലാവിധ അനുകൂല സാഹചര്യങ്ങളുമുണ്ട്. അതിനവരെ സഹായിക്കുന്ന അവയവങ്ങള്‍ - കണ്ണും കാതും നാക്കുമൊക്കെ ഉണ്ട്. എന്നിട്ടും അതൊന്നും സത്യം സ്വീകരിക്കാന്‍ ഉപയോഗിച്ചില്ല. മാത്രമല്ല, അതെല്ലാം പറ്റെ മരവിപ്പിച്ച് ദുര്‍വിനിയോഗം ചെയ്തു. ഇങ്ങനെ തെന്നിത്തെറിച്ച് പോയ കപടവിശ്വാസികള്‍ ഇനി സന്മാര്‍ഗത്തിലേക്ക് തിരിച്ചുവരില്ല. ഇനി അവര്‍ സത്യത്തിലേക്ക് തിരിച്ചുവരില്ല, അവര്‍ക്കതാവശ്യമില്ലെന്നര്‍ഥം.

 

ആദ്യം അവര്‍ക്ക് ലഭിച്ച വെളിച്ചം നഷ്ടപ്പെട്ടതുകൊണ്ട് അവര്‍ ഭയാനകമായ ഇരുട്ടില്‍ പെടുകയാണുണ്ടായത്.

 

അടുത്ത ആയത്ത് 19, 20

 

കപടവിശ്വാസികളില്‍ പെട്ട രണ്ടാം വിഭാഗത്തെക്കുറിച്ചാണ് 19,20 ആയത്തുകളില്‍ പറയുന്നത്.

 

അവര്‍ ചിന്താശക്തി തീരെ ഇല്ലാത്തവരല്ല. സംശയാലുക്കളാണ്. ചിലപ്പോള്‍ സത്യവിശ്വാസം സ്വീകരിച്ചാലോ എന്നവര്‍ക്ക് തോന്നും. അപ്പോഴേക്കും മറ്റെന്തെങ്കിലും ഭൌതിക താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ട് സത്യനിഷേധത്തില്‍ തന്നെ തുടരാന്‍ തീരുമാനിക്കും. ഇങ്ങനെ ആടിക്കളിച്ചുകൊണ്ടിരിക്കുന്നവരാണ് അവര്‍.

 

എപ്പോഴും ശങ്കയും അസ്വസ്ഥതയും ഉള്ളവരാണവര്‍. ഇസ്‍ലാമിന്‍റെ നിയമസംഹിതകളെക്കുറിച്ചുള്ള സംശയം, ഈമാനികമായ ദൌര്‍ബല്യം, ചാഞ്ചാടുന്ന മനസ്സ്, ഭൌതിക താല്‍പര്യങ്ങളുടെ സംരക്ഷണം... ഇതൊക്കെയാണവരുടെ മുഖമുദ്ര.

 

അവരെക്കുറിച്ച് പറയുന്ന ഉദാഹരണം എന്താണെന്ന് നോക്കാം.

 

ആകാശത്തു നിന്ന് കനത്ത മഴ പെയ്യുന്നുണ്ട്. രാത്രിയുടെ ഇരുട്ടുണ്ട്. അതിനു പുറമെ, കനത്ത മഴയും മഴക്കാറുകളും കൊണ്ടുള്ള അന്ധകാരങ്ങളുമുണ്ട്, എല്ലാം കൂടി മഹാ കൂരിരുട്ട്. മുന്നോട്ട് നീങ്ങാന്‍ വഴി കാണുന്നില്ല. കടുത്ത പേടി കാരണം - മരണ ഭയം കാരണം - മനസ്സിന്‍റെ സമനില തെറ്റിയതുകൊണ്ട് തപ്പി നടക്കാന്‍ പോലും കഴിയുന്നില്ല.

 

ഇടതടവില്ലാത്ത ഇടിയും മിന്നലും ഇടിവാളിന്‍റെ ഘോരശബ്ദവും കേള്‍ക്കുമ്പോള്‍ മരണം ഭയന്ന് ആളുകള്‍ കാതില്‍ വിരല്‍ തിരുകി പൊത്തിക്കളയും. മിന്നലിന്‍റെ പ്രകാശമോ, അതി തീവ്രമാണ്; കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടുപോകുമാറ്‌ അത്രയും തീവ്രം.

 

മിന്നലിന്‍റെ വെളിച്ചം കിട്ടുമ്പോള്‍ അല്‍പമൊന്ന് നടക്കാന്‍ ശ്രമിക്കും. അപ്പോഴേക്ക് വീണ്ടും ഇരുട്ട്. അതോടെ സ്തംഭിച്ചു നില്‍ക്കുകയായി. അല്ലാഹു കാത്തുരക്ഷിച്ചതു കൊണ്ട് ഭാഗ്യത്തിന് ചെവിട് പൊട്ടി കേള്‍വി നശിക്കാതെയും കണ്ണുപൊട്ടി കാഴ്ച നശിക്കാതെയും രക്ഷപ്പെട്ടുവെന്ന് മാത്രം.

 

ഇതുപോലുള്ളൊരു മഴയില്‍ പെട്ടുപോയാലുള്ള അവസ്ഥയാണ് കപടവിശ്വാസികളുടേതും. അതായത്, ഒരിക്കലും മനസ്സമാധാനമോ സ്വസ്ഥതയോ അവര്‍ക്കില്ല. സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഒരു ഭാഗത്ത്. പരിഭ്രമവും ഭീതിയും മറ്റൊരു ഭാഗത്ത്.

 

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സത്യവിശ്വാസികളുടെയും പക്ഷത്ത് ചേര്‍ന്നാലുണ്ടാകുന്ന നേട്ടങ്ങളൊരു വശത്ത്. അതോടൊപ്പം അങ്ങനെ ചെയ്യുന്നതുകൊണ്ട് വന്നുചേരാവുന്ന ഉത്തരവാദിത്വങ്ങള്‍ മറ്റൊരുവശത്ത്. അവിശ്വാസികളുടെ കൂടെ ചേര്‍ന്നാല്‍ ലഭിക്കുന്ന നേട്ടങ്ങളും ഭവിഷ്യത്തുകളും വേറെയും.

 

ചുരുക്കിപ്പറഞ്ഞാല്‍, നേരത്തെ പറഞ്ഞ കനത്ത മഴയില്‍ കുടുങ്ങിയാലുണ്ടാകുന്ന അവസ്ഥ തന്നെ.

 

أَوْ كَصَيِّبٍ مِنَ السَّمَاءِ فِيهِ ظُلُمَاتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَابِعَهُمْ فِي آذَانِهِمْ مِنَ الصَّوَاعِقِ حَذَرَ الْمَوْتِ وَاللَّهُ مُحِيطٌ بِالْكَافِرِينَ (19)

 

'അല്ലെങ്കില്‍, അവരുടെ ഉപമ ആകാശത്തു നിന്ന് (ഒഴുകി വരുന്ന) ഒരു പെരുമഴ പോലെയാണ്: അതില്‍ അന്ധകാരങ്ങളും [കൂരിരുട്ടും], ഇടിയും, മിന്നലുമുണ്ട്. ഇടിയുടെ ഭയങ്കര ശബ്‍ദം കാരണത്താല്‍ അവര്‍  [ആ മഴയില്‍ പെട്ടവര്‍] മരണം ഭയന്ന് ചെവികളില്‍ വിരലുകള്‍ തിരുകുകയാണവര്‍! ഈ സത്യനിഷേധികളെ അല്ലാഹു വലയം ചെയ്തിരിക്കുകയാണ്.

 

يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْ كُلَّمَا أَضَاءَ لَهُمْ مَشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا وَلَوْ شَاءَ اللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ (20)

മിന്നല്‍ പിണറുകള്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുന്ന ഘട്ടം വരെ എത്തിയിട്ടുണ്ട്. അതവര്‍ക്ക് പ്രകാശം നല്‍കുമ്പോഴെല്ലാം അവരതില്‍ കൂടി നടക്കും. അത് മിന്നാതെ ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നുപോകുകയും ചെയ്യുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയയും നിശ്ശേഷം എടുത്തുകളഞ്ഞേനേ. നിശ്ചയം അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനത്രേ. 

 

അതേസമം, അത്തരം ധിക്കാരികള്‍ക്ക് അല്ലാഹുവിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യമേയല്ല, അവര്‍ പേടിച്ച് കാതു പൊത്തിയതു കൊണ്ടൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ല. അതാണ് وَاللَّهُ مُحِيطٌ بِالْكَافِرِينَ

 ‘അല്ലാഹു അവിശ്വാസികളെ വലയം ചെയ്തിരിക്കുകയാണ്’ എന്ന് പറഞ്ഞത്.

 

ഇപ്പറഞ്ഞ ഉദാഹരണം മനസ്സിിലായല്ലോ അല്ലേ.

 

ചിലപ്പോള്‍ ഇത്തരം ആളുകള്‍ക്ക് നല്ല ബോധോദയമുണ്ടാകും. ദീനുല്‍ ഇസ്‍ലാം സ്വീകരിച്ചാല്‍ രണ്ടുലോകത്തും ലഭിക്കാനിരിക്കുന്ന നന്‍മകളെപ്പറ്റി ചില സമയത്ത് ബോധോദയം ഉണ്ടാകും. കുറച്ചങ്ങനെ മുന്നോട്ട് പോകും. അപ്പോഴേക്കും സ്വാര്‍ത്ഥതാല്‍പര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍, യുദ്ധം പോലെ നിര്‍ബന്ധമായും പങ്കെടുക്കേണ്ടിവരുന്ന പരീക്ഷണഘട്ടങ്ങള്‍ എല്ലാം ഓര്‍മവരും. അതോടെ ആ മുന്നോട്ട് പോക്ക് അവിടെ നില്‍ക്കും. അതാണ് മിന്നല്‍ വെളിച്ചത്തില്‍ മുമ്പോട്ട് നടക്കുമെന്നും ഇരുട്ടായാല്‍ നിന്നു പോകുമെന്നും പറഞ്ഞത്.

وَلَوْ شَاءَ اللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ

കണ്ടും കേട്ടും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് അല്ലാഹു അവര്‍ക്ക് നല്‍കിയിരുന്നല്ലോ. അതവര്‍ ദുരുപയോഗപ്പെടുത്തിയതുകാരണം അവരുടെ ബുദ്ധിക്ക് മാന്ദ്യവും ക്ഷീണവും ബാധിച്ചതുപോലെയായി. അവരില്‍ അവശേഷിച്ച ഗ്രഹണശക്തികൂടി പറ്റെ എടുത്തുമാറ്റാന്‍ അല്ലാഹുവിന് ഒട്ടും പ്രയാസമില്ലതന്നെ. എങ്കിലും അതവന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതു കൊണ്ട് അത് സംഭവിച്ചിട്ടില്ലെന്ന് മാത്രം.

 

അടുത്ത ആയത്ത് 21

 

ഇപ്പോള്‍ നമ്മള്‍ 20 ആയത്തുകളാണ് പഠിച്ചുകഴിഞ്ഞത്. ഈ ആയത്തുകളില്‍ പറഞ്ഞതിന്‍റെ സംഗ്രഹം നോക്കാം:

 

വിശുദ്ധ ഖുര്‍ആനിനെ ആദ്യമായി പരിചയപ്പെടുത്തി. ശേഷം ഖുര്‍ആന്‍ സ്വീകരിക്കുന്ന വിഷയത്തില്‍ ആളുകള്‍ സത്യവിശ്വാസികള്‍, അവിശ്വാസികള്‍, കപടവിശ്വാസികള്‍ എന്നിങ്ങനെ മൂന്ന് തരക്കാരായി തിരിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞു.

 

ആദ്യത്തെ 4 വചനങ്ങളില്‍ സത്യവിശ്വാസികളായ മുത്തഖികളെക്കുറിച്ചും, പിന്നീട് 2 വചനങ്ങളില്‍ അവിശ്വാസികളെക്കുറിച്ചും, അതിന് ശേഷം ഇതുവരെയുള്ള വചനങ്ങളില്‍ കപടവിശ്വാസികളെക്കുറിച്ചും പറഞ്ഞു.

 

ഇനി അടുത്ത വചനങ്ങളില്‍ മനുഷ്യ സമുദായത്തെ മുഴുവനും അഭിമുഖീകരിക്കുകയാണ് അല്ലാഹു. ഖുര്‍ആന്‍ അവതരിച്ചതിന്‍റെ പ്രഥമമായ ഉദ്ദേശ്യത്തിലേക്ക്-അല്ലാഹുവിനു മാത്രം ഇബാദത്ത് ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക്-എല്ലാ മനുഷ്യരെയും ക്ഷണിക്കുകയാണ്.

 

അല്ലാഹു പറയുന്നതെന്താണെന്നോ - ആളുകള്‍ ഇങ്ങനെ പല തരക്കാരുമുണ്ട്, പക്ഷേ, നിങ്ങളൊക്കെ ആദ്യം പറഞ്ഞ മുഅ്മിനുകളും മുത്തഖികളുമാകേണ്ടവരാണ്... റബ്ബിന് ഇബാദത്ത് ചെയ്ത്, അവനെ അംഗീകരിച്ച് ജീവിക്കേണ്ടവരാണ്. അതാണ് ഈ വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുള്ള ലക്ഷ്യം.

 

അല്ലാഹുവിന്‍റെ മാത്രം പ്രത്യേക ഗുണവിശേഷണങ്ങളായ സൃഷ്ടിക്കുക, സംരക്ഷിക്കുക എന്നിവ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അവനു മാത്രം ഇബാദത്ത് ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് അല്ലാഹു മനുഷ്യരെ ക്ഷണിക്കുന്നത്,. ഇത്തരം ഗുണങ്ങളുള്ള അല്ലാഹു മാത്രമാണ് ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ളവന്‍.

 

  يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (21)

അല്ലയോ ജനങ്ങളേ, നിങ്ങളെയും മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുക; നിങ്ങള്‍ ദൈവഭയമുള്ളവരായിത്തീരാന്‍ വേണ്ടി. 

 

റബ്ബാണെന്ന ഒരൊറ്റ കാര്യം മതിയില്ലോ ആരാധിക്കാന്‍. എല്ലാവരെയും വേണ്ടതുപോലെ പരിപാലിക്കുകയല്ലേ ചെയ്യുന്നത്.

 

ഭൂമിയിലെ പൊതുവിഭവങ്ങള്‍ വിശ്വാസി-അവിശ്വാസി എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും കൊടുക്കുകയാണ്. ഓക്സിജന്‍ എല്ലാര്‍ക്കും ഫ്രീയായി കൊടുക്കാണ്, സൂര്യവെളിച്ചം, മഴ, ഭക്ഷണം ഇതൊന്നും എന്നെ അംഗീകരിച്ചില്ല എന്നതുകൊണ്ട് അല്ലാഹു ഈ ലോകത്ത് നിഷേധിക്കുന്നില്ല.

 

  يَا أَيُّهَا النَّاسُ

'ഹേ മനുഷ്യരേ' (يا أيها الناس) എന്ന സംബോധന ശ്രദ്ധേയമാണ്. മനുഷ്യകുലത്തിലെ മുഴുവന്‍ അംഗങ്ങളും ഈ സംബോധനയിലുള്‍പ്പെടുന്നുണ്ട്. അവരെ എല്ലാവരെയും ഏകദൈവ സിദ്ധാന്തത്തിലേക്ക് ക്ഷണിക്കുകയാണ്.

 

വിശ്വാസി, അവിശ്വാസി, കപടവിശ്വാസി എന്നീ വ്യത്യാസം കൂടാതെ, വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തുള്ളവരും, അതിനുശേഷം ഉണ്ടാകുന്നവരുമായ മനുഷ്യരെ ഒന്നടങ്കം സംബോധന ചെയ്തുകൊണ്ടാണ് അല്ലാഹു ഇങ്ങനെ പറയുന്നത്:

 

അവര്‍ക്കെല്ലാം അസ്തിത്വം നല്‍കിയ സ്രഷ്ടാവും, അവരെ സംരക്ഷിച്ചു പരിപാലിച്ചു വരുന്ന രക്ഷിതാവുമായ അല്ലാഹുവിനെ ആരാധിക്കണം. അവന്‍ മാത്രമാണ് സ്രഷ്ടാവും രക്ഷിതാവും എന്ന യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടും അവനു പങ്കാളികളെയും ഏര്‍പ്പെടുത്തരുത്.

 

ഏകദൈവസിദ്ധാന്തത്തിന്‍റെ അനിഷേധ്യമായ അനിവാര്യതകൂടി അല്ലാഹു വ്യക്തമാക്കുന്നുണ്ടിവിടെ. ‘നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചവന്‍’ എന്നു പറഞ്ഞതില്‍ നിന്നും അത് വ്യക്തമാണ്, അതായത്, നിങ്ങളുടെ പൂര്‍വ്വികന്‍മാരും ഈ തൗഹീദ് സ്വീകരിക്കുവാന്‍ ബാധ്യസ്ഥരായിരുന്നു, അത് നിഷേധിക്കാന്‍ യാതൊരു വകുപ്പുമില്ല.

 

അല്ലാഹു മാത്രമാണ് സ്രഷ്ടാവ് എന്ന് അറബി മുശ്‌രിക്കുകള്‍ വിശ്വസിച്ചിരുന്നു. പക്ഷേ, മറ്റു പല വസ്തുക്കളെയും അവര്‍ ആരാധിച്ചുവരികയും ചെയ്തിരുന്നു. ആ വസ്തുക്കളും 'റബ്ബു'കളാണെന്നായിരുന്നു അവരുടെ വിശ്വാസം.

 

അതായത്, അല്ലാഹുവിന്‍റെ ഉലൂഹിയ്യത്തില്‍ (ഇബാദത്തിനര്‍ഹനായിരിക്കുക എന്നതില്‍) തൌഹീദുണ്ടായിരുന്നില്ല, അതുകൊണ്ടാണല്ലോ മറ്റു പലതിനെയും ഇബാദത്ത് ചെയ്തത്. 'റുബൂബിയ്യത്തി'ലും (സംരക്ഷണം) അവര്‍ക്ക് ഏകദൈവ വിശ്വാസം ഉണ്ടായിരുന്നില്ല, അതുകൊണ്ടാണല്ലോ, മറ്റു പലതും ഞങ്ങളുടെ റബ്ബാണെന്നും പരിപാലിക്കാനും സംരക്ഷിക്കാനും കഴിയുന്നവയാണെന്നുമെല്ലാം വിശ്വസിച്ചത്.

 

മനുഷ്യന് അല്ലാഹു ചെയ്ത അനിഷേധ്യമായ ചില അനുഗ്രഹങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, തന്നെ മാത്രം ആരാധിക്കേണ്ടതിന്‍റെ ആവശ്യകത സമര്‍ഥിക്കുകയാണ് 21, 22 ആയത്തുകളില്‍.

 

അഞ്ച് അനുഗ്രഹങ്ങളാണ് ഇവിടെ എടുത്തുപറയുന്നത്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്തവ അനുഗ്രഹങ്ങള്‍.

 

  • നമ്മെ സൃഷ്ടിച്ചു. الَّذِي خَلَقَكُمْ
  • നമ്മുടെ പൂര്‍വികരെയും സൃഷ്ടിച്ചു. وَالَّذِينَ مِنْ قَبْلِكُمْ
  • ഭൂമിയെ വിരിപ്പാക്കിത്തന്നു. الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا
  • ആകാശത്തെ മേല്‍തട്ടാക്കി. وَالسَّمَاءَ بِنَاءً
  • ആകാശത്തു നിന്ന് മഴ വര്‍ഷിച്ച് ആഹാരത്തിനായി ഫലങ്ങള്‍ ഉല്‍പാദിപ്പിച്ചുതന്നു. وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ

 

നമ്മെയും നമ്മുടെ പൂര്‍വികരെയും സൃഷ്ടിച്ചു എന്ന രണ്ടനുഗ്രഹങ്ങള്‍ 21-ആം സൂക്തത്തില്‍ പറഞ്ഞു. മറ്റു 3 അനുഗ്രഹങ്ങള്‍ 22 ആം ആയത്തില്‍ പറയുന്നുണ്ട്. ഓരോന്നും വിശദീകരിക്കാം.

 

നമ്മെ സൃഷ്ടിച്ചു എന്നത് വലിയൊരു അനുഗ്രഹമാണ്. അത് വിശദീകരിക്കേണ്ടതില്ല. അതുപോലെ, പൂര്‍വികര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നമ്മളും ഉണ്ടാകില്ലായിരുന്നു. അപ്പോള്‍ അവരെ സൃഷ്ടിച്ചു എന്നതും വലിയ അനുഗ്രഹം തന്നെ.

പല വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് വിശുദ്ധ ഖുർആൻ സ്രഷ്ടാവായ അല്ലഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്. ചിലപ്പോൾ ആകാശങ്ങളെ, ചിലപ്പോള്‍ ജീവികളെ, മറ്റു ചിലപ്പോൾ സസ്യജാലങ്ങളെ ദൈവാസ്തിത്വത്തിന്‍റെ ദൃഷ്ടാന്തങ്ങളായി ഉദ്ധരിക്കാറുണ്ട്.

നിരവധി സൂക്തങ്ങളിൽ സ്വന്തം സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിച്ചുനോക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട്.

മനുഷ്യൻ എങ്ങനെ ഭൂമിയിൽ പിറന്നു വീണു, അവൻ കടന്നുപോയ സൃഷ്ടിപ്പിന്‍റെ വിവിധ ഘട്ടങ്ങൾ, സ്വന്തം ശരീരം എന്നിവയെക്കുറിച്ചെല്ലാം അടിക്കടി ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കും.

നമ്മുടെ സൃഷ്ടിപ്പ് വല്ലാത്തൊരു സംഭവമല്ലേ..

 

പുരുഷന്‍റെ ഇന്ദ്രിയത്തില്‍ മില്യണ്‍ കണക്കിന് ബീജങ്ങളാണുണ്ടാവുക. അതില്‍ ഒന്നു മാത്രമാണ് സ്ത്രീയുടെ അണ്ഡവുമായി സംഗമിക്കുന്നത്. പിന്നെ പെറ്റുപെരുകുന്ന കോശങ്ങളാണ് മനുഷ്യശരീര നിര്‍മിതിയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത്. ക്രമമായ വളര്‍ച്ചയിലൂടെ വളരെ ആസൂത്രിതമായാണ് പൂര്‍ണശിശു പുറത്തേക്കുവരുന്നത്.

 

സകല സൌകര്യങ്ങളും കൊടുത്ത് ഗര്‍ഭാശയത്തിലിരുത്തി വളര്‍ത്തുകയാണ്.

സമയമാകുമ്പോ പുറത്തേക്ക് വരുന്നു. പുറത്തുവന്നപ്പോഴോ, എന്തൊരു കൃത്യതയാണാ സൃഷ്ടിപ്പിന്!

 

ഇനി നീയായി നിന്‍റെ പാടായി എന്ന് പറഞ്ഞ് റബ്ബ് ഒഴിഞ്ഞുമാറുന്നുണ്ടോ?

ഇല്ല. വീണ്ടും മരിക്കുന്നതുവരെ കൃത്യമായി വളര്‍ത്തി പരിപാലിക്കുകയാണ്. മരണത്തിനു ശേഷമോ, സ്വര്‍ഗ-നരകങ്ങളിലേക്കെത്തെന്നതുവരെയും പരിപാലിക്കുന്നില്ലേ. അങ്ങനെ സത്യവിശ്വാസികള്‍ക്ക് ശാശ്വതമായ സ്വര്‍ഗവാസം നല്‍കുകയും ചെയ്യുന്നു.

 

നിങ്ങളെ പടച്ചതിലും ഈ പറഞ്ഞതിലുമൊക്കെ നിങ്ങള്‍ക്കെന്തെങ്കിലും പങ്കുണ്ടോ.. ഈ ഇന്ദ്രിയം ഉണ്ടാകുന്നതും പുറന്തള്ളപ്പെടുന്നതും ഞാന്‍ സംവിധാനിച്ച സിസ്റ്റങ്ങള്‍ക്കനുസരിച്ചാണ്. (വിശദമായി പഠിക്കേണ്ട ഭാഗമാണത്.)

പുറന്തള്ളപ്പെട്ടാല്‍ തന്നെ അതൊരു കുഞ്ഞാകുമോ ആകില്ലയോ, ആണാകുമോ, പെണ്ണാകുമോ, നിങ്ങളത് നിക്ഷേപിച്ചെന്നുകരുതി കുഞ്ഞാകണമെന്നുണ്ടോ.. നിങ്ങള്‍ കല്യാണം കഴിച്ചാല്‍, ശാരീരികമായി ബന്ധപ്പെട്ടാല്‍ കുഞ്ഞുണ്ടാകുമെന്ന് ഉറപ്പുണ്ടോ... ഇല്ല. എല്ലാം എന്‍റെ തീരുമാനവും ഉദ്ദേശവുമനുസരിച്ചാണ് നടക്കുന്നത്.

اعْبُدُوا رَبَّكُمُ - എന്താണ് റബ്ബ് എന്ന് പറഞ്ഞാല്‍?

 

ഒരു വസ്‌തുവിനെ പടിപടിയായി വളര്‍ത്തി പൂര്‍ണദശയില്‍ എത്തിക്കുന്നവന്‍ എന്നാണ്‌ റബ്ബ്‌ എന്ന വാക്കിന്‌ അര്‍ത്ഥം. ഇവിടെ ആ വാക്കിനെ നമ്മളോട് ചേര്‍ത്തി നിങ്ങളുടെ റബ്ബ് എന്ന് പറഞ്ഞ് അക്കാര്യം ബോധ്യപ്പെടുത്തുകയാണ്.

 

അവനാണ് നമ്മളെ പടച്ചുണ്ടാക്കിയത്. വലിയ കാര്യമല്ലേ ഇത്. നമുക്ക് നമ്മളെ ഉണ്ടാക്കാന് പറ്റുമോ, ഇല്ലല്ലോ.

 

വലിയ അത്ഭുതമാണ് മനുഷ്യന്റെ സൃഷ്ടിപ്പ്. സൂറ ഥാരിഖിലും സൂറ വാഖിഅയിലും മറ്റു പല സ്ഥലങ്ങളിലും ഈ സൃഷ്പിപ്പിനെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും റബ്ബിന്‍റെ മഹത്തായ സൃഷ്ടിവൈഭവത്തെക്കുറിച്ച് മനസ്സിലാക്കാനും പറഞ്ഞുിട്ടുണ്ട്. എല്ലാം വഴിയെ പഠിച്ചുമനസ്സിലാക്കാം-إن شاء الله

 

 

ഇന്ദ്രിയത്തിന്‍റെ ഉല്പാദനം, സൂക്ഷിപ്പ്, Ejaculation,  ഭ്രൂണ സംരക്ഷണവും സൃഷ്ടിപ്പിന്‍റെ ഘട്ടങ്ങളും എല്ലാം ഏറെ മനസ്സിലാക്കാനുണ്ട്

 

وَلَقَدْ خَلَقْنَا الْإِنْسَانَ مِنْ سُلَالَةٍ مِنْ طِينٍ (12) ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَكِينٍ (13) ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ (14) سورة المؤمنون


''നിശ്ചയം മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍നിന്ന് നാം സൃഷ്ടിക്കുകയും  പിന്നീട് ശുക്ലമാക്കി ഭദ്രമായൊരു സ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്തു. അനന്തരം ആ ശുക്ലത്തെ രക്തപിണ്ഡമായും അതിനെ മാംസപിണ്ഡമായും തുടര്‍ന്ന് അതിനെ അസ്ഥികൂടമായും രൂപപ്പെടുത്തി. അനന്തരം ആ അസ്ഥികൂടത്തെ മാംസംകൊണ്ടു ആവരണം ചെയ്തു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവന് അസ്തിത്വമേകി. അപ്പോള്‍ ഏറ്റം ഉദാത്തമായി സൃഷ്ടികര്‍മം നടത്തുന്ന അല്ലാഹു അനുഗ്രഹ പൂര്‍ണനത്രേ (23:12-14).


ഇന്ദ്രിയത്തുള്ളിയില്‍നിന്നാണ് മനുഷ്യന്‍റെ സൃഷ്ടിയെന്നും സുഭദ്രമായൊരു സ്ഥലത്തത് സൂക്ഷിച്ചുവെച്ചു എന്നുമാണ് അല്ലാഹു ഈ സൂക്തത്തില്‍ പറയുന്നത്.

 

قَرَارٍ مَكِينٍ  എന്നതാണ് ഇത് സൂചിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പദം.

 

ശരീര മസിലുകള്‍ക്കിടയില്‍ സ്‌പൈനല്‍കോളത്തിന്‍റെ സഹായത്തോടെ ശക്തമായി ഉറപ്പിച്ച നിലയിലാണ് ഗര്‍ഭപാത്രമുള്ളത്. ഭ്രൂണം അതിനുള്ളില്‍ ഒരു പ്രത്യേക ദ്രാവകത്തിനുള്ളില്‍ സ്ഥിതിചെയ്യുന്നു. അമ്നിയോൺ ദ്രവം. പുറത്ത് നിന്നേല്‍ക്കുന്ന പ്രഹരങ്ങളിൽ നിന്ന് ശിശുവിനെ  സംരക്ഷിക്കുക എന്നത് ഈ ദ്രവത്തിന്‍റെ ഏറ്റവും പ്രധാന ധർമ്മമാണ്.

 

ഭ്രൂണത്തിന്‍റെ പാര്‍പിടം ഏറെ സുരക്ഷിത്വത്തോടെതന്നെയാണ് അല്ലാഹു സംവിധാനിച്ചരിക്കുന്നത് എന്നാണീ ആയത്ത് പറഞ്ഞുതരുന്നത്.

 

ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَكِينٍ

 

മൂന്ന് ഇരുട്ടറകള്‍ എന്ന് മറ്റൊരു ആയത്തില്‍ കാണാം.

 

خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا وَأَنْزَلَ لَكُمْ مِنَ الْأَنْعَامِ ثَمَانِيَةَ أَزْوَاجٍ يَخْلُقُكُمْ فِي بُطُونِ أُمَّهَاتِكُمْ خَلْقًا مِنْ بَعْدِ خَلْقٍ فِي ظُلُمَاتٍ ثَلَاثٍ ذَلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ لَا إِلَهَ إِلَّا هُوَ فَأَنَّى تُصْرَفُونَ (6) الزمر

 

''ഒന്നിനുശേഷം മറ്റൊന്നായി മൂന്നു അന്ധകാരങ്ങള്‍ക്കുള്ളില്‍, നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു'' (39:6).


വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന മൂന്നു ഇരുട്ടുകള്‍ (മറകള്‍) ഇവയാണ്:

 

  1. മാതാവിന്റെ വയര്‍ 2. ഗര്‍ഭപാത്രം 3. ഗര്‍ഭാശയത്തിലെ പ്രത്യേക അറ.

 

ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً
ഇന്ദ്രിയം പിന്നീട് അലഖയായി (രക്തപിണ്ഡമായി) മാറ്റപ്പെടുന്നു.

 

ഒട്ടിപ്പിടിക്കുക, പറ്റിപ്പിടിക്കുക എന്നൊക്കെയാണ് ഇതിന്‍റെ ഭാഷാര്‍ത്ഥം. അട്ടയെപോലുള്ള വസ്തുക്കള്‍ക്കും ഇതേ പദംതന്നെയാണ് ഉപയോഗിക്കുന്നത്.

 

ഗര്‍ഭധാരണത്തിന്‍റെ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയാകുമ്പോഴേക്ക് ഗര്‍ഭപാത്രത്തിലെ ഭ്രൂണം ഒരു രക്തക്കട്ടയായി പരിണമിക്കുന്നു. അട്ടയുടെ  പ്രതീതിയാണ് പിന്നീടത് പ്രകടമാക്കുന്നത്.

 

വല്ലാത്ത ഫിറ്റാണ് ഈ പ്രയോഗം. ഏതൊരു ഭ്രൂണവും അതിന്‍റെ ആദ്യകാലങ്ങളില്‍ ഒരു അട്ടയെപ്പോലെ ഗര്‍ഭാശയത്തിന്‍റെ ഭിത്തികളില്‍ പറ്റിപ്പിടിക്കുന്നു, അട്ടയെപ്പോലെ.

فَخَلَقْنَا الْعَلَقَةَ مُضْغَةً

അലഖ പിന്നെ മുദ്അയാക്കി മാറ്റപ്പെടുന്നു. ചവച്ചരക്കപ്പെട്ട വസ്തു എന്നാണ് ഈ  പദത്തിന്‍റെ അര്‍ഥം. പല്ലുകള്‍കൊണ്ട് കടിച്ച അടയാളംപോലെ ചില പാടുകള്‍വരെ അതില്‍ ദൃശ്യമാണ്.

 

ഈ അര്‍ത്ഥ തലങ്ങളെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രൊഫ. കീത്മൂര്‍ ഒരു റബര്‍ സെലെടുത്ത് ഭ്രൂണത്തിന്‍റെ ആകൃതിയില്‍ ചുരുട്ടി വായിലിട്ടു ചവച്ചു. മുദ്അയുടെ രൂപം മനസ്സിലാക്കലായിരുന്നു ഉദ്ദേശ്യം. ശേഷം, ആദ്യരൂപവും രണ്ടാം രൂപവും മുമ്പില്‍വെച്ചു താരതമ്യ പഠനം നടത്തി. നട്ടെല്ലിന്‍റെ രൂപീകരണ ആകാരത്തോട് ഏറെ സാദൃശ്യമുണ്ടായിരുന്നു അതിലെ പല്ലടയാളങ്ങള്‍ക്ക്.


فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا

മുദ്അ ശേഷം എല്ലുകളായി മാറ്റപ്പെടുന്നു. എന്നിട്ട് ആ എല്ലുകള്‍ക്ക് മാംസം പൊതിയുന്നു.

 

ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ

അനന്തരം അല്ലാഹു ഇതിനെ പുതിയൊരു സൃഷ്ടിയായി പരിവര്‍ത്തിപ്പിച്ചെടുക്കുന്നു.

 

വല്ലാത്ത അത്ഭുതം തന്നെയല്ലേ. പല ശാസ്ത്രകാരന്മാരും സമ്മതിച്ചതാണിത്. ചിലരൊക്കെ മുസ്‍ലിംകളായി മാറിയിട്ടുമുണ്ട്. ചിലര്‍ ‘പ്രകൃതി’ എന്നെല്ലാം  പറഞ്ഞ് ഒഴിഞ്ഞുമാറുകയാണുണ്ടായത്.

 

അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലുള്ള തോമസ് ജഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡാനിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും അനാട്ടമി ഡിപ്പാര്‍ട്ടുമെന്റ് ഹെഡുമാണ് പ്രൊഫ. മാര്‍ഷല്‍ ജോണ്‍സണ്‍. വിശുദ്ധ ഖുര്‍ആനിലെ ഭ്രൂണശാസ്ത്ര പരാമര്‍ശങ്ങളെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ മറുപടി: ഖുര്‍ആനിലെ ഈ പ്രതിപാദ്യങ്ങളെല്ലാം യാദൃച്ഛികമല്ലെന്നും ഒരുപക്ഷെ, പ്രവാചകന്‍ മുഹമ്മദിന്‍റടുത്ത് (صلى الله عليه وسلم) അത്യുന്നതമായ വല്ല മൈക്രോസ്‌കോപ്പും ഉണ്ടായിട്ടുണ്ടാകും എന്നായിരുന്നു.


1400  ലധികം വര്‍ഷങ്ങള്‍ക്കു മുമ്പാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതെന്നും പ്രവാചകാഗമനത്തിന്‍റെ നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് മൈക്രോസ്‌കോപ് കണ്ടെത്തിയതെന്നും ഓര്‍മിപ്പിച്ചപ്പോള്‍, പ്രഥമ മൈക്രോസ്‌കോപിന് ഒരു വസ്തുവിനെ അതിന്‍റെ പത്തിരട്ടി വലുപ്പത്തില്‍ കാണിക്കാനോ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ കഴിയുമായിരുന്നില്ലെന്ന് സമ്മതിച്ച് ചിരിച്ച് മാറുകയായിരുന്നു അദ്ദേഹം.

 

ഒടുവില്‍, പ്രവാചകന്‍ ഖുര്‍ആന്‍ സൂക്തങ്ങളിലുടെ പരിചയപ്പെടുത്തിയ ഈ കാര്യങ്ങളില്‍ തീര്‍ച്ചയായും ഒരു ദൈവത്തിന്‍റെ ഇടപെടലല്‍ തള്ളിക്കളയാവാനില്ലെന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

അപ്പോള്‍, ഈ ഇന്ദ്രിയത്തുള്ളിയിലെ ചെറിയൊരു ബീജകണത്തെ ഒരു മനുഷ്യനായി പടച്ചുണ്ടാക്കി പരിപാലിക്കുന്ന റബ്ബിനെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ... ഇതിലൊന്നും നിങ്ങള്‍ക്കൊരു പങ്കുമില്ല എന്നും അല്ലാഹുവാണത് ചെയ്യുന്നതെന്നും നിങ്ങള്‍ സമ്മതിക്കുന്നുവെങ്കില്‍, നിങ്ങളെന്താണ് പിന്നെ അവിശ്വസിക്കുന്നത്? ഇതേപോലെ രണ്ടാമതും ഞാന്‍ നിങ്ങളെ സൃഷ്ടിക്കുമെന്ന് പറയുന്നത് എന്തിനാണ് നിഷേധിക്കുന്നത്?

 

لَعَلَّكُمْ تَتَّقُونَ

നമ്മള്‍ ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മാത്രം ആരാധിക്കുകയും വേണം - ഇങ്ങനെ ഏകദൈവത്തില്‍ വിശ്വസിച്ചതുകൊണ്ടും  അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നതുകൊണ്ടുമുള്ള നേട്ടം ആര്‍ക്കാണ്, നമുക്കുതന്നെയാണ്, അതാണ്, لَعَلَّكُمْ تَتَّقُونَ  നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി’ എന്ന വാക്യാംശം പഠിപ്പിക്കുന്നത്.

 

മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, നമ്മുടെ ഇബാദത്തുകള്‍ കൊണ്ട് നമ്മുടെ ജീവിതത്തില്‍ മാറ്റം വരണം. നിസ്കാരം ഇബാദത്തല്ലേ, നിസ്കരിച്ചാല്‍ തഖ്‍വയുണ്ടാകണം. ഒരുദാഹരണം പറഞ്ഞെന്നു മാത്രം.

 

നിസ്കാരം തെറ്റുകളില്‍ തടയുമെന്നാണല്ലോ അല്ലാഹു പറയുന്നത് (അന്‍കബൂത്ത്-45). നമ്മുട നിസ്കാരം അങ്ങനെയാണോ? നോമ്പ് നോറ്റാല്‍ തഖ്‍വ കൂടുമെന്നാണല്ലോ. നമ്മുടേത് കൂടിയിട്ടുണ്ടോ? ഹജ്ജിലൂടെ കിബ്റും അഹന്തയും ഉരുക്കിക്കളയുകയാണല്ലോ, അങ്ങനെയായിട്ടുണ്ടോ നമ്മള്‍ ഹജ്ജിനു ശേഷം? ഖബ്റിനും മഹ്ശറിനും വേണ്ടിയുള്ള ഒരുക്കമാണല്ലോ ഹജ്ജ്. അങ്ങനെയൊരു ഒരുക്കം നമ്മുടെ ഹജ്ജ് കൊണ്ട് നടത്തിയിട്ടുണ്ടോ? ഇങ്ങനെനമ്മള്‍ ഓരോന്നിനെക്കുറിച്ചും ആത്മവിചിന്തനം സ്വയംവിചാരണയും നടത്തേണ്ടതാണ്.

 

അടുത്ത ആയത്ത് 22

 

അല്ലാഹു മനുഷ്യന് ചെയ്തുകൊടുത്ത അനിഷേധ്യമായ മറ്റു ചില അനുഗ്രഹങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണിനി. തന്നെ മാത്രം ആരാധിക്കേണ്ടതിന്‍റെ ആവശ്യകത അതിലൂടെ സമര്‍ഥിക്കുകയുമാണ്.

 

സാമാന്യ ബുദ്ധി കൊണ്ടുപോലും മനസ്സിലാക്കാന്‍ കഴിയുന്ന, ഓരോ വ്യക്തിയും അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന, മനുഷ്യന്‍റെ നിലനില്‍പിനും ജീവിതത്തിനും ആധാരമായ ചില വലിയ അനുഗ്രഹങ്ങളാണ് അല്ലാഹു നമ്മളെ ഓര്‍മിപ്പിക്കുന്നത്. ചെറിയ ബുദ്ധി കൊണ്ട് ചിന്തിച്ചാല്‍ മനസ്സിലാകുന്ന കാര്യല്ലേ, ഇതിന്‍റെയൊക്കെ പിന്നില്‍ ഒരു പരിപാലകനുണ്ടെന്നും ആ പരിപാലകന്‍ മാത്രമേ ആരാധിക്കപ്പെടാവൂ എന്നും.

 

ഈ അനുഗ്രങ്ങളിലൊന്നും വേറെയാര്‍ക്കും ഒരു പങ്കുമില്ല. എന്നിരിക്കെ, അവനോട് നന്ദിയും വണക്കവുമുള്ളവരാകണമെങ്കില്‍ മനുഷ്യന്‍ മറ്റാരെയും ആരാധിക്കാന് പാടില്ലല്ലോ. ആരാധ്യനായിരിക്കാനുള്ള അര്‍ഹത അല്ലാഹുവിന് മാത്രമാണെന്നതുപോലെ, അവന്‍റെ മാത്രം ആരാധകനായിരിക്കുവാനുള്ള ബാധ്യത മനുഷ്യനുമുണ്ട് എന്ന് അടിവരയിട്ട് മനസ്സിലാക്കണം.

 

الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ (22)

ഭൂമിയെ വിരിപ്പായും ആകാശത്തെ മേല്‍ക്കൂരയായും നിങ്ങള്‍ക്ക് സൃഷ്ടിച്ചുതരികയും അന്തരീക്ഷത്തില്‍ നിന്ന് മഴ വര്‍ഷിച്ച് അതുവഴി നിങ്ങള്‍ക്ക് ആഹരിക്കാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തവനാണവന്‍. ഇതെല്ലാം അറിഞ്ഞുകൊണ്ട് നിങ്ങള്‍ അവന്ന് പങ്കാളികളെ സ്ഥാപിക്കരുത്.

 

21, 22 ആയത്തുകളില്‍ 5 അനുഗ്രങ്ങളെക്കുറിച്ചാണ് അല്ലാഹു പറയുന്നതെന്ന് നേരത്തെ നമ്മള്‍ പറഞ്ഞല്ലോ. 2 അനുഗ്രങ്ങള്‍ 21 ല്‍ ചര്‍ച്ച ചെയ്തു. ബാക്കിയുള്ള 3 അനുഗ്രങ്ങളാണ് ഈ 22 ആം ആയത്തില്‍ പറയുന്നത്:

 

  1. ഭൂമിയെ വിരിപ്പാക്കിത്തന്നു. الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا
  2. ആകാശത്തെ മേല്‍തട്ടാക്കി. وَالسَّمَاءَ بِنَاءً
  3. ആകാശത്തു നിന്ന് മഴ വര്‍ഷിച്ച് ആഹാരത്തിനായി ഫലങ്ങള്‍ ഉല്‍പാദിപ്പിച്ചുതന്നു. وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ

 

ആദ്യം പറഞ്ഞത് ഭൂമിയെ അവന്‍ ഒരു വിരിപ്പാക്കിത്തന്നു എന്നാണ്.

الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا

ഇത് വലിയൊരു അനുഗ്രഹമാണ്. അതായത് നമുക്ക് ഇരിക്കുവാനും കിടക്കുവാനും ഓടുവാനും ചാടുവാനും മറ്റും എല്ലാ സൗകര്യവുമുള്ള ഒരു വിരിപ്പുപോലെയാക്കി.

 

നമുടെ എല്ലാ ആവശ്യങ്ങള്‍ക്കും വഴങ്ങിത്തരുന്ന ഭൂമി. ഇഷ്ടമുള്ളതുപോലെ പെരുമാറാന്‍ പറ്റുന്നതാക്കിത്തന്നിട്ടുണ്ട്. കിളക്കാനും മറിക്കാനും ഉഴുതാനും കൃഷിയിറക്കാനും കെട്ടിട്ടങ്ങളുണ്ടാക്കാനും കനാലുകളും തോടുകളും ചാലുകളുമൊക്കെ കീറാനും... അങ്ങനെ പലതിനും.

 

എന്ത് ചെയ്താലും ഭൂമിക്കേല്‍ക്കില്ല എന്ന അവസ്ഥയായിരുന്നെങ്കില്‍ എന്താകും സ്ഥിതി? ഭൂമി മുഴുവന്‍ പാറയോ, വെള്ളമോ, ചെളിയോ, മണലോ മറ്റോ ആയിരുന്നെങ്കില്‍, അല്ലെങ്കില്‍ ഒന്നാകെ സമനിരപ്പോ, കുന്നും കുഴിയും നിറഞ്ഞതോ ആയിരുന്നുവെങ്കില്‍ സ്ഥിതി എന്തായിരിക്കും? ആലോചിച്ച് നോക്കുക!

 

ഭൂമി പരന്നതാണ്, കാണുമ്പോള്‍ നല്ല ഉറപ്പുള്ളതാണ്... പക്ഷേ, തീരെ ബലമില്ലാത്ത ചെടിയുടെ നാമ്പുകള്‍ അതിലൂടെ മുളച്ചുവരുന്നു, നമുക്ക് ഭക്ഷണം സജ്ജമാക്കാന്‍.

 

നമ്മളിതിനെക്കുറിച്ചൊന്നും ചിന്തിക്കാത്തത്, അതിപ്പോ എന്നും കാണുന്നതല്ലേ, നമ്മള്‍ കാണാന്‍ തുടങ്ങിയേടം മുതല്‍ ഭൂമി ഇങ്ങനെത്തന്നെ... പക്ഷേ, ഇത് വലിയ നിഅ്മത്താണെന്നാണ് അല്ലാഹു മനസ്സിലാക്കിത്തരുന്നത്.

 

تعرف الأشياء بأضدادها ഏതുകാര്യവും ഓപ്പോസിറ്റ് കൊണ്ടാണ് മനസ്സിലാകുക എന്നാണല്ലോ. വെളിച്ചം മനിസ്സിലാകുന്നത് ഇരുട്ടുള്ളതുകൊണ്ടല്ലേ.

 

ഭൂമി ഇങ്ങനെയായിരുന്നില്ലെങ്കില്‍, അപ്പഴേ ആ നിഅ്മത്തിന്‍റെ മനസ്സിലാകൂ. കണ്ണ് പോയാലേ അതിന്‍റെ വിലയറിയൂ എന്ന പറയുന്നതു പോലെ.

 

الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا

വൃത്താകൃതിയാണെങ്കിലും ഭൂമിയെ പരത്തി വിരിപ്പുപോലെയാക്കിത്തന്നു.

 

ഗോളാകൃതിയിലാണെന്ന് പറയുന്നതിന് ഇത് എതിരല്ല. എന്നുമാത്രമല്ല, കുറേക്കൂടി വിശാലമായി ചിന്തിച്ചാല്‍ ഭൂമി ഗോളാകൃതിയിലുള്ളതാണെന്നതിന് തെളിവാണ് ഈ പരാമര്‍ശമെന്ന് മനസ്സിലാക്കാം. കാരണം, പരന്ന ഒരു സാധനം ഒന്നുകില്‍ നീളമുള്ളതോ, ചതുരാകൃതിയിലുള്ളതോ ത്രികോണ രൂപത്തിലുള്ളതോ സാമാന്തരികമോ ആയിരിക്കും.

 

അപ്പോള്‍ ഭൂമി പരന്നതാണെങ്കില്‍, ആ പരന്ന ഭൂമിയിലൂടെ ഒരാള്‍ ദീര്‍ഘമായി സഞ്ചരിക്കുകയാണെങ്കില്‍ ഒരിക്കല്‍ അവന്‍ ഒരു തെല്ലില്‍ എത്തിയേ തീരൂ; പിന്നെയും മുന്നോട്ടു നടന്നാല്‍ ഗര്‍ത്തത്തില്‍ നിപതിക്കും. പരന്ന സാധനത്തിന് അത്തരത്തിലുള്ള ഒരഗ്രം അല്ലെങ്കില്‍ തെല്ല് ഉണ്ടാവല്‍ അനിവാര്യമാണല്ലോ.

 

പക്ഷേ, അങ്ങനെയൊരു തെല്ല് ഭൂമിയിലെവിടെയുമില്ല. മറിച്ച് എവിടെച്ചെന്നു നോക്കിയാലും-ഭൂമധ്യരേഖയിലോ ഉത്തരധ്രുവത്തിലോ ദക്ഷിണ ധ്രുവത്തിലോ എവിടെയുമാകട്ടെ-അത് പരന്നതായേ അനുഭവപ്പെടൂ. ഈ അനുഭവത്തെക്കുറിച്ചാണ് ഭൂമിയെ നിങ്ങള്‍ക്കവന്‍ വിരിപ്പാക്കി എന്ന് പറഞ്ഞത്.

 

ഒരു സാധനം എല്ലാ ഭാഗത്തും പരന്നതായിക്കാണണമെങ്കില്‍ നിര്‍ബന്ധമായും ഉരുണ്ടതായിരിക്കണം. അത്യന്തം ഭീമാകാരമായ ഒരു പന്ത് സങ്കല്‍പിച്ചാല്‍ ഏറെക്കുറെ ഇത് മനസ്സിലാകും. ആ പന്തിന്‍റെ ഉപരിതലത്തില്‍ അനുഭവപ്പെട്ടേക്കാവുന്ന ചെറിയ ചെരിവാകട്ടെ ഭൂമിയില്‍ നമുക്ക് അനുഭവപ്പെടാന്‍ മാത്രമുണ്ടാകില്ല. അത്രക്ക് വലിപ്പമുണ്ടതിന്.

 

കരയും കടലുമെല്ലാം കൂടിയുള്ള ഭൂമിയുടെ ഉപരിതല വിസ്തീര്‍ണ്ണം അമ്പത്തൊന്നുകോടി അറുപത്തൊന്നായിരത്തി ഒരുനൂറ് ചതുരശ്ര കിലോമീറ്റര്‍ വരും. മേല്‍സൂചിപ്പിച്ച ചെരിവ് ഇത്ര വലിയൊരു ഗോളത്തിന്മേല്‍ എങ്ങനെ അനുഭവപ്പെടാന്‍?

 

സൂര്യനും ഭൂമിക്കുമിടയില്‍ കൃത്യമായ ദൂരം ക്രമീകരിച്ചു, 150 മില്യണ്‍ കിലോമീറ്റര്‍... ഇല്ലെങ്കില്‍ ചൂട് സഹിക്കാന്‍ കഴിയുമോ?

 

1600 km/hour, 460 meter / second സ്പീഡില്‍ സ്വയം കറങ്ങിയിട്ടും നമ്മളെയറിക്കാതെ തൊട്ടില്‍ പോലെ സംവിധാനിച്ചിരിക്കുന്നു. എന്തൊരു ശക്തമായ കറക്കമാണിത്. എന്നിട്ടും നമ്മളൊന്നുമറിയുന്നില്ല.

 

അതോടൊപ്പം ഇതിനേക്കാള്‍ ശക്തമായി സൂര്യനെ ചുറ്റുന്നുണ്ട്. 365 ദിവസം വേണം ഒരു ചുറ്റ് തികയാണ്. 107,000 km/hour, 30 km/second – Orbital speed എന്നാണിതിന് പറയുക. എന്നിട്ടും നമ്മളൊന്നും അറിയുന്നില്ല.

 

ഇതൊക്കെ താനേ കറങ്ങുകയാണെന്ന് പലരും പറയുന്നത്.

ഏത് വസ്തുവും ചലിക്കാന്‍ ഊര്‍ജ്ജം വേണമെന്നും ഇവര്‍ തന്നെ പറയും.

ആ ഊര്‍ജ്ജം കൊടുക്കാനൊരാള്‍ വേണ്ടേ.

 

എല്ലാ ഗോളങ്ങളും ഇങ്ങനെത്തന്നെയാണ്. ഭ്രമണപഥങ്ങളില് നിരന്തരമായി നീന്തിക്കൊണ്ടിരിക്കുകയാണ്.Swimming motion وَكُلٌّ فِي فَلَكٍ يَسْبَحُونَ (ഓരോന്നും ഭ്രമണപഥങ്ങളില്‍ നീന്തിത്തുടിക്കുകയാണ് – സൂറത്തു യാസീന്‍ 40).

കോടാനുകോടി ഗോളങ്ങത്രയും ഇതേ രൂപത്തില്‍ കറങ്ങുന്നു. ഒന്ന് മറ്റൊന്നിനെ മറികടക്കില്ല.

الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا

ഭൂമിയെ വിരിപ്പാക്കി, അതില്‍ നമ്മളെയൊക്കെ പല ഭാഗങ്ങളിലായി വിന്യസിച്ചു.

قُلْ هُوَ الَّذِي ذَرَأَكُمْ فِي الْأَرْضِ وَإِلَيْهِ تُحْشَرُونَ (الملك 24)

(അവനാണ് ഭൂമിയില്‍ നിങ്ങളെ സൃഷ്ടിച്ച് വ്യാപിപ്പിച്ചവന്‍. പിന്നെ നിങ്ങളെയെല്ലാവരെയും അവനിലേക്ക് ഒരുമിച്ചു കൂട്ടും.)

 

ഇത് സത്യത്തില്‍ വലിയൊരു അത്ഭുതമല്ലേ. എല്ലാ ഭാഗത്തും ആളുകള്‍.

 

വിവിധ ഭാഗങ്ങള്‍, വിവിധ വര്‍ണങ്ങള്‍, ഭാഷകള്‍

ഓരോ വിഭാഗക്കാരെയും നാട്ടുകാരെയും തിരിച്ചറിയാന്‍ പ്രത്യേകം അടയാളങ്ങള്‍, ശാരീരികമായ രൂപവ്യത്യാസങ്ങള്‍.

 

ഓരോ നാട്ടുകാര്‍ക്കും അവിടത്തന്നെ ഇണകള്‍..

നല്ല നീളമുള്ളവര്‍ക്ക് അതിനൊത്ത പെണ്ണുങ്ങള്‍, കുറിയവര്‍ക്ക് കുറിയവര്‍.

 

ഓരോ നാട്ടുകാര്‍ക്കും വേണ്ട ഭക്ഷണങ്ങള്‍. ഓരോ സ്ഥലത്തെയും മണ്ണിനും കാലാവസ്ഥക്കും ശരീരപ്രകൃതിക്കും അനുയോജ്യായവ. സുബ്ഹാനല്ലാഹ്. ഓരോ നാട്ടിലെയും മണ്ണുവരെ വ്യത്യാസമില്ലേ...

 

താമസിക്കാന്‍ സര്‍വ സൌകര്യങ്ങളും ചെയ്തുതന്നില്ലേ ഈ ഭൂമിയില്‍.

 

നമ്മുടെ വിസര്‍ജ്യങ്ങളെല്ലാം ഭൂമി വിഴുങ്ങുകയാണ് ല്ലേ.. അവിടെത്തന്നെ അവശേഷിപ്പിക്കുന്നില്ല. വിസര്ജ്യങ്ങളടക്കം പലതും ഒളിച്ചുവെക്കുന്ന ഭൂമി.

 

നമ്മള്‍ ചെയ്യുന്നതിനൊക്കെ സാക്ഷിയായി, പറയാന് അവസരം കാത്തിരിക്കുകയാണ് ഭൂമി.

 يَوْمَئِذٍ تُحَدِّثُ أَخْبَارَهَا (4)الزلزلة

നല്ലതായാലും ചീത്ത ആയാലും സാക്ഷി പറയും. ഇന്നയിന്ന സ്ഥലത്ത് നിസ്കരിച്ചിട്ടുണ്ട്, ഇന്ന സ്ഥലത്തുവെച്ച് വേണ്ടാത്തത് ചെയ്തിട്ടുണ്ട് – ഉദാഹരണം പറഞ്ഞതാണ്.

 

നമ്മള്‍ കഴിയാവുന്ന എല്ലാ സ്ഥലത്തുവെച്ചും എന്തെങ്കിലും നന്മകള്‍ ചെയ്യുക. അത് സാക്ഷി പറയും, സാക്ഷി ഏറ്റവും ആവശ്യമായ സമയത്ത് നമുക്ക് അനുകൂലമായി സാക്ഷി പറയും.

 

അഥവാ ഏതെങ്കിലും സ്ഥലത്തുവെച്ച് തെറ്റ് ചെയ്തുപോയാല്‍, ഒരു നന്മ ചെയ്യാതെ അവിടം വിടരുത്. എതിരെ സാക്ഷി പറയുന്നതുപോലെ അനുകൂലമായി സാക്ഷിപറയാനും ആ സ്ഥലമുണ്ടാകും.

 

നമ്മള്‍ ഭൂമിയെക്കുറിച്ച് പഠിക്കണം, മനസ്സിലാക്കണം.

പഠിക്കാനും മനസ്സിലാക്കാനും സംരക്ഷിക്കാനുമൊക്കെയായി വര്‍ഷത്തിലൊരു ദിവസം തന്നെ ഉണ്ടല്ലേ. Earth Day - ഏപ്രില് 22

 

ആ ദിവസം നമ്മളും ഉപയോഗപ്പെടുത്തണം. പഠിക്കണം, ഭൂമിയെ സംരക്ഷിക്കണം.

 

ഇതടക്കം എണ്ണിയാലൊടുങ്ങാത്ത അനുഗ്രങ്ങള്‍ക്ക്

അല്ലാഹുവിന് നന്ദി ചെയ്യാന്‍ ബാധ്യസ്ഥരല്ലേ നമ്മള്‍.

 

ഇതൊക്കെ നമ്മള്‍ പഠിക്കണം, നിസ്കാരത്തിന്‍റെ ശര്‍ഥും ഫര്‍ളും പോലെത്തന്നെ. ആ ചിന്ത വരെ ഇബാദത്താണ്. അതിനൊക്കെത്തന്നെയാണ് ഒരു ദിവസമിങ്ങനെ പ്രത്യേകമായി അല്ലാഹു സംവിധാനിച്ചുതന്നത്.

 

ഈ പഠനവും ചിന്തയും സത്യവിശ്വാസികളുടെ ലക്ഷണമെന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്.

 

)الَّذِينَ يَذْكُرُونَ اللَّهَ قِيَاماً وَقُعُوداً وَعَلَى جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَذَا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ) سورة آل عمران: الآية 191

 

(നിന്നും ഇരുന്നും കിടന്നുമൊക്കെ അല്ലാഹുവിനെ സ്മരിക്കുന്നവരാണവര്‍. ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റിയവര്‍ ചിന്തിച്ചുകൊണ്ടിരിക്കും – നാഥാ, ഇതൊന്നും നീ വെറുതെ പടച്ചതല്ല, ഞങ്ങളിതാ നിന്‍റെ വിശുദ്ധി പ്രകീര്‍ത്തിക്കുന്നു. നരകശിക്ഷയില്‍ നിന്ന് കാക്കേണമേ.)

 

ഇത്തരം ആയത്തുകളൊക്കെ കേട്ടിട്ട് ചിന്തിക്കാതെ പോകുന്നവര്‍ക്ക് നാശം എന്നാണ് തിരുനബി صلى الله عليه وسلم യുടെ ഹദീസിലുള്ളത്.

وَالسَّمَاءَ بِنَاءً

ആകാശത്തെ മേല്‍തട്ടാക്കി എന്നത് മറ്റൊരനുഗ്രഹമായാണ് ഇവിടെ എണ്ണുന്നത്.

 

ഭൂമിയെ, നല്ല വിരിപ്പൊക്കെയുള്ള ഒരു വലിയ വീടായി സങ്കല്‍പ്പിക്കുക. അതിന്‍റെ Floor വിതാനിച്ചിട്ടുണ്ട്. മുകള്‍ഭാഗത്ത് അതിനൊരു മേല്‍പുര വേണ്ടേ. അതാണ് ആകാശത്തെ ഒരു കെട്ടിടവും (بِنَاء) – അഥവാ മേല്‍പുരയും – ആക്കി എന്നു പറഞ്ഞത്. മറ്റൊരു സ്ഥലത്ത് وَجَعَلْنَا السَّمَاءَ سَقْفًا مَّحْفُوظًا (ആകാശത്തെ നാം സൂരക്ഷിതമായൊരു മേല്‍പുരയും ആക്കിയിരിക്കുന്നു. (21:32) എന്നുതന്നെയാണ് പറഞ്ഞത്.

 

ഭൂമിയില്‍ നിന്ന് എത്രയോ ദൂരെയായിട്ടും ഒരു വീടിന്‍റെ മേല്‍തട്ടെന്ന പോലെ നോക്കിക്കണ്ട് സൗന്ദര്യം ആസ്വദിക്കാനും വഴിയും ദിശയും അറിയാനും ചിന്തിക്കാനുമായി വിവിധങ്ങളായ നിരവധി വിളക്കുകളാല്‍ അലങ്കരിക്കപ്പെട്ട ആകാശം.

وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ

അപ്പോള്‍ ഭൂമി വീടായി, ഫ്ലോറിംഗുണ്ട്, മേല്‍ക്കൂരയുണ്ട് - ശരി. ഇനി ഈ വീട്ടിലെ താമസക്കാര്‍ക്ക് ദാഹമടക്കാന്‍ വെള്ളവും വിശപ്പടക്കാന്‍ ഭക്ഷണവും വേണ്ടേ. അതിനുവേണ്ടി ആകാശത്തുനിന്ന് മഴ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു. കുടിക്കാന്‍ മാത്രമല്ല; കൃഷി പോലെയുള്ള മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും. അതുവഴി ഭൂമിയില്‍ പലതരം ഫലവര്‍ഗങ്ങളും ഉല്‍പന്നങ്ങളും അല്ലാഹു ഉല്‍പാദിപ്പിക്കുകയും ചെയ്യുകയാണ്. 

 

ഇതും വല്ലാത്ത അനുഗ്രഹമാണ് ല്ലേ. വയറ്റിപ്പിഴപ്പിന്‍റെ കാര്യമല്ലേ.

മഴയും അതിലൂടെ വെള്ളവും, വല്ലാത്ത അത്ഭുതമാണ്.

കുടിക്കാന്‍ നല്ല വെള്ളം, ഉപ്പുവെള്ളം വേറെ.

 

കുടിവെള്ളവും ഉപ്പുരസമായിരുന്നെങ്കിലോ? എന്തായിരിക്കും സ്ഥിതി.

സൂറ വാഖിഅയില്‍ അത് ചോദിക്കുന്നുണ്ടല്ലോ.

 

 أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ (68) الواقعة

(കുടിക്കുന്ന വെള്ളത്തെപ്പറ്റി ആലോചിച്ചുനോക്കിയിട്ടുണ്ടോ, നിങ്ങള്‍)

നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ, എവിടെ അല്ലേ.. അതില്ലാത്തവര്‍ക്കേ വില അറിയൂ.

ഇതുവരെ നമ്മളും ഇതൊന്നും അത്ര കാര്യമാക്കിയിരുന്നില്ല, ഇഷ്ടംപോലെ വെള്ളം, ഫ്രീയായി. പക്ഷേ, ഇപ്പഴോ, നമ്മുടെ നാടുകളില്‍ പലയിടത്തും വേനലായാല്‍ വെള്ളം വറ്റുകയാണ്.

അങ്ങനെ ശീലിച്ചതുകൊണ്ടാകാം പുറം നാടുകളില്‍ ചെന്നാല്‍ നമ്മില്‍ പലര്‍ക്കും വെള്ളം മിതമായി ഉപയോഗിക്കാന്‍ കഴിയാത്തത്. തെറ്റാണത്.

കാശ് കൊടുത്താല്‍ പോലും നല്ല വെള്ളം കിട്ടാനില്ല. കുപ്പി വെള്ളത്തെക്കുറിച്ചെല്ലാം പലതും പറഞ്ഞുകേള്‍ക്കുന്നില്ലേ. യാത്രയിലൊക്കെ സ്വന്തം വെള്ളം കരുതുക.

 

 أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ (69الواقعة

(നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് വര്‍ഷിച്ചത്? അതല്ല, നമ്മളാണോ ഇറക്കിയത്?)

 

Evaporation വഴി മേഘത്തിലൂടെ മഴയായി പെയ്യിച്ചത് നിങ്ങളാണോ?

 

നമ്മളല്ല, എന്നു മാത്രല്ല, നമ്മളൊന്നും കാണുകപോലും ചെയ്യുന്നില്ല. നീരാവി മേലോട്ട് കയറിപോകുന്നത് കാണുന്നുണ്ടോ? അറിയുന്നുണ്ടോ? അത് മേഘങ്ങളായി രൂപാന്തരപ്പെടുന്നത് കാണുന്നുണ്ടോ?

 

ഭൂമിയിലെ ഭൂരിഭാഗം ഫ്രഷ് വാട്ടറും ഉണ്ടാകുന്നത് മഴയിലൂടെയാണ്.

Rain is responsible for depositing most of the fresh water on the Earth.

 

لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ (70)  الواقعة

(നാം ഉദ്ദേശിക്കുന്ന പക്ഷം ആ കുടിവെള്ളത്തെപ്പോലും നാം ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാട്ടാത്തതെന്താണ്?)

 

Over 70% of our Earth's surface is covered by water

 

  • 5% of all water on Earth is salt water, leaving only 2.5% as fresh water. 

 

  • Nearly 70% of that fresh water is frozen in the icecaps of Antarctica and Greenland; most of the remaining 29% is present as soil moisture, or lies in deep underground as groundwater not accessible to human use.

 

  • Only ~1% of the world's fresh water is accessible for direct human uses. This is the water found in wells, lakes, rivers, reservoirs and those underground sources that are shallow enough to be tapped at an affordable cost. Only this amount is regularly renewed by rain and snowfall, and is therefore available on a sustainable basis.

 

ഇതുതന്നെ ഇന്നു കാണുന്ന രൂപത്തില്‍ വ്യവസ്ഥാപിതമായി മനുഷ്യന്‍ സംഭരിച്ചുവെക്കാന്‍ തുടങ്ങിയത് 1800  മുതലാണ്. ടാങ്കുകളും ഡാമുകളും.

അങ്ങനെ സംഭരിച്ചുവച്ചിരുന്ന  വെള്ളമൊക്കെ രണ്ടാം ലോക മഹായുദ്ധത്തോടെ കെമിക്കലുകള്‍ വീണു മലിനമായി. (1st World War: July 28, 1914 November 11, 1918 = 4 years, 2nd world war: Sep 1,  1939 – Sep 2, 1945 = 6 years)                           

അങ്ങനെയാണ് 1972 ല്‍ Clean Water Act (CWA), US പാസ്സാക്കുന്നത്. മനുഷ്യാവകാശമായി സംരക്ഷിക്കേണ്ട ബാധ്യത ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഈ നിയമം പാസ്സായത്.

ഇങ്ങനെയൊക്കെ ആക്ടുണ്ടായിട്ടും ശുദ്ധവെള്ളം കിട്ടാത്ത എത്രയോ പേരുണ്ട് ലോകത്തിന്‍റെ വിവധ ഭാഗങ്ങളില്‍. നമ്മുടെ നാട്ടില്‍ പലയിടത്തും ഇന്നും കുടിവെള്ളം ഒരു കീറാമുട്ടിയാണ്. ലോകതലത്തില്‍ പത്തിലൊരാള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്നതാണ് കുറച്ചു മുമ്പുള്ള കണക്ക്.

അല്ലാഹു ഇറക്കിത്തന്ന നിഅ്മത്താണ് വെള്ളം. സൂക്ഷിച്ചേ ഉപയോഗിക്കാവൂ. ദുരുപയോഗം നന്ദികേടാണ്.

 

ഇതുവരെ നമ്മളും ഇതൊന്നും അത്ര കാര്യമാക്കിയിരുന്നില്ല, തോന്നിയതുപോലെ വെള്ളം ഉപയോഗിച്ചു. ഫലമോ, വരള്‍ച്ചാഭീതിയും. അല്ലാഹു കാത്തുരക്ഷിക്കട്ടെ-ആമീന്‍.

 

فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ

 

ആലോചിച്ചുനോക്കൂ, ആകാശത്തുനിന്ന് വെള്ളം സ്വീകരിച്ച് പോഷകമൂല്യമുള്ള ആഹാരവസ്തുക്കള്‍ ഭൂമി പുറത്തേക്ക് കൊണ്ടുവരികയാണ്.

 

ഇതും അല്ലാഹു സൂറത്തുല്‍ വാഖിഅയില്‍ പച്ചയായി ചോദിക്കുന്നുണ്ട്.

 

أَفَرَأَيْتُم مَّا تَحْرُثُونَ (63أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ (64لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ (65إِنَّا لَمُغْرَمُونَ (66بَلْ نَحْنُ مَحْرُومُونَ (67)

 

(നിങ്ങള്‍ ചെയ്യുന്ന കൃഷ്ടിയെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്. അതല്ല, നാമാണോ അതിനെ മുളപ്പിച്ചു വളര്‍ത്തുന്നത്? നാം ഉദ്ദേശിച്ചാല്‍ അതിനെ ഉണക്കി വൈക്കോലാക്കി (കച്ചിത്തുരുമ്പാക്കി) കളയുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ സങ്കപ്പെട്ട് (വിസ്മയം പൂണ്ട് ഇങ്ങനെ) പരിഭവിക്കുകയും ചെയ്യുമായിരുന്നു:  നിശ്ചയമായും ഞങ്ങള്‍ (വിള നിഷ്ടപ്പെട്ട്) കടബാധിതരായല്ലോ. മാത്രമല്ല, ഉപജീവന മാര്‍ഗം മുട്ടിയല്ലോ. )

നമ്മള്‍ എന്താണ് ചെയ്തത്? നിലം പാകപ്പെടുത്തി, വിത്തിട്ടു, നനച്ചു. വേറെ എന്തെങ്കിലും ചെയ്തോ, ദിവസം അടുത്ത് പോയിരുന്ന് കുറച്ച് കുറച്ച് മുളപ്പിച്ചതാണോ?

അതുതന്നെ എല്ലാം അല്ലാഹു തന്ന സൌകര്യങ്ങളുപയോഗിച്ച്, മൃഗങ്ങള്‍, ട്രാക്ടറും മറ്റു യന്ത്രങ്ങളും - ഇതെല്ലാം അല്ലാഹു കീഴ്പെടുത്തിതന്നിരുന്നില്ലെങ്കില്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയും? അല്ലാഹു തന്ന ആരോഗ്യം ഉപയോഗിച്ചാണിതെല്ലാം ചെയ്തത്.

മുളപ്പിക്കാനോ, വളര്‍ത്തിക്കൊണ്ടുവരാനോ വിളയിക്കാനോ കഴിയോ, ഇല്ല. അതിന് അല്ലാഹു തന്നെ വേണം. ആപ്പിള്‍ ഉണ്ടാക്കുന്ന ഫാക്ടറിയുണ്ടോ, ഇല്ലല്ലോ?

അപ്പോ, ഇങ്ങനെ വിത്ത് മുളപ്പിക്കുന്നതില്‍ നിങ്ങള്‍ക്കൊരു പങ്കുമില്ല എന്നും അല്ലാഹുവാണത് ചെയ്യുന്നതെന്നും നിങ്ങള്‍ സമ്മതിക്കുന്നുവെങ്കില്‍, രണ്ടാമതും ഞാന്‍ നിങ്ങളെ സൃഷ്ടിക്കുമെന്ന് പറയുന്നത് നിഷേധിക്കുന്നതെന്തിനാണ്?

 

فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ

എന്തൊക്കെ തരത്തിലുള്ള പഴങ്ങള്‍, ചെടികള്‍, ധാന്യങ്ങള്‍...! നിത്യനേ നമ്മള്‍ കഴിക്കുന്ന ഐറ്റംസ്... ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൊക്കെ പോയിനോക്കിയാല്‍ കണ്ണു തള്ളും, എത്രയെത്ര ഐറ്റംസുകളാ നിരനിരയായി വെച്ചിരിക്കുന്നത്.

ആരാണിതൊക്കെ ഡിഡൈന്‍ ചെയ്തത്. വെണ്ടയുടെ ഷെയ്പ് ഇങ്ങനെയാകാവൂ,

പയര്‍ ഇങ്ങനെ ആകണം, പയര്‍ തന്നെ എത്ര ഐറ്റം.. ചെറുപയര്‍, മമ്പയര്‍, വലുത് ചെറുത്.. ഉള്ളി, ചെറുത്- വലുത്- വെളുത്തത്- ചോന്നത്....

 

ആപ്പിളും ഓറഞ്ചും പ്ലംസും റുമാനും തക്കാളിയും എല്ലാം ഉരുണ്ടുതന്നെ, പക്ഷേ, ആ ഉരുളിച്ചയില്‍തന്നെ വ്യത്യാസം...

ഷെയ്പ് ഏകദേശം ഒന്നാണെങ്കില്‍ പോലും തരാതരം ഐറ്റംസ്, ടേസ്റ്റ്, നിറം, മണം, വലിപ്പം...

എല്ലാം മുളപ്പിച്ച് വളര്‍ത്തുകയാണ് അല്ലാഹു. തണ്ടും ഇലകളും വളരുന്നു, Photosynthesis അറിയാമല്ലോ. സൂര്യപ്രകാശം absorb ചെയ്യിച്ച് ഊര്‍ജ്ജം സ്വീകരിച്ച് വളര്‍ത്തുകയാണ്. സൂര്യവെളിച്ചം തട്ടിയില്ലെങ്കില്‍ പല ചെടികളും വാടിപ്പോകുമല്ലോ.

നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ അതിനുള്ളില്‍ നിക്ഷേപിക്കുന്നു. അതിനുപുറമെ, സസ്യങ്ങള്‍ കാര്‍ബണ്ഡൈ ഓക്സൈഡ് സ്വീകരിച്ച് ശുദ്ധീകരിച്ച് നല്ല ഓക്സിജനാക്കി പുറത്തുവിടുന്നു.

എന്തൊക്കെ തരം ചെടികള്‍. തിന്നാന്‍ പറ്റുന്നവ, മരുന്നിന് ഉപയോഗിക്കാന്‍ പറ്റുന്നവ, വെറും ഭംഗിക്കു വേണ്ടി ഉപയോഗിക്കാവുന്ന, തണല്‍ കിട്ടാന്‍, ഡ്രസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നവ..

നല്ല വാസനക്കും കാണാനുള്ള ഭംഗിക്കും വേണ്ടി മാത്രം ചില ചെടികളും അതില്‍ പൂവുകളും.. സാധാരാണ പൂക്കള്‍ തിന്നാറില്ലല്ലോ... റോസ്, മുല്ല... വെറും വാസനക്ക്, ഭംഗിക്ക് മാത്രം. ആലോചിച്ചുനോക്കിയേ, നമ്മള്‍ക്ക് ആനന്ദിക്കാനും ആസ്വദിക്കാനും വേണ്ടി മാത്രം...

എന്തൊക്കെ തരം മരങ്ങളാണുള്ളത്..! എത്രയോ വര്‍ഗത്തിലും ഗണത്തിലും പെട്ട മരങ്ങള്‍.

Furniture ആയി ഉപഗോയിക്കാന്‍, ബെഞ്ചുകളും ഡസ്കുകളും മേശകളും കസേരകളും ഉണ്ടാക്കാന്‍, നമ്മളുപയോഗിക്കുന്നതെല്ലാം ഏതൊക്കെയോ കാടുകളില്‍, സ്ഥലങ്ങളില്‍ വളര്‍ന്ന മരംമായിരിക്കാം. ആ കാടിനോട് ചോദിച്ചാലോ എവിടെ നിന്ന് കിട്ടി, സംസാര ശേഷിയുണ്ടെങ്കില്‍ പറയും, അല്ലാഹു പടച്ചതാണ്. അല്ലാഹുവിന് നിരന്തരം തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നില്ലേ മരങ്ങളടക്കമുള്ള എല്ലാം.

പല ഉപയോഗങ്ങള്‍ക്കും അനുസരിച്ച് മാറ്റങ്ങള്‍ വരുത്താവുന്ന മരങ്ങള്‍ - Water Proof, fire rated, fire resistant...

ഇങ്ങനെയൊക്കെ നമ്മെ ആദരിച്ച, വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തുതന്ന റബ്ബിനെ എന്താ നിങ്ങള്‍ അംഗീകരിക്കാത്തത്? എന്തിനാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

ഇങ്ങനെ അല്ലാഹു ചെടികളും മറ്റും മുളപ്പിച്ചിരുന്നില്ലെങ്കില്‍ എന്ത് ചെയ്യും? ഭക്ഷണത്തിന് ബുദ്ധിമുട്ടുകയില്ലേ?

ടണ്‍ കണക്കിന് തന്നുകൊണ്ടിരിക്കുകയാണ്. ഓരോ പ്രദേശത്തിന് അനുസരിച്ചത് നല്കി. ഇല്ലാത്തത് Import & Export ചെയ്യാനുള്ള സൌകര്യം. ഓരോ രാജ്യങ്ങളുടെയും ഉപയോഗം കണക്കെടുത്തു നോക്കൂ.. ടണ്‍ കണക്കിനാ..

ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുകയാണ് അല്ലാഹു. ഒന്നായിട്ട് ഇറക്കിത്തരികയല്ല. അങ്ങനെ ഒന്നായിട്ട് ഇറക്കിത്തന്നാല്‍, ആകെ അരക്ഷിതാവസ്ഥ സംജാതമാവുകയില്ലേ. ആവശ്യത്തിനനുസരിച്ച് ഇറക്കിത്തരികയാണ്.

وَلَوْ بَسَطَ اللَّهُ الرِّزْقَ لِعِبَادِهِ لَبَغَوْا فِي الأَرْضِ، وَلَكِن يُنَزِّلُ بِقَدَرٍ مَّا يَشَاء إِنَّهُ بِعِبَادِهِ خَبِيرٌ بَصِيرٌ (27شورى))

(തന്‍റെ അടിമകള്‍ക്ക് അല്ലാഹു ഉപജീവനമാര്‍ഗങ്ങള്‍ പ്രവിശാലമാക്കിയിരുന്നെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം കാട്ടിയേനേ)

ജനസംഖ്യ കൂടിയാല്‍, അല്ലെങ്കില്‍ കുറേ മക്കളുണ്ടായാല്‍ കുടുങ്ങുമല്ലോ എന്ന് കരുതണ്ട. എല്ലാം ആവശ്യത്തിനനുസരിച്ച് റബ്ബ് സംവിധാനിച്ചുതരുന്നുണ്ട്.

പണ്ടുകാലത്തെ തീറ്റയും ഇപ്പോഴത്തെ കാലത്തെ തീറ്റയുംആലോചിച്ചാല്‍ തന്നെ മതില്ലോ കാര്യം മനസ്സിലാകാന്‍. ഓരോ കാലത്തേക്കും വേണ്ടത്ര ഭക്ഷണം, പല തരം വിഭവങ്ങളായി റബ്ബ് തന്നുകൊണ്ടിരിക്കുകയാണ്.

അടുത്ത ആയത്ത് 23

 

ഇതുവരെ പറഞ്ഞതിന്‍റെ ചുരുക്കം:

 

ഭൂമി ഒരു വീട്. നല്ല നിലമുണ്ട്, മേല്‍ക്കൂരയുണ്ട്, അതിന്‍റെ ഉടമസ്ഥനും നിര്‍മിച്ചവനും അല്ലാഹു. അതിലെ നിവാസികളായ മനുഷ്യര്‍ അവന്‍റെ സൃഷ്ടി. അവര്‍ക്ക് അന്നവും വെള്ളവും നല്‍കി പരിപാലിച്ചു പോരുന്നവനും അവന്‍ തന്നെ. വാസ്തവം ഇതാണ് എന്നിരിക്കെ, ഇത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ് എന്നിരിക്കെ, അവനെയല്ലാതെ മറ്റാരെയെങ്കിലും ആരാധിക്കുന്നതിനോ, വണങ്ങുന്നതിനോ, അവനെ ആരാധിക്കാതിരിക്കുന്നതിനോ എന്തെങ്കിലും ന്യായമുണ്ടോ?!

 

ഇങ്ങനെ എല്ലാം ചെയ്തുതരുന്ന സര്‍വശക്തനായ ഒരു സൃഷ്ടികര്‍ത്താവിനെ വിശ്വസിക്കാത്ത മനുഷ്യന്‍, എത്ര ബുദ്ധിഹീനനാണ്! മറ്റാര്‍ക്കും പങ്കില്ലെന്ന് സര്‍വരും സമ്മതിക്കുന്ന ഇത്തരം അനുഗ്രഹങ്ങള്‍ ചെയ്തുതന്ന റബ്ബിനെ വിശ്വസിച്ച് അവനു മാത്രം ഇബാദത്ത് ചെയ്യാനും അവന്‍റെ വിധിവിലക്കുകള്‍ അനുസരിക്കാനും തയ്യാറില്ലാത്ത മനുഷ്യന്‍, എത്ര നന്ദിയില്ലാത്തവനാണ്!

 

നിങ്ങളങ്ങനെ ചെയ്യരുതെന്നാണ് ഈ ആയത്തിന്‍റെ അവസാനം പറയുന്നത്

فَلَا تَجْعَلُوا لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ (അതിനാല്‍, അറിഞ്ഞുകൊണ്ടിരിക്കെ നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്).

 

അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കുക എന്നു വെച്ചാല്‍ അവന്‍റേതുപോലുള്ള ഒരു സ്ഥാനം മറ്റാര്‍ക്കെങ്കിലും കല്‍പിച്ചുകൊടുക്ക എന്നര്‍ഥം.

 

وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ وَادْعُوا شُهَدَاءَكُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ (23)

നമ്മുടെ അടിമക്ക് നാം അവതരിപ്പിച്ച (ഈ വേദഗ്രന്ഥത്തിന്‍റെ കാര്യത്തില്‍) നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ തത്തുല്യമായ ഒരധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനെക്കൂടാതെ നിങ്ങളുടെ സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍. 

 

നമ്മുടെ അടിമ എന്ന് പറഞ്ഞത് നബി (صلى الله عليه وسلم) യെ ഉദ്ദേശിച്ചാകുന്നു.

 

അടിമ എന്ന വിളി നബി صلى الله عليه وسلم തങ്ങള്‍ക്കും വലിയ  ഇഷ്ടമായിരുന്നു.

 

ഇസ്റാഅ്-മിഅ്റാജിനെക്കുറിച്ച് പറഞ്ഞപ്പോഴും അടിമ എന്ന പ്രയോഗമാണ് അല്ലാഹു നടത്തിയത്.  ഏറ്റവും ഇഷ്ടപ്പെട്ട ആളെ അടുത്തേക്ക് സ്വകാര്യമായി കൊണ്ടുപോയ സംഭവമാണല്ലോ ഇത്. അതിനെക്കുറിച്ച് പറഞ്ഞപ്പോഴും അടിമ എന്നാണ് പ്രയോഗം.

﴿سُبْحَانَ الَّذِي أَسْرَى بِعَبْدِهِ﴾ الإسراء 1

നിസ്കരിച്ചുകൊണ്ടിരിക്കുന്ന തിരുനബി صلى الله عليه وسلم യെ വിശേഷിപ്പിച്ചതും അടിമ എന്നാണ്

أَرَأَيْتَ الَّذِي يَنْهَىٰ (9) عَبْدًا إِذَا صَلَّىٰ (10)العلق

അല്ലാഹുവിന്‍റെ അടിമയാണ് എന്ന് ശരിക്കങ്ങ് ബോധ്യപ്പെട്ടാലേ ഇബാദത്തുകള്‍ക്കൊക്കെ നല്ല ടേസ്റ്റുണ്ടാവുകയുള്ളൂ. മാധുര്യമനുഭവിക്കാന്‍ കഴിയുകയുള്ളൂ.

 

തിരുനബി യോട് صلى الله عليه وسلم എങ്ങനെയാണാകേണ്ടതെന്ന് അല്ലാഹു ചോദിച്ചിട്ടുണ്ട്, അടിമയായ നബിയോ അതോ രാജാവായ നബിയോ? അടിമയായ നബിയായാല്‍ മതി എന്നായിരുന്നു മറുപടി.

عن أبي هريرة ـ رضي الله عنه ـ قال : ( جلس جبريل إلى النبي ـ صلى الله عليه وسلم ـ فنظر إلى السماء ، فإذا ملَك ينزل ، فقال له جبريل : هذا الملك ما نزل منذ خُلِق قبل الساعة ، فلما نزل قال : يا محمد أرسلني إليك ربك : أملِكا أجعلك أمْ عبدا رسولا ؟ ، قال له جبريل : تواضع لربك يا محمد ، فقال رسول الله ـ صلى الله عليه وسلم ـ : بل عبدا رسولا )(أحمد(

ആഗ്രഹം മാത്രല്ല, അവിടത്തെ പെരുമാറ്റവും നടത്തവും കിടത്തവും എല്ലാം വിനീതവിധേയനായ ഒരു അടിമയുടേതു പോലെയായിരുന്നു.

 

فَأْتُوا بِسُورَةٍ مِنْ مِثْلِهِ

 

ഇത് വലിയൊരു വെല്ലുവിളിയാണ്. തിരുനബി صلى الله عليه وسلم ക്ക് ഇറക്കിക്കൊടുത്ത ഈ വിശുദ്ധ ഖുര്‍ആന്‍, അത് നബിയോ മറ്റാരെങ്കിലുമോ കെട്ടിച്ചമച്ചതാണെന്നോ, നബി(صلى الله عليه وسلم) റസൂലല്ല എന്ന് വാദിക്കുകയോ, സംശയിക്കുകയോ ചെയ്യുന്നവരെയെല്ലാം വെല്ലുവിളിക്കുകയാണ്, അവര്‍ ഏത് കാലക്കാരായാലും, ദേശക്കാരായാലും.

 

وَادْعُوا شُهَدَاءَكُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ

വെല്ലുവിളിച്ച് മാത്രം നിര്‍ത്തിയില്ല അല്ലാഹു. പിന്നെയോ, അല്ലാഹു അല്ലാത്ത മറ്റാരെ വേണമെങ്കിലും നിങ്ങള്‍ക്ക് സഹായത്തിനു വിളിക്കാം എന്നും പറഞ്ഞു – ഇങ്ങനെയൊക്കെ ചെയ്താലും നിങ്ങള്‍ക്ക് ഒരു കാലത്തും അതിന് സാധ്യമല്ല എന്ന് അടുത്ത ആയത്തില്‍ തന്നെ തീര്‍ത്തു പറയുകയും ചെയ്തിരിക്കുന്നു.

 

ഈ വെല്ലുവിളി നേരിടുവാന്‍ കഴിയില്ലെന്ന് ബോദ്ധ്യമായിട്ട് പിന്നെയും പിന്‍മടങ്ങാത്തപക്ഷം അതികഠിനമായ നരകശിക്ഷക്ക് തയ്യാറായിക്കൊള്ളൂ എന്ന കനത്ത താക്കീതും നല്‍കിയിരിക്കുകയാണ്.

 

ഇവിടെ മാത്രമല്ല, ഒന്നിലധികം സ്ഥലത്ത് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഈ വെല്ലുവിളി ആവര്‍ത്തിച്ചിട്ടുണ്ട്.

 

തിരുനബി صلى الله عليه وسلم യുടെ പ്രവാചകത്വത്തിന് അസംഖ്യം തെളിവുകളുണ്ട്. അവയില്‍ സുപ്രധാനമായത് വിശുദ്ധ ഖുര്‍ആനാണ്. ആര്‍ക്കും എതിര്‍ക്കാന്‍ കഴിയാത്ത അമാനുഷിക ശക്തിയുള്ള ഖുര്‍ആനാണ് അല്ലാഹു നബി (صلى الله عليه وسلم) ക്ക് കൊടുത്തത്. അതാണ് ഈ വെല്ലുവിളി മനസ്സിലാക്കിത്തരുന്നത്.

 

മറ്റുള്ള ഇലാഹിയ്യായ ഗ്രന്ഥങ്ങളൊന്നും മുഅ്ജിസത്ത് ആയിരുന്നില്ല എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം.

 

മറ്റു പ്രവാചകര്‍ക്ക് മുഅ്ജിസത്ത് വേറെ, ജീവിക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ കിതാബ് വേറെ-ഇങ്ങനെയായിരുന്നു കൊടുത്തത്. പക്ഷേ, തിരുനബി صلى الله عليه وسلم ക്ക് രണ്ടും ഒന്നായിട്ടാണ് നല്‍കിയത് – അതാണ് വിശുദ്ധ ഖുര്‍ആനെന്ന ഈ വലിയ മുഅ്ജിസത്ത്. വേറെയും പല മുഅ്ജിസത്തുകളും തിരുനബി صلى الله عليه وسلم ക്ക് അല്ലാഹു നല്‍കിയിട്ടുണ്ട്.

 

മറ്റു പ്രവാചകന്മാരുടെ മുഅ്ജിസത്തുകള്‍ അവരുടെ കാലശേഷം ബാക്കിയായിട്ടില്ല. പക്ഷേ, അന്ത്യപ്രവാചകരായ നബി (صلى الله عليه وسلم) യുടെ അത്ഭുത ദൃഷ്ടാന്തം-വിശുദ്ധ ഖുര്‍ആന്‍-അവിടത്തെ കാലശേഷവും പ്രോജ്ജ്വലിച്ചുനില്‍ക്കുകയാണ്.


ഇത് നമ്മുടെ നബി صلى الله عليه وسلم യുടെ മുഅ്ജിസത്താണെന്ന് ലോകാവസാം വരെ പറയാമല്ലോ. മറ്റുള്ളവരുടേത് അങ്ങനെയല്ലല്ലോ.. ആയിരുന്നു എന്നല്ലേ പറയാന്‍ പറ്റൂ.

 

വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനിര്‍മിതമാണെന്ന് വാദിക്കുന്നതിനേക്കാള്‍ വലിയ വിഡ്ഢിത്തം വേറെ എന്തുണ്ട്? ഇത് മനുഷ്യനിര്‍മിതല്ലെന്നതിന് നിരവധി തെളിവുകളുണ്ട്.  അതിന്‍റെ രചനാവിശേഷം, സരളമായ വാചക ഘടന, മനസ്സ് തൊടുന്ന പ്രതിപാദന രീതി, ഓരോ വാചകത്തിനുമുള്ള അര്‍ത്ഥസമ്പുഷ്ടി, ഔചിത്യബോധം, ഓരോ വിഷയത്തിലുമുള്ള വിവരണ വൈഭവം തുടങ്ങിയ സാഹിത്യപരമായ കാര്യങ്ങള്‍ ഒരു വശത്ത്.

 

മറുവശത്തോ, അത് പ്രബോധനം ചെയ്യുന്ന കര്‍മപദ്ധതി. കാല-ദേശ-വര്‍ഗ-വര്‍ണ ഭേദമില്ലാത്ത എന്നേക്കും ഉപയോഗിക്കാവുന്ന, എന്നും നലനില്‍ക്കുന്ന ഒരു കര്‍മപദ്ധതിയും ധാര്‍മിക നിയമങ്ങളും സാമുദായിക തത്ത്വങ്ങളുമാണ് അത് പ്രബോധനം ചെയ്തിട്ടുള്ളത്. ഇതും അത് മനുഷ്യനിര്‍മിതമല്ല എന്നതിന്‍റെ തെളിവാണ്.

 

സാഹിത്യപരമായി മാത്രമല്ല, മാര്‍ഗദര്‍ശനത്തിലും പരിശുദ്ധ ഖുര്‍ആന്‍ നിസ്തുല്യമാണെന്ന് അല്ലാഹു പലയിടത്തും വ്യക്തമാക്കിയത് അതുകൊണ്ടാണ്.

 

ഖുര്‍ആനിലുള്ള ദീര്‍ഘദര്‍ശനങ്ങള്‍, അതിഗഹനങ്ങളായ ആധ്യാത്മിക നിയമങ്ങളെക്കുറിച്ചുള്ള ലളിതമായ പ്രതിപാദനങ്ങള്‍ എന്നിവയും അമാനുഷികത്വത്തിന് തെളിവാണ്.

 

ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഖുര്‍ആന്‍ മനുഷ്യനിര്‍മിതമല്ലെന്നും അത് അല്ലാഹുവിന്‍റെ വചനങ്ങളാണെന്നും അത് പ്രബോധനം ചെയ്ത നബി (صلى الله عليه وسلم) അല്ലാഹുവിന്‍റെ റസൂലാണെന്നുമുള്ള കാര്യത്തില്‍ ആര്‍ക്കെങ്കിലും വല്ല സംശയവുമുണ്ടെങ്കില്‍ പിന്നെ അയാള്‍ ചെയ്യേണ്ടതെന്താ, തത്തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരിക. അതല്ലേ അതിന്‍റെ ഒരു ഇത്. അങ്ങനെയല്ലേ പറയുക. അതാണീ വെല്ലുവിളി.

 

അതുകൊണ്ടാണ് ഖുര്‍ആന്‍ പല സ്ഥലത്തും അങ്ങനെ കൊണ്ടുവരാന്‍ അവിശ്വാസികളെ വെല്ലുവുളിച്ചത്.

 

أَمْ يَقُولُونَ افْتَرَاهُ ۖ قُلْ فَأْتُوا بِعَشْرِ سُوَرٍ مِثْلِهِ مُفْتَرَيَاتٍ وَادْعُوا مَنِ اسْتَطَعْتُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ ﴿١٣﴾ هود

'അതോ ഖുര്‍ആന്‍ മുഹമ്മദ് നബി (സ്വ) സ്വയം നിര്‍മിച്ചതാണെന്ന് അവര്‍ പറയുന്നുവോ? താങ്കള്‍ പറയുക, എന്നാല്‍ ഖുര്‍ആനിലെ സൂറകളെപ്പോലെയുള്ള സ്വയംനിര്‍മിതങ്ങളായ പത്ത് സൂറകള്‍ നിങ്ങള്‍ കൊണ്ടുവരിക; അല്ലാഹുവിനെക്കൂടാതെ നിങ്ങളുടെ കഴിവില്‍ പെട്ടവരെ എല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്യുവീന്‍-നിങ്ങള്‍ സത്യവാദികളാണെങ്കില്‍' (ഹൂദ് 13).

 

أَمْ يَقُولُونَ افْتَرَاهُ ۖ قُلْ فَأْتُوا بِسُورَةٍ مِثْلِهِ وَادْعُوا مَنِ اسْتَطَعْتُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ ﴿٣٨﴾ يونس

'ഈ ഖുര്‍ആന്‍ നബി صلى الله عليه وسلم സ്വയം ഉണ്ടാക്കിയതാണെന്ന് അവര്‍ പറയുന്നുവോ? എന്നാല്‍ ഇതിലെ സൂറത്തു പോലെയുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടുവരിക എന്ന് താങ്കള്‍ പറയുക. അല്ലാഹുവെക്കൂടെ നിങ്ങളുടെ കഴിവില്‍ പെട്ടവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍' (യൂനുസ് 38).

 

കൊണ്ടുവരാന്‍ കഴിയില്ലെന്നും അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്:

قُلْ لَئِنِ اجْتَمَعَتِ الْإِنْسُ وَالْجِنُّ عَلَىٰ أَنْ يَأْتُوا بِمِثْلِ هَٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا ﴿٨٨﴾ الإسراء

 'പറയുക, ഈ ഖുര്‍ആനിനോട് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ മനുഷ്യരും ജിന്നുകളും ഒന്നായിച്ചേര്‍ന്ന് പരസ്പരം സഹായിച്ചാലും അവര്‍ക്കതിന് കഴിയുന്നതല്ല' (അല്‍ഇസ്രാഅ് 88).

 

സാഹിത്യപടുക്കളായ ശത്രുക്കള്‍ക്ക് ഒരൊറ്റ അധ്യായം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ആ വെല്ലുവിളി ഇന്നും ഖുര്‍ആനില്‍ സജീവമായി കിടക്കുന്നുണ്ട്. അത് നേരിടാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനി ഒരു കാലത്തും കഴിയുന്നതുമല്ല.

 

കുറച്ചാളുകളൊക്കെ ശ്രമിച്ചുനോക്കിയിട്ടുണ്ട്. മുസൈലിമത്തുല്‍ കദ്ദാബിനെപ്പോലെയുള്ളവര്‍. ആട്, ആന, തവള എന്നൊക്കെ പേരില്‍ പല അധ്യായങ്ങളും വാചകങ്ങളുമുള്ള ചില സൃഷ്ടികള്‍. പക്ഷേ, എല്ലാം  ചീറ്റിപ്പോയി. അവര്‍ അപഹാസ്യരും പരിഹാസ്യരുമാവുകയാണുണ്ടായത്.

 

അടുത്ത ആയത്ത് 24

 

 فَإِنْ لَمْ تَفْعَلُوا وَلَنْ تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ (24)

ഇനി നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍- നിങ്ങള്‍ക്കതിന് ഒരിക്കലും സാധിക്കുകയില്ല, തീര്‍ച്ച-മനുഷ്യരും കല്ലുകളും വിറകായിട്ടുള്ള ആ നരകം നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കായി സജ്ജീകരിക്കപ്പെട്ടതാണത്.

 

സൂറത്തുല്‍ ഇസ്റാഅ്, ഹൂദ്, യൂനുസ് എന്നീ മൂന്ന് മക്കീ സൂറത്തുകളിലായി കുറേക്കാലം മുശ്‌രിക്കുകള്‍ക്കിടയില്‍ പരസ്യമായി ആവര്‍ത്തിക്കപ്പെട്ടുവന്ന ഈ വെല്ലുവിളി, ഇപ്പോള്‍ ഈ മദനീ സൂറയിലൂടെ, മദീനയിലെ യഹൂദികള്‍ക്കും മുനാഫിക്വുകള്‍ക്കും മദ്ധ്യേ അല്ലാഹൂ വീണ്ടും ആവര്‍ത്തിക്കുകയാണ്.

 

വിശുദ്ധ ഖുര്‍ആന്‍ പോലെയുള്ള ഒരു ഗ്രന്ഥം (بِمِثْلِ هَذَا قُرْآن) എന്നതിന്‍റെ സ്ഥാനത്ത് ഒരിടത്ത് പത്ത് സൂറത്തുകള്‍ (عشر سُوَرٍ) കൊണ്ടു വന്നാല്‍ മതിയെന്നു പറഞ്ഞു. മറ്റൊരിക്കല്‍ ഒരൊറ്റ സൂറത്തു (سُورَة) കൊണ്ടു വരുവിന്‍ എന്നും പറഞ്ഞു നോക്കി. പക്ഷേ, ആര്‍ക്കും മിണ്ടാട്ടമില്ലായിരുന്നു.

 

സൂറത്തുകള്‍ക്ക് പല വലിപ്പമാണല്ലോ. മൂന്നു ചെറിയ ആയത്തുകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതും ഒരു സൂറയാണ്. ആ സ്ഥിതിക്ക് അതുപോലൊരു ചെറിയ സൂറത്തെങ്കിലും കൊണ്ടു വന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ചതായി അവര്‍ക്ക് അഹങ്കരിക്കാമായിരുന്നു. അല്ലാഹുവിനെ മാത്രം കൂട്ടുവിളിക്കാതിരുന്നാല്‍ മതി – അവനു പുറമെ മനുഷ്യരെയും ജിന്നുകളെയുമെല്ലാം കൂട്ടിനും സഹായത്തിനും വിളിക്കുകയും ചെയ്യാം – എന്നുകൂടി അല്ലാഹു പറഞ്ഞിരുന്നു. എന്നിട്ടും പ്രതികരണമുണ്ടായില്ല.

 

അവരുടെ നിഷേധത്തിന് എന്തെങ്കിലും ന്യായമുണ്ടെങ്കില്‍ അത് വെളിച്ചത്തുവരട്ടെ. അതൊന്നു ചെയ്തുനോക്കാന്‍ പലവട്ടം – കൊല്ലങ്ങളോളം തന്നെ – ആഹ്വാനം ചെയ്തു. അവരുടെ മറുപടിക്കൊന്നും കാക്കാതെ, അര്‍ത്ഥശങ്കക്കിടമില്ലാത്ത ഭാഷയില്‍ അല്ലാഹു തീര്‍ത്തു പറഞ്ഞു- എന്ത്: ഒരു കാലത്തും നിങ്ങളത് ചെയ്യുകയില്ല – നിങ്ങള്‍ക്കതിന് സാധ്യമല്ല!. وَلَنْ تَفْعَلُوا

 

ഇങ്ങനെ ആര്‍ക്കും കഴിയുകയില്ലെന്ന് സംശയലേശമന്യേ പറഞ്ഞത് നബി (صلى الله عليه وسلم) യുടെ പ്രവാചകത്വത്തിന്റെ ഉജ്ജ്വലവുമായ മറ്റൊരു തെളിവാണ്.

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നും മനുഷ്യന്‍റെ മാര്‍ഗദര്‍ശനത്തിനൊരു വഴിവിളക്കാണെന്നുമൊക്കെ കാര്യകാരണ സഹിതം തന്നെ ബഹുദൈവവിശ്വാസികളെയും സത്യനിഷേധികളെയും ഉദ്ബോധിപ്പിച്ചിട്ടും അവരത് ചെവിക്കൊണ്ടില്ല.

വ്യക്തവും യുക്തിയുക്തവുമായ തെളിവുകള്‍ നല്‍കിയിട്ടും സത്യത്തിലേക്ക് മടങ്ങാതെ മര്‍ക്കടമുഷ്ടി കാണിക്കുന്ന അഹങ്കാരികളെ താക്കീത് ചെയ്യുകയാണ് വാക്യാവസാനം.  

فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ

'അഗ്നി' എന്നതുകൊണ്ടുള്ള ഉദ്ദേശ്യം നരകമാണ്. അവിശ്വാസികള്‍, കപടവിശ്വാസികള്‍ മുതലായ അധര്‍മകാരികളെ പരലോകത്തുവെച്ച് ശിക്ഷിക്കാനുള്ളതാണ് നരകം.

അത് ഇപ്പോള്‍തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ഈ വാക്യം പഠിപ്പിക്കുന്നുണ്ട്. പ്രബലമായ പല ഹദീസുകളും അതിന് തെളിവായുണ്ട്. നരകം അദൃശ്യലോക കാര്യങ്ങളില്‍ പെട്ടതാണല്ലോ, അതുകൊണ്ടുതന്നെ അതു സംബന്ധമായി ഖുര്‍ആനിലും ഹദീസിലും എങ്ങനെയാണോ പറഞ്ഞത് അങ്ങനെതന്നെ വിശ്വസിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

അതി ഭീകരമാണ് നരകം…

 

ലോകത്തുണ്ടായിരുന്ന എല്ലാ ജിന്നുകളും മനുഷ്യരും ഒന്നാകെ ഒരു സ്ഥലത്ത്‌ ഒരുമിച്ചുകൂട്ടിയിരിക്കുകയാണ്‌. അവരെ ഒട്ടാകെ ഒന്നാം ആകാശത്തുള്ള മലക്കുകള്‍ വലയം ചെയ്‌തിരിക്കുന്നു. അതിന്‍റെ പുറകില്‍ രണ്ടാം ആകാശത്തെ മലക്കുകളും അതിന്‍റെ പിന്നില്‍ മൂന്നാം ആകാശത്തെ മലക്കുകളും.

 

ഇങ്ങനെ ഏഴു ആകാശത്തെ മലക്കുകളും ഒന്നിനു പിന്നില്‍ ഒന്നായി ശക്തമായ ഏഴ്‌ മതില്‍ക്കെട്ടെന്ന പോലെ മനുഷ്യരെയും ജിന്നുകളെയും വലയം ചെയ്‌തിരിക്കുകയാണ്‌. അതിലേക്കാണ്‌ നരകം കൊണ്ടുവരപ്പെടുന്നത്‌.

 

وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ ، يَوْمَئِذٍ يَتَذَكَّرُ الْإِنْسَانُ وَأَنَّىٰ لَهُ الذِّكْرَىٰ (الفجر 23)

 

(അന്നേ ദവിസം നരകം കൊണ്ടുവരപ്പെടും, അന്ന് മനുഷ്യന് ബോധോദയമുണ്ടാകും, പക്ഷേ, എന്തു പ്രയോജനം?)

 

തിരുനബി(صلى الله عليه وسلم)പറയുന്നു: അന്നത്തെ ദിവസം നരകം കൊണ്ടുവരപ്പെടും. അതിന്‌ എഴുപതിനായിരം കടിഞ്ഞാണുകള്‍ ഉണ്ടായിരിക്കുന്നതാണ്‌. ഓരോ കടിഞ്ഞാണോടൊന്നിച്ചു എഴുപതിനായിരം മലക്കുകള്‍ ഉണ്ടായിരിക്കും. അവര്‍ അതു വലിച്ചുകൊണ്ടുവരുന്നതാണ്‌ (മുസ്‌ലിം,തുര്‍മുദി).

 

അതിഭയാനകമായ വലിപ്പവും ആഴവുമാണ് നരകത്തിന്. വലിയൊരു പാറക്കല്ലിട്ടാല്‍ എഴുപത് വര്‍ഷം കഴിഞ്ഞാലും അത് അടിയിലേക്കെത്തുകയില്ലെന്ന് ഹദീസിലുണ്ട്.

 

നമ്മളുപയോഗിക്കുന്ന തീയിനേക്കാള്‍ 69 ഇരട്ടി ചൂടാണ് നരകത്തീയിനെന്നും ഹദീസിലുണ്ട്.

 

അതെ, ഇവിടത്തെ തീ പരലോകാഗ്നിയെ-നരകത്തെ- ഓര്‍മപ്പിക്കുന്നതാണ്, അതിനെക്കുറിച്ചൊരു ബോധമുണ്ടാക്കുന്നതാണ്.

വെറും കത്തിയാളുന്ന നരകമുണ്ടെന്ന് പറയല്ല, ആ തീയിന്‍റെയും ചൂടിന്‍റെയും ചെറു സാമ്പിളുകള്‍ അല്ലാഹു കാണിച്ചുതരികയാണ്.

 

ഒരു സൂചിത്തുളയുടെ അത്ര നരകം ഭൂമിയിലേക്കെങ്ങാനും തുറക്കപ്പെടുകയാണെങ്കില്‍ ഭൂമിയിലുള്ളവര്‍ മുഴുവന്‍ അതിന്‍റെ ചൂടുകൊണ്ട് മരണപ്പെട്ടുപോയേനെ എന്നാണ് ജിബ്രീല്‍ عليه السلام  തിരുനബിصلى الله عليه وسلمയെ ഒരിക്കല്‍ അറിയിച്ചത്.

 

മനുഷ്യരും ഗന്ധകക്കല്ലുകളുമാണ് ഇന്ധനം

 

ഒരു കുട്ടി നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ കാരണമെന്താന്ന് ചോദിച്ചവരോട് പറഞ്ഞ മറുപടി ചിന്തനീയമാണ് – മനുഷ്യര്‍ നരകത്തിലെ വിറകുകളാണെന്നല്ലേ അല്ലാഹു പറയുന്നത്. സാധാരണ അടുപ്പുകളൊക്കെ കത്തിക്കുമ്പോള്‍ ആദ്യം ചെറിയ വിറകല്ലേ വെക്കാറണ്, പിന്നെയല്ലേ വലുത് വെക്കുക. എന്നതുപോലെ, ആദ്യം എന്നെപ്പോലെയുള്ളി ചെറിയവരെ വിറകാക്കി, പിന്നെയല്ലേ നിങ്ങള്‍ വലിയവരെ വെക്കുകയുള്ളൂ...

 

7 വാതിലുകള്‍

വാതിലുകള്‍ക്കിടയില്‍70 വര്‍ഷത്തെ വഴിദൂരം !

വാതിലുകള്‍ പിന്നിടുന്തോറും 70 ഇരട്ടി ചൂട് കൂടും !

വാതില്‍ക്കല്‍ ചങ്ങലകളും പൂട്ടുകളുമായി മലക്കുകള്‍ !

 

കാവലിന് 19 ശക്തരായ മലക്കുകള്‍

عَلَيْهَا تِسْعَة عَشَر (مدثر 30)

 

കഴിക്കാന്‍ ദുര്‍ഗന്ധമുള്ള കൈപ്പുമുള്ളു മരം, കുടിക്കാന്‍ തിളച്ച വെള്ളം, ചീഞ്ചലം, വയറ് കീറിമുറിക്കുന്ന തിളച്ച എണ്ണ.

 

നരകത്തിലെ തീജ്വാലകളോ... കൊട്ടാരം പോലെ ഉയര്‍ന്നുപൊങ്ങുന്നവയാണ്.

 

كَأَنَّهُ جِمَالَتٌ صُفْرٌ (33) إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ (32)مرسلات

(കൊട്ടാരം പോലെ പൊക്കമുള്ള, മഞ്ഞ നിറമുള്ള ഒട്ടകക്കൂട്ടം പോലെയുള്ള ജ്വാലകള്‍)

 

നരകവാസികള്‍ ചൂടുകൊണ്ട് മഴ ചോദിച്ച് ആയിരക്കണക്കിന് വര്‍ഷം കാത്തിരിക്കേണ്ടിവരും. അപ്പോ മേഘം ഉരുണ്ടുകൂടും, മേഘത്തില്‍ നിന്ന് വെള്ളമല്ല വരിക, ഒട്ടകം പോലെ വലിപ്പമുള്ള തേളുകള്‍, ഒരു കുത്തിന് നാല്‍പതിനായിരം വര്‍ഷത്തെ വേദന.

 

വിശന്നുവലഞ്ഞ് മാലിക്(റ)വിനോട് ഭക്ഷണം ചോദിക്കും. വിശന്ന് ഭക്ഷണത്തിന് കരയുമ്പോള്‍ കള്ളിമുള്‍ചെടി തിന്നാന് കൊടുക്കും,

 

لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ) الغاشية (6,7

(കള്ളിമുള്‍ചെടിയല്ലാതെ അവര്‍ക്ക് മറ്റൊരു ഭക്ഷണവുമില്ല, ശരീരം പോഷിപ്പിക്കുകയോ വിശപ്പടങ്ങുകയോ ഇല്ല.)

 

ആ തിന്നത് തൊണ്ടയില്‍ കുടുങ്ങി വര‍ഷങ്ങളോളം ഒരിറ്റ് വെള്ളത്തിനുവേണ്ടി കരയും.  അങ്ങനെ വെള്ളം കൊടുക്കും. വായിലൂടെയല്ല..

 يُصَبُّ مِن فَوْقِ رُءُوسِهِمُ الْحَمِيمُ يُصْهَرُ بِهِ مَا فِي بُطُونِهِمْ وَالْجُلُودُ  (الحج 19، 20)  

(തലയിലൂടെ തിളക്കുന്ന വെള്ളമൊഴിക്കും. അതുമൂലം വയറും തൊലികളും ഉരുകിപ്പോകും.)

 

ആലോചിച്ചോനോക്കൂ – വല്ലാത്തൊരവസ്ഥ തന്നെ.

കൈയ്പും ദുര്‍ഗന്ധവും.. കയ്പ്പ് മാത്രാണെങ്കില്‍ എങ്ങനെങ്കിലുമൊക്കെ തിന്നമെന്നുവെക്കാം, കഷായം, ലേഹം പോലെയൊക്കെ. പക്ഷേ, ചീത്ത വാസനള്ള ഭക്ഷണം പോയിട്ട്, ആ പരിസരത്തുപോലും ഭക്ഷണം കഴിക്കാന്‍ കഴിയുമോ-ഇല്ല. ഇവരങ്ങനെ നിര്‍ബന്ധിതരായിത്തീരുകയാണ്.

പഴുത്തുരിഞ്ഞുപോകുന്ന തൊലികള്‍ക്കു പകരം പുതിയ തൊലി.

"إِنَّ الَّذِينَ كَفَرُواْ بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُواْ الْعَذَابَ إِنَّ اللّهَ كَانَ عَزِيزًا حَكِيمًا"(النساء:56).

 

അണമുറിയാത്ത നാനാതരം ശിക്ഷകള്‍

 

നരകവാസിയുടെ ഒരു ചുണ്ട് ഉഹുദ് മലയോളം വലിപ്പമുണ്ടാകുമത്രെ. അപ്പോ ആ ചുണ്ടുള്ള തലയുടെ വലിപ്പം ആലോചിച്ചുനോക്കൂ. ആ ശരീരത്തിന്‍റെ വലിപ്പം എത്രയായിരിക്കും.

 

പുറത്തുചാടാന്‍ ശ്രമിക്കും, പക്ഷേ, അടിച്ച്താഴ്ത്തും

كُلَّمَا أَرَادُوا أَن يَخْرُجُوا مِنْهَا مِنْ غَمٍّ أُعِيدُوا فِيهَا وَذُوقُوا عَذَابَ الْحَرِيقِ"(الحج:22

 

മുകള്‍ ഭാഗം ഇടുങ്ങി താഴ്ഭാഗം വിശാലമാണ് നരകം.

താഴെ നിന്ന് തീ കത്തിക്കുമ്പോള്‍ എല്ലാരുംകൂടി മുകള്‍ഭാഗത്തുവന്ന് ഇടുങ്ങും. അപ്പോള്‍ തീ കുറച്ച് കുറക്കും, അന്നേരം 70,000 കൊല്ലം താഴ്ചയിലേക്ക് പോകും. വീണ്ടും പൊങ്ങും.

 

അവസാനം നരകത്തിനോടൊരു ചോദ്യമുണ്ട്. നീ നിറഞ്ഞോ എന്ന്. ഇിനിയുമുണ്ടോ എന്നായിരിക്കും നരകത്തിന്‍റെ മറുപടി.

يَوْمَ نَقُولُ لِجَهَنَّمَ هَلِ امْتَلأْتِ وَتَقُولُ هَلْ مِنْ مَزِيدٍ ق 30

അല്ലാഹുവിന്‍റെ ഖുദ്റത്തിന്‍റെ കാലുകള്‍ വെച്ചുകൊടുക്കുമ്പോള്‍ മാത്രമാണ് മതി മതി എന്ന് പറയുന്നത്.

 

നരകത്തിന്‍റെ മേലെ തട്ടാണ് (ഏഴാം തട്ട്) ജഹന്നം. മൊത്തത്തില്‍ നരകത്തിന് ജഹന്നം എന്ന് പറയാറുമുണ്ട്. മുഅ്മിനീങ്ങളിലെ തെറ്റുകാര്‍ക്കാണത്രെ ജഹന്നം. ശിക്ഷ കഴിഞ്ഞാല്‍ പെട്ടെന്നവര്‍ സ്വര്‍ഗത്തിലേക്ക് കയറിപ്പോകും.

 

ഏറ്റവും അടിയിലെ തട്ട് മുനാഫിഖുകള്‍ റിസര്‍വ് ചെയ്തതാണ്

إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَن تَجِدَ لَهُمْ نَصِيرًا (145)

 

ഇടയിലുള്ള ബാക്കി 5 തട്ടിലാണ് ബാക്കിയുള്ളവരെല്ലാം.

അല്ലാഹു നമ്മളെയെല്ലാം നരകശിക്ഷയില്‍ നിന്ന് കാത്തുരക്ഷിക്കട്ടെ -ആമീന്.

 

നമ്മള്‍ പരസ്പരം രക്ഷപ്പെടുത്തണം. നമ്മളോ നമ്മുടെ കുടുംബമോ പെട്ടുപോകരുത്. നിങ്ങളെയും കുടുംബത്തെയും നരകത്തീയില്‍ നിന്ന് കാത്തുകൊള്ളൂക എന്നല്ലേ റബ്ബിന്‍റെ ആഹ്വാനം

 

 يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا (التحريم 6)

നമ്മുടെ പലരുടെയും ചില ഏര്‍പ്പാടുകള്‍ കണ്ടാല്‍ തോന്നും നരകത്തില്‍ ചാടിയേ അടങ്ങൂ എന്ന്. സത്യത്തില്‍ നരകം നമുക്കുവേണ്ടി തയ്യാര്‍ ചെയ്തതല്ല, കാഫിരീങ്ങള്ക്കു വേണ്ടി ഉണ്ടാക്കിയതാണ്.

 

പക്ഷേ, കരുതിയിരിക്കണം നമ്മള്‍, നരകത്തിലേക്കുള്ള വഴികള്‍ എളുപ്പമാണ്.സ്വര്‍ഗത്തിലേക്കുള്ള വഴികള്‍ ഇച്ചിരി പ്രയാസവുമാണ്.

 

രാവിലെയും വൈകിട്ടും എന്നും 7 പ്രാവശ്യം നരകത്തില്‍ നിന്ന് കാവല്‍ ചോദിക്കാന്‍ മറക്കരുത്.

 

തിരുനബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ  പറയുന്നു:

روى أحمد وأبو داود – واللفظ لأحمد – أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ قال :  إِذَا صَلَّيْتَ الصُّبْحَ فَقُلْ قَبْلَ أَنْ تُكَلِّمَ أَحَدًا مِنْ النَّاسِ اللَّهُمَّ أَجِرْنِي مِنْ النَّارِ سَبْعَ مَرَّاتٍ، فَإِنَّكَ إِنْ مِتَّ مِنْ يَوْمِكَ ذَلِكَ كَتَبَ اللَّهُ عَزَّ وَجَلَّ لَكَ جِوَارًا مِنْ النَّارِ، وَإِذَا صَلَّيْتَ الْمَغْرِبَ فَقُلْ قَبْلَ أَنْ تُكَلِّمَ أَحَدًا مِنْ النَّاسِ: اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ، اللَّهُمَّ أَجِرْنِي مِنْ النَّارِ. سَبْعَ مَرَّاتٍ. فَإِنَّكَ إِنْ مِتَّ مِنْ لَيْلَتِكَ تِلْكَ كَتَبَ اللَّهُ عَزَّ وَجَلَّ لَكَ جِوَارًا مِنْ النَّارِ.

 

(സ‍്വുബ്ഹി നിസ്കാരശേഷം മറ്റുള്ളവരോട് എന്തെങ്കിലും സംസാരിക്കുന്നതിനുമുമ്പ് اللَّهُمَّ أَجِرْنِي مِنْ النَّارِ (അല്ലാഹുവേ, എന്നെ നീ നരകത്തില്‍ നിന്ന് കാക്കേണമേ) എന്ന് പറയുകയും അന്ന് പകലില്‍ മരണപ്പെടുകയും ചെയ്താല്‍ അത് നരകത്തില്‍ നിന്നും കാവലാണ്. അതുപോലെ മഗ്‍രിബ് നിസ്കാരശേഷം പറയുകയും അന്ന് രാത്രി മരണപ്പെടുകയും ചെയ്താലും നരകത്തില്‍ നിന്ന് അത് കാവലായിരിക്കും.)

 

ഇങ്ങനെ എഴു പ്രാവശ്യം നരകക്കാവല്‍ ചോദിച്ചവനുവേണ്ടി നരകം തന്നെ പറയുമത്രെ, പടച്ചവനെ അവനെ നീ എന്നില്‍ നിന്ന് കാത്തുകൊള്ളേണമേ എന്ന്. 7 പ്രാവശ്യം സ്വര്‍ഗം ചോദിച്ചാല്‍, ആ ചോദിച്ചവനു വേണ്ടി സ്വര്‍ഗവും പറയുമത്രേ-റബ്ബേ, നിന്‍റെ ഇന്ന അടിമ എന്നെ ചോദിച്ചിരിക്കുകയാണല്ലോ, അയാളെ നീ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ എന്ന്.

 

മൂന്ന് പ്രാവശ്യം ചോദിച്ചാലും നരകവും സ്വര്‍ഗവും മേല്‍പറഞ്ഞതുപോലെ അല്ലാഹുവിന് പറയുമെന്ന് ഹദീസുകളിലുണ്ട്.  നമ്മളെന്തായാലും 7 തവണ തന്നെ പറയുക, മിനിമം.

 وقد ورد عن أنس رضي الله عنه ، قال : قال النبي صلى الله عليه وسلم : " من سأل الله الجنة ثلاث مرات قالت الجنة اللهم أدخله الجنة ، ومن استجار من النار ثلاث مرات قالت النار اللهم أجره من النار" . رواه الترمذي ( 2572 ) وابن ماجه ( 4340 )

നമ്മള് കൂടുതല്‍ ചൊല്ലുന്ന ദുആയിലും ഈ ചോദ്യമുണ്ടല്ലോ ربنا آتنا في الدنيا حسنة

 

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ (201)البقرة

 

തിരുനബി(صلى الله عليه وسلم) കൂടുതല്‍ ചൊല്ലാറുള്ള ഒരു ദുആ കൂടിയാണിത്. ഉത്തരം കിട്ടുന്ന സമയങ്ങളിലൊക്കെ ഇത് ചൊല്ലാം, നല്ലൊരു ഐഡിയയാണത്. എല്ലാ ഇഹപര നന്മകളുമാണല്ലോ ഇവിടെ ചോദിക്കുന്നത്.

 

ളുഹ്റ് നിസ്കാരത്തിനു ശേഷമുള്ള ദുആയിലും പ്രത്യേകം നരകക്കാവലും മറ്റും ചോദിക്കുന്നുണ്ട്.

 

ഞാന്‍ മാത്രമല്ല, എന്‍റെ ഭാര്യയും മക്കളും കുടുംബവും നരകത്തില്‍ പോകരുതെന്ന ഉറച്ച തീരുമാനമുണ്ടാകട്ടെ.

 

അവര്‍ ആഖിറത്തില്‍ എനിക്ക് നഷ്ടപ്പെടുമോ, അവരെങ്ങാനും നരകത്തില്‍ പോകേണ്ടിവരുമോ എന്നൊരു പേടി ഉണ്ടായാല്‍ മതി. അപ്പോപ്പിന്നെ എല്ലാം ശരിയാകും.

 

എന്‍റെ ഭാര്യ മക്കള്‍ കാരണം എന്‍റെ ആഖിറം നഷ്ടപ്പെടുന്ന അവസരം ഉണ്ടാവരുത്. അതേസമയം അവരെ എനിക്കും ആഖിറത്തില്‍ നഷ്ടപ്പെടരുത്. രണ്ടു കൂട്ടരുടെയും ആഖിറം നഷ്ടപ്പെടരുത്.

 

ഇങ്ങനെ നഷ്ടപ്പെടുമെന്ന് പേടിക്കുമ്പോഴാണ് ശരിക്ക് സ്നേഹിക്കാന്‍ കഴിയുക.

എന്‍റെ മക്കളെ ആഖിറത്തില്‍ നഷ്ടപ്പെടുമോ എന്ന പേടി. അപ്പോപ്പിന്നെ മക്കള്‍ക്ക് ഔറത്ത് മറയാത്ത ഡ്രസ് വാങ്ങിക്കൊടുക്കൂലല്ലോ. ഒരു ഉദാഹരണം മാത്രം.

 

മക്കളോ ഭാര്യയോ ആരോ ആവട്ടെ, ആഖിറത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട. തീര്‍ത്തു പറയാന്‍ കഴിഞ്ഞാല്‍ രക്ഷപ്പെട്ടു. പലിശധിഷ്ഠിത ലോണെടുക്കാന്‍ ആര് നിര്‍ബന്ധിച്ചാലും പറ്റില്ലെന്ന് തീര്‍ത്തുപറയണം. ഒരു ഉദാഹരണം പറഞ്ഞെന്നുമാത്രം.

 

അല്ലാഹു സഹായിക്കട്ടെ-ആമീന്‍.

-----------------------------------

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter