വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ബന്ധം ജീവിത മരണങ്ങള്‍ തമ്മിലുള്ളതാണ്
അബ്ദുറഹീം ഗ്രീന്‍. ബ്രിട്ടീഷ് ഇമാം. ഏറെ കാലത്തെ സത്യാന്വേഷണത്തിനൊടുവില്‍ 1988 ല്‍ യാഥാസ്ഥിക ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവരികയായിരുന്നു റഹീം. നിലവില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ഗ്രീന്‍ തന്‍റെ ഇസ്‌ലാമാശ്ളേഷണത്തിന്‍റെ കാരണവും പശ്ചാത്തലവും പങ്കുവെക്കുന്നു. സംഭാഷണത്തിന്‍റെ കേട്ടെഴുത്ത്. <img class="alignleft size-full wp-image-19136" data-cke-saved-src="http://www.islamonweb.net/wp-content/uploads/2013/03/131.jpg" src="http://www.islamonweb.net/wp-content/uploads/2013/03/131.jpg" alt=" width=" 259"="" height="194">ജീവിതത്തിന്‍റെ അര്‍ഥം തേടിയുള്ള അന്വേഷണ യാത്രയിലായിരുന്നു ഏറെ കാലം ഞാന്‍. ഈ ലോകത്ത് എന്തിന് ഞാനെത്തി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം തേടിയുള്ള ഒരു യാത്ര. അതിനായി പല ഗ്രന്ഥങ്ങള്‍ വായിച്ചു. ദൈവിക ഗ്രന്ഥങ്ങളില്‍ ജീവിതത്തിന്‍റെ പരമയാഥാര്‍ഥ്യം പരതി. ബൈബിളടക്കമുള്ള പലതിലും. ആയിടക്കാണ് ഖുര്‍ആന്‍റെ ഒരു തര്‍ജ്ജമ എനിക്ക് ലഭിക്കുന്നത്. ഇതര ഗ്രന്ഥങ്ങളില്‍ നിന്ന് ഖുര്‍ആന്‍ വേറിട്ടു നില്‍ക്കുന്നുവെന്ന തോന്നല്‍ വായനക്കിടെ തന്നെ എന്നെ പിടികൂടിയിരുന്നു. അത് വായിച്ചു തീര്‍ന്നതോടെ പിന്നെ ദൈവികമായ ഒരു ഗ്രന്ഥം ലോകത്ത് ഉണ്ടെങ്കില്‍ അത് ഖുര്‍ആന്‍ മാത്രമാണെന്ന് എനിക്ക് ഉറപ്പായി. ക്രിസ്തീയ കുടുംബത്തില് ജനിച്ച് വളര്‍ന്ന ഒരാളാണെങ്കിലും നേരത്തെ തന്നെ എനിക്ക് മുസ്‌ലിംകളുമായി ബന്ധമുണ്ടായിരുന്നു. എന്‍റെ പിതാവ് ഏറെ കാലം ജോലി ചെയ്തിരുന്നത് ഈജിപ്തിലായിരുന്നു. അവധിക്കാലത്ത് ഞാന്‍ അന്നേ ഈജിപ്തില്‍ പോകാറുണ്ടായിരുന്നു. അവിടെ നിരവധി സുഹൃത്തുക്കളുമായി കൂട്ടുമുണ്ടായിരുന്നു. അക്കാലത്ത് തന്നെ ഇസ്‌ലാമുമായും മുസ്‌ലിംകളുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പറയാം. പക്ഷെ ഖുര്‍ആന്‍റെ ഈ തര്‍ജമ വായിച്ചതോടെ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജീവിതപ്രത്യയ ശാസ്ത്രം എന്നെ മഥിക്കുകയായിരുന്നു. എനിക്കുറപ്പുണ്ട്. ഇസ്‌ലാമിനോളം മനുഷ്യബുദ്ധിയോട് സംവദിക്കുന്ന മറ്റൊരു മതവും ലോകത്ത് നിലവിലില്ല. നരകവാസികളുടെ പല രംഗങ്ങളും വിശദീകരിക്കുന്നുണ്ട് ഖുര്‍ആന്‍. അതിലൊരും രംഗം ഇങ്ങനെയാണ്. നരകത്തിലേക്ക് സംഘമായി പിടിച്ചുവലിക്കപ്പെടുന്നവരോട് മലക്കുകള്‍ ചോദിക്കുമത്രെ. നിങ്ങള്‍ക്കെന്തേ മുന്നറിയിപ്പുകാരന് വന്നിരുന്നില്ലേയെന്ന്. അവര്‍ തിരിച്ചു മറുപടി പറയുന്നു; ‘തീര്‍ച്ചയായും ഞങ്ങളിലേക്കു ദൈവത്തിന്‍റെ മുന്നറിയിപ്പുകളുമായി പ്രവാചകര് വന്നിരുന്നു. പക്ഷെ ഞങ്ങളന്ന് ബുദ്ധിയുപയോഗിച്ചില്ല.’ ബുദ്ധിയുപയോഗിച്ചാല്‍ ഇസ്‌ലാമല്ലാത്ത മറ്റൊരു ചോയ്സ് മുന്നില്‍ കാണില്ല, ഒരാള്‍ക്കും. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ബന്ധം ജീവിത മരണങ്ങള്‍ തമ്മിലുള്ളതാണെന്നാണ് എന്‍റെ പക്ഷം. നേരത്ത ഞാനൊരു ശവമായിരുന്നു. ഇപ്പോള്‍ മുസ്‌ലിമായ ശേഷം ഞാന്‍ ജീവിക്കാന്‍ തുടങ്ങിയിരിക്കുന്നു. മുസ്‌ലിമാകുന്നതിന് മുമ്പ് എനിക്ക് തോന്നുന്നു, ഞാനൊരു വലിയ ഇരുട്ടുള്ള റൂമിലായിരുന്നുവെന്ന്. അവിടെ നിത്യവും തട്ടിത്തടയുകയായിരുന്നു ഞാന്‍. ഇസ്‌ലാം എന്‍റെ മുന്നില്‍ ഒരു കവാടം തുറന്നിരിക്കുകയാണ്. ഇരുള്‍ വീണിരുന്ന ജീവിതത്തെ അത് പ്രകാശമാനമാക്കിയിരിക്കുന്നു. മുസ്‌ലിമായ ഒരാള്‍ക്ക് ആദ്യം വേണ്ടത് വിശ്വാസത്തോടുള്ള ആത്മാര്‍ഥതയാണ്. ഇസ്‌ലാമാണ് സത്യമെന്ന് ബോധ്യമായാല്‍ പിന്നെ അതിലേക്ക് വരികയല്ലാതെ മറ്റൊരു ഒപ്ഷന്‍ അവന് മുന്നില്‍ കാണില്ല. വെറുതെ മുസ്‌ലിമായാലും പോരാ. വിശ്വാസത്തെ നാം ഒരുവേള സ്വയം തെരഞ്ഞെടുക്കേണ്ടതുണ്ട്. പാരമ്പര്യമായി ഇസ്‌ലാം മതത്തില്‍ പിറന്ന് വളര്‍ന്നുവരുന്നവരും എന്ത് കൊണ്ട് പ്രസ്തുത മതമെന്ന ചോദ്യത്തിന് മറുപടി കണ്ടെത്തണം. മനസ്സ് കൊണ്ട് പ്രസ്തുത വിശ്വാസ ധാരയെ അവന്‍ തെരഞ്ഞെടുക്കാനാകണം. അപ്പോള്‍ മാത്രമെ വിശ്വാസത്തിന്‍റെ കാമ്പിലേക്ക് ആരുമെത്തൂ. അങ്ങനെ വിശ്വാസത്തിലെത്തിയ ഒരാളെ സംബന്ധിച്ചിടത്തോളം ആ വിശ്വാസധാരയെ അത് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് പകരലും ജീവിതത്തിന്‍റെ, വിശ്വാസത്തിന്‍റെ ഭാഗമായി വരുന്നു. ഹിറാഗുഹയില് വെച്ച് പ്രവാചകത്വം ലഭിച്ച ശേഷം പുണ്യനബി അവിടത്തെ വീട്ടില് വെറുതെയിരിക്കുകയായിരുന്നില്ലല്ലോ. അതു പോലെ വിശ്വാസത്തെ അന്യന് പരിചയപ്പെടുത്തുക ഓരോ വിശ്വാസിയുടെയും നിര്‍ബന്ധിത ബാധ്യതയില്‍ വരുന്നു. പ്രബോധനം നടത്തുന്നതിന് ആദ്യം തിരിച്ചറിയേണ്ടത് ഇതര മതങ്ങളിലെ തെറ്റ്/പ്രശ്നമന്താണെന്നാണ്. മറ്റു മതങ്ങളിലെ അബദ്ധം തിരിച്ചറിഞ്ഞാലെ സത്യത്തില്‍ ഇസ്‌ലാം എത്രമാത്രം വസ്തുതാപരമാണെന്ന് തിരിച്ചറിയാനാകൂ. ഇസ്‌ലാമിലെ ശഹാദത്ത് കലിമയുടെ കാര്യം തന്നെ നോക്കൂ. ഒരു ദൈവമില്ലെന്ന വിളിച്ചുപറയലിന് ശേഷം മാത്രം പരമസത്യമായ അല്ലാഹുവിന്‍റെ അസ്ഥിത്വത്തെ സ്ഥിരീകരിക്കുകയും മനസ്സു കൊണ്ടു ഉറപ്പിച്ചു പറയുകയും ചെയ്യുന്ന രീതിയാണത്. അതു കൊണ്ട് തന്നെ അത്തരം കാര്യങ്ങളെ കുറിച്ചുളള ധാരണ രൂപപ്പെടുത്തി വേണം പ്രസ്തുത ഉദ്യമത്തിനിറങ്ങാന്‍. കാര്യങ്ങള്‍ അത്ര കൃത്യമായി വിശദീകരിച്ചു കൊടുക്കുക ചിലരുടെ കഴിവില്‍ പെടാത്ത കാര്യമായിരിക്കും. അവര്‍ക്കും പ്രബോധനത്തിന്‍റെ ബാധ്യത വിട്ടുമാറുന്നില്ല. ദഅവത്തുമായി നടക്കുന്നവരെ സാമ്പത്തികമായോ മറ്റോ സഹായിച്ചും മറ്റും അത്തരക്കാര്‍ക്ക് പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാമല്ലോ.
Leave A Comment