ക്ഷമ വിശ്വാസിയുടെ കവചം
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്‌ടം, ജീവനഷ്‌ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. (വി.ഖു: 2:155) വളരെയേറെ പ്രയാസങ്ങളിലൂടെയാണ്‌ ഇന്ന്‌ ലോകമുസ്‌ലിംകള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌. വ്യക്തിപരമായും സാമൂഹ്യമായും വളരെയേറെ പ്രശ്‌നങ്ങള്‍ ഇന്ന്‌ നാം നേരിട്ട്‌ കൊണ്ടിരിക്കുന്നു. വിവിധങ്ങളായ മാമൂലുകളും അല്ലാഹുവിന്റെ പരീക്ഷണങ്ങളായി കടന്നുവരുന്ന രോഗങ്ങളും കാരണമായി സാമ്പത്തിക പ്രാരാബ്‌ധങ്ങളില്‍ പെട്ടുഴലുന്നവര്‍... അനാവശ്യമായ ആഢംബരങ്ങളുടെ പിന്നാലെയുള്ള യാത്രാഫലമായി കടക്കെണ്ണിയില്‍ പെട്ട്‌ നട്ടം തിരിയുന്നവര്‍....മാനസികാസ്വസ്ഥകളാള്‍ തീരാത്ത കണ്ണീര്‍ കുടിക്കുന്നവര്‍... സ്വന്തക്കാരുടെയും ബന്ധക്കാരുടെയും അകാല നിര്യാണത്തില്‍ മനംനൊന്ത്‌ നരകിക്കുന്നവര്‍... ഇതെല്ലാം ഇന്ന്‌ ഏതൊരു സമൂഹത്തിന്റെയുമെന്നപോലെ മുസ്‌ലിം സമൂഹത്തിന്റെയും അഭാജ്യഭാഗമാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സ്‌ തളരാതെ ധീരമായി മുന്നേറാന്‍ കരുത്ത്‌ പകരാന്‍ മേലുദ്ധരിച്ച സൂക്തം ധാരാളമാണ്‌. ആത്മഹത്യകളിലും സ്വനാശത്തിലും അഭയം തേടാതെ, അല്ലാഹുവിലുള്ള വിശ്വാസം അചഞ്ചലമാക്കി വിധിയെ സധൈര്യം സ്വീകരിച്ച്‌ സംതൃപ്‌തനായി മുന്നോട്ട്‌ പോകുക, എങ്കില്‍ നാം വിജയിക്കുകതന്നെ ചെയ്യും, തീര്‍ച്ച

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter