സ്വവര്‍ഗരതിക്ക് വാദിക്കുന്നവര്‍ സ്വവര്‍ഗവിവാഹത്തെ പിന്തുണക്കുമോ?!
സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്നൊഴിവാക്കിയ സുപ്രിംകോടതി വിധിയാണ് ഈ എഴുത്തിനാധാരം. വകുപ്പ് 377 ല്‍ അഞ്ചംഗ ബെഞ്ചിന് നിരത്താന്‍ ന്യായങ്ങളുണ്ടെങ്കിലും അല്‍പം കൂടി ചിന്ത അനിവാര്യമായിരുന്നു.
സ്വവര്‍ഗരതി പ്രകൃതി വിരുദ്ധമാണ്. മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ പ്രകൃതി നിയമങ്ങള്‍ക്ക് അനുസൃതമായ ജീവിതം നയിക്കാന്‍ ബാധ്യസ്ഥരാണ്. മനുഷ്യ ജന്തു കുലത്തിന്റെ നിലനില്‍പ്പിനു ദൈവം അനുവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത് സുത്രീയും പുരുഷനും തമ്മിലുള്ള ബന്ധമാണ്. മറിച്ചുള്ള ലൈംഗിക വൈകൃതങ്ങള്‍ പ്രകൃതി വിരുദ്ധം തന്നെ.
പ്രകൃതിയുടെ സന്തുലിതാമവസ്ഥയെ തല്ലിത്തകര്‍ക്കാന്‍ നീതിന്യായം തന്നെ ഒരു വഴി തുറന്നുതന്ന പോലെയാണ് ഈ വിധി വ്യാഖ്യാനിക്കപ്പെടേണ്ടത്. കാരണം, സന്തുലിതാവസ്ഥ പാലിക്കപ്പെടുന്നത് സ്ത്രീ-പുരുഷ ബന്ധങ്ങളിലൂടെയാണ്. സ്വവര്‍ഗ ബന്ധം ഇതിനൊരു പരിഹാരമല്ല. വെറുമൊരു സുഖമെടുക്കല്‍ മാത്രമല്ല ലൈംഗികതയുടെ പ്രാഥമികാര്‍ത്ഥമെന്ന് അറിയാത്തവരല്ലല്ലോ ഇവരാരും. തങ്ങളുടെ താത്പര്യങ്ങള്‍ പരിഹാരമായി സ്വവര്‍ഗാനുരാഗികള്‍ തെരഞ്ഞെടുക്കുന്ന സ്വവര്‍ഗരതി ഒരിക്കലും യഥാര്‍ത്ഥ ലൈംഗിക ഉദ്ദേശത്തിനു ഉതകുന്നതല്ല. അതിനായി ബദല്‍ മാര്‍ഗങ്ങള്‍ തേടി പോകേണ്ടിവരുമെന്ന് നിസ്സംശയം പറയാം.
ഇതിലൂടെ പരിഗണിക്കപ്പെടേണ്ട അനവധി മേഖലകള്‍ ചോജ്യചിഹ്നമായി തുടരുകയാണിപ്പോഴും. ക്രമിനല്‍ കുറ്റത്തില്‍നിന്നും സ്വവര്‍ഗരതിയെ ഒഴിവാക്കിയെങ്കില്‍ സ്വാഭാവികമായും അടുത്ത ചോദ്യം സ്വവര്‍ഗ വിവാഹത്തിനാകും. കുഞ്ഞുങ്ങളെ ദത്തെടുക്കല്‍, തൊഴിലിടങ്ങളിലെ വിവേചനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ വൈകാതെ സുപ്രിംകോടതിയുടെ പരിഗണനക്കായെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
സാമൂഹിക സദാചാരം തകരാനിരിക്കുകയാണ്. ഇതുവരെ കുറ്റമായിരുന്ന സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയതോടെ ശിക്ഷയെ ഭയന്നെങ്കിലും പിന്മാറിയ സ്വവര്‍ഗാനുരാഗികള്‍ രംഗത്തിറങ്ങും. കാരണം, ഇനി അവര്‍ക്ക് ആരെയും ഭയപ്പെടേണ്ടതില്ല. ആ ന്യൂനപക്ഷത്തിന്റെ സൈ്വരവിഹാരത്തിന് അവസരമൊരുക്കി കൊടുത്തതാണിപ്പോള്‍ കോടതി.
പ്രാഥമിക വീക്ഷണത്തില്‍ തന്നെ, ആരോഗ്യത്തിന് ഹാനിവരുത്തുന്നതാണ് സ്വവര്‍ഗരതി. സ്വവര്‍ഗാനുരാഗികള്‍ക്കും തുല്യത ഉറപ്പാക്കണമെന്ന് വാദിക്കുന്നവര്‍ പൗരക്ഷേമത്തെയും പൗരാരോഗ്യത്തെയും പരിഗണിക്കേണ്ടതില്ലേ.
സ്വവര്‍ഗരതി സംബന്ധിച്ച കോടതി വിധിയെ സ്വാഗതം ചെയ്യത് സ്വവര്‍ഗ വിവാഹത്തെ പ്രതികൂലിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അനുരാഗികളെ ഭാഗികമായിമനസ്സിലാക്കുകയാണോ ചെയ്തത്?. വകുപ്പ് 377 റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു മുമ്പാകെ വന്ന ഹരജികള്‍ ജഡ്ജിമാരുടെ വിവേകത്തിനു സമര്‍പ്പിച്ച കേന്ദ്രം സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കേണ്ടിവരും
Leave A Comment