മാലഗോവ് സ്‌ഫോടനക്കേസിലെ പ്രതിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞ ഠാക്കൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഹര്‍ജി

മാലഗോവ് സ്‌ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ്ങ് ഠാക്കൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഹര്‍ജി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സായിദ് അസ്ഹറിന്റെ പിതാവ് നിസാര്‍ അഹമ്മദ് സായിദ് മുംബൈയിലെ എന്‍.ഐ.എ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദിഗ് വിജയ്‌സിങ്ങ് മത്സരിക്കുന്ന ഭോപ്പാല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായാണ് പ്രജ്ഞ സിങ്ങ് ഠാക്കൂര്‍ മത്സരിക്കുന്നത്. പ്രജ്ഞ സിങ്ങ് ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് പ്രഖ്യാപനം മാധ്യങ്ങളില്‍  വാര്‍ത്ത നിറഞ്ഞതിന് പിന്നാലെയാണ് സ്‌ഫോടനക്കേസില്‍ കൊല്ലപ്പെട്ട പിതാവിന്റെ ഹര്‍ജിയും.

തീവ്രവാദക്കേസില്‍ പ്രതിയായ പ്രജ്ഞ സിങ് ഠാക്കൂര്‍ ആരോഗ്യം മോശമാണെന്ന കാരണം പറഞ്ഞാണ് ജാമ്യം നേടി ജയില്‍ മോചിതയായത്. ജാമ്യത്തില്‍ നിന്നാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. സാധ്വിയുടെ ജാമ്യത്തേയും വിടുതല്‍ ഹര്‍ജിയേയും എതിര്‍ത്താണ് ഇരയുടെ പിതാവ് കോടതിയെ സമീപിച്ചത്. സാധ്വിക്കെതിരായി എന്‍ഐഎ നീങ്ങാത്തതാണ് കോടതിയിലെത്താന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഹര്‍ജിക്ക് മറുപടി നല്‍കാന്‍ സ്പെഷ്യല്‍ ജഡ്ജി വി.എസ്.പദാല്‍കര്‍ സാധ്വിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാലഗോവില്‍ 2008ല്‍ നടന്ന സ്ഫോടനത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter