ബുദ്ധ തീവ്രവാദവും മ്യാന്മറിലെ ന്യൂനപക്ഷ മുസ്‌ലിംകളും

മ്യാന്മാറിലെ റാഖൈന്‍ സംസ്ഥാനത്തെ റോഹിങ്ക്യന്‍ മുസ്ലിംകള്‍ ഭരണകൂടത്തിന്റെയും ബുദ്ധമത തീവ്രവാദത്തിന്റെയും നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി അതിക്രൂരമായ പീഡനങ്ങളാണ്  അനുഭവിക്കുന്നത്. എട്ട് ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്ലിംകളാണ് ഇപ്പോള്‍ റാ ഖൈനില്‍ കഴിയുന്നത്. അവരാണ് ഭരണ കൂടത്തിന്റെ വ്യവസ്ഥാപിത അതിക്രമങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നത്. ലോകത്ത് ഒരു രാഷ്ട്രവും തിരിഞ്ഞ് നോക്കാനില്ലാത്ത ഏറ്റവും പതിതരായ വിഭാഗമായി അവര്‍ മാറിയിട്ട് വര്‍ഷങ്ങളായി.മ്യാന്മാര്‍ പൗരത്വം പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സ്വന്തം രാജ്യത്തെ വലിയൊരു വിഭാഗത്തിന് അവരുടെ മതം വേറെയായത് കാരണത്താല്‍ മാത്രം പൗരത്വം നിഷേധിക്കുന്ന അനുഭവം ലോകത്ത് അപൂര്‍വ്വമായിരിക്കും. 

റോഹിങ്ക്യന്‍ മുസ്ലിംകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വിശദമാക്കുന്ന റിപ്പോര്‍ട്ട് 2013-ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്  പുറത്ത് വിട്ടിരുന്നു. ഇത്രയും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഭൂമിയില്‍ ഒരിടത്ത് വ്യവസ്ഥാപിതമായി നടന്നിട്ടും രാഷ്ട്രാന്തരീയ സമൂഹം അതിനോട് ണിക്കുന്ന കടുത്ത  നിസ്സംഗതയെ പുറത്ത് കാണിക്കുന്ന ആ റിപ്പോര്‍ട്ടിന്റെ തലക്കെട്ട് തന്നെ 'ആള്‍ യു കാന്‍ ഡു ഈസ് പ്രേ എന്നായിരുന്നു. ആരും പരിരക്ഷ നല്‍കാനില്ലാത്ത സ്വന്തം ഭരണകൂടം പോലും കിരാതമായ കൃത്യങ്ങള്‍ കൊണ്ട്  അവരെ നേരിടുമ്പോള്‍ ഒരു പക്ഷെ പ്രാര്‍ത്ഥന മാത്രമായിരിക്കാം രക്ഷ നേടാനുള്ള വാജ്രായുധം.

കഴിഞ്ഞാഴ്ച മുതല്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെയുള്ള ആക്രമണം മ്യാന്മാര്‍ സൈന്യവും ബുദ്ധ തീവ്രവാദികളും  വീണ്ടും ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഒരാഴ്ചക്കിടെയുണ്ടായ സൈനിക നടപടിയില്‍ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മരണ സംഖ്യ കൂടുതലെന്നാണ് റോഹിങ്ക്യന്‍ സംഘടനകള്‍ പറയുന്നത്. വാര്‍ത്ത മാധ്യമങ്ങള്‍ ഒരു പക്ഷെ ഏകദേശ കണക്ക് അവതരിപ്പിച്ചതായിരിക്കാം. എന്നാല്‍ ദുരിതമനുഭവിച്ചവരും  സ്വന്തം സഹോദരന്മാരും കണ്‍മുന്നില്‍ പിടഞ്ഞ് പ്രാണന്‍ വേണ്ടി കേഴുന്ന ദുരവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ച നമുക്കറിയാം ചേതനയറ്റ ശരീരങ്ങളുടെ കണക്കെന്ന് വിലാപത്തോടെ റോഹിങ്ക്യന്‍ സംഘടനകള്‍ പറയുകയാണ്.

പതിനായിരക്കണക്കിന് ആളുകള്‍ ഇതിനകം  നാട് വിട്ട് കഴിഞ്ഞു. പലരും നെല്‍പ്പാടങ്ങളിലും, വയലുകളിലുമായി ഭയത്തോടെ കഴിയുകയാണ്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ ജീവിതത്തിനും മരണത്തിനുമിടയില്‍ പോരടിക്കുകയാണ് അഭയം തേടിയലയുന്ന ജനം.ഒരു വിധത്തിലും ക്രൂരതയോട് ഒഴിത്ത് മാറാന്‍ കഴിയാത്ത ഹിറ്റ്‌ലറിന്റെയും മുസ്സോളനിയുടെയും മനസ്സുള്ള ഭരണകൂട വര്‍ഗ്ഗങ്ങള്‍. ജീവിക്കാനുള്ള സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ട്.അവര്‍ ആ മണ്ണിന്റെ അവകാശികളല്ലെ അവര്‍ക്കും അവകാശപ്പെട്ടതല്ലെ ആ മണ്ണ്. 

സഅദ് ബിന്‍ അബീ വഖാസ് (റ) ലൂടെയാണ് ഇസ്ലാം മ്യാന്മാറിലെത്തുന്നത്. മൂന്നര നൂറ്റാണ്ട് കാലത്തോളം ഇസ്ലാമിക ഭരണം നിലനിന്ന പ്രദേശം.കഴിഞ്ഞില്ല സുലൈമാന്‍ഷാ യുടെ നേതൃതത്തില്‍ രാഷ്ട്രം സ്ഥാപിച്ച പ്രേദേശം. ബുദ്ധന്മാരുടെ ആക്രമണത്തോടെ 1784- ല്‍ ആ ഭരണം നിലംപതിച്ചു.1938 ല്‍ മ്യാന്മാറിന് സ്വയം ഭരണം ലഭിച്ചതോടെ തുടങ്ങിയ ആക്രമണം ഇന്നും നിര്‍ബാധം തുടരുകയാണ്.  എന്ത് ക്രൂരതയാണവര്‍ ചെയ്തത്? ആ ദേശത്ത് മുസ്ലിം ഭരണകര്‍ത്താക്കള്‍ അഹിസാത്മകമായി ഭരണം നടത്തിയ കാരണത്താലാണോ പിന്‍മുറക്കാരോട് ഈ കൊടും ക്രൂരത ചെയ്യുന്നത്?

അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ പ്രസ്ഥാനങ്ങും വിഷയത്തിന്റെ ഗൗരവാസ്ഥ ഉള്‍കൊണ്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ആക്രമണത്തിന് വിധേയരാവുന്ന ജനതയ്ക്ക് വേണ്ടി ഉച്ചത്തില്‍ ശബ്ദിക്കാന്‍ പോലും തയ്യാറാകാത്തവര്‍ വളരെ ദുഃഖകരം തന്നെ.ചിലര്‍ മാത്രമാണ് പരിമിതമായ രീതിയില്‍ ശബ്ദിക്കാനും ഇടപെടാനും തയ്യാറാകുന്നവര്‍. എന്നാല്‍ ആ ഇടപെടലുകളും പ്രതികരണങ്ങളും വകവെക്കാതെ ക്രൂരത കാട്ടുന്ന ബുദ്ധ തീവ്രവാദികള്‍. പരിഷ്‌കൃത ലോകത്തിന് കേട്ട് നില്‍ക്കാന്‍ പോലും പറ്റാത്ത ക്രൂരതകളാണ് റോഹിങ്ക്യന്‍ മുസ്ലിംകള്‍ നേരിടുന്നത്. ജനാധിപത്യവും നാഗരികതയും ഇത്രമേല്‍ വികസിച്ചുവെന്ന് പറയുന്ന ഘട്ടത്തിലാണ്  ആ ജനത ഇത്രയും അപരിഷ്‌കൃതമായ ഭരണകൂട ഭീകരതയ്ക്ക് വിധേയമായി കൊണ്ടിരിക്കുന്നത്.പരിഷ്‌കൃത ലോകം എപ്പോഴാണ് ഈ പതിത മനുഷ്യരുടെ നിലവിളിക്ക് കാതോര്‍ക്കുക?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter