ഷാര്‍ജയിലെ രാജ്യാന്തര ഹോളി ഖൂര്‍ആന്‍ മത്സരത്തില്‍ ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും


 

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിയന്ത്രണത്തിലുള്ള അല്‍ ഖാസിമിയ്യ യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന അഞ്ചാമത് രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇത്തവണ ഇന്ത്യയില്‍ നിന്ന് ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും.
 
ഇന്ന് മുതല്‍ നാലു ദിവസങ്ങളിലായി അല്‍ ഖാസിമിയ്യ സര്‍വകലാശാലാ കാമ്പസില്‍ നടക്കുന്ന ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുക്കണക്കിന് വിദ്യാര്‍ത്ഥികളാണ് മാറ്റുരക്കുക. ഖുര്‍ആന്‍ മനഃപാഠമാക്കിയ വിവിധ ഇസ്ലാമിക സര്‍വകലാശാലകളിലെ ഡിഗ്രി തല വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് മത്സരം. മത്സരം 27 ന് സമാപിക്കും.

ദാറുല്‍ഹുദായിലെ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥി ഹാഫിള്  അഹ്മദ് സാലിം കാളിക്കാവ്, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹാഫിള് നഫീസുദ്ദീന്‍ കൊല്ലം, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹാഫിള് മുഹമ്മദ് സ്വാലിഹ് കാവനൂര്‍ എന്നിവരാണ്  ഷാര്‍ജയിലെ രാജ്യാന്തര ഖുര്‍ആന്‍ ഹോളി അവാര്‍ഡ് മത്സരത്തില്‍ ദാറുല്‍ഹുദായെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. 

2013 ലെ ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തിലും 2017 ല്‍ കുവൈത്ത് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തിലും ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.

മലപ്പുറം കാളിക്കാവ് സ്വദേശി പൂക്കോടന്‍ അബ്ദുസ്സലാം ദാരിമി-നസീമ ദമ്പതികളുടെ മകനാണ് ഹാഫിള് അഹ്മദ് സ്വാലിഹ്. കൊല്ലം കുളപ്പാടം സ്വദേശി ശിഹാബുദ്ദീന്‍ ഫൈസി-റഹീല ദമ്പതികളുടെ മകനാണ് ഹാഫിള് നഫീസുദ്ദീന്‍. ഹാഫിള് മുഹമ്മദ് സ്വാലിഹ് കാവനൂര്‍ മഞ്ചേരിക്കാട്ടില്‍ അബ്ദുല്‍ മജീദ്-ഹാജറ ബീവി ദമ്പതികളുടെ മകനാണ്. 

മത്സാര്‍ത്ഥികള്‍ക്ക് ദാറുല്‍ഹുദാ അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാത്ഥികളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. സംഗമം വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്തു. ഡിഗ്രി പ്രിന്‍സിപ്പാള്‍ സി. യൂസുഫ് ഫൈസി, യു.ശാഫി ഹാജി ചെമ്മാട്, ഡോ.യു.വി.കെ മുഹമ്മദ്,  കെ.സി മുഹമ്മദ് ബാഖവി, എം.കെ ജാബിറലി ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter