A PHP Error was encountered

Severity: Notice

Message: Trying to access array offset on value of type bool

Filename: drivers/Cache_file.php

Line Number: 277

Backtrace:

File: /home/islamonweb.net/public_html/ml/application/helpers/post_helper.php
Line: 231
Function: get

File: /home/islamonweb.net/public_html/ml/application/core/Core_Controller.php
Line: 153
Function: get_cached_data

File: /home/islamonweb.net/public_html/ml/application/controllers/Home_controller.php
Line: 7
Function: __construct

File: /home/islamonweb.net/public_html/ml/index.php
Line: 325
Function: require_once

സൂറത്തുൽ മുഅ്മിനൂനിലെ സത്യവിശ്വാസികളുടെ ഗുണമഹിമകൾ - Islamonweb
സൂറത്തുൽ മുഅ്മിനൂനിലെ സത്യവിശ്വാസികളുടെ ഗുണമഹിമകൾ
ഭാഗം 1

വിശുദ്ധ ഖുർആൻ വിശ്വാസികളുടെ പല സ്വഭാവസവിശേഷതകളും ഖുർആനിൽ പലയിടങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. അതിലെ വാക്യങ്ങൾ അതിന്റെ പ്രാധാന്യത്തെ വിവരിക്കുന്നുണ്ട്. അതോടൊപ്പം വിശ്വാസികളോട് അനുഗ്രഹവും സന്തുഷ്ടവുമായ ജീവിതം നയിക്കുന്നതിനായി അവയെ ജീവിതത്തിൽ പ്രാവർത്തികമാക്കാനും അതുവഴി അല്ലാഹുവിന്റെ സ്വർഗ്ഗവും പ്രതിഫലവും നേടാനും ആഹ്വാനം ചെയ്യുന്നുമുണ്ട്.

സത്യവിശ്വാസികളുടെ ഗുണവിശേഷങ്ങളെ കുറിച്ചുള്ള ഖുർആനിലെ വാചകങ്ങൾ സമഗ്രവും വൈവിധ്യ പൂർണ്ണവുമാകുന്നു. കൂടാതെ വിശ്വാസികളുടെ ഗുണ വിശേഷങ്ങളെ ഹിജ്റക്ക് മുമ്പും ശേഷവുമുള്ളതെന്ന നിലക്ക് ഖുർആൻ വിഭജിച്ചതായികാണാം. ഇത് മുസ്‌ലിം സമൂഹത്തെ നിരന്തരമായി ഓർമ്മപ്പെടുത്തുന്നതിന്റ പ്രാധാന്യവും ഖുർആനിൽ സൂചിപ്പിക്കുന്നുണ്ട്.

വിശുദ്ധ ഖുർആനിലെ വിശ്വാസികളുടെ ഗുണവിശേഷങ്ങളെ എണ്ണിത്തിട്ടപ്പെടുത്താൻ നമുക്ക് സാധിക്കുകയില്ല. എന്നിരുന്നാലും സൂറത്തുൽ മുഅമിനൂനിലെ ചില വാക്യങ്ങൾ ഇവിടെ പരാമർശിക്കുകയാണ്. അവ ഒരു വിശ്വാസിക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഗുണവിശേഷങ്ങളെ കൃത്യമായി വരച്ചിടുന്നുണ്ട്.

സൂറത്തുൽ മുഅ്മിനൂനിലൂടെ അല്ലാഹു പറയുന്നു... "തങ്ങളുടെ നമസ്‌കാരത്തില്‍ ഭയപ്പാടുള്ളവരും വ്യാര്‍ത്ഥ വിഷയങ്ങളില്‍ നിന്നു തിരിഞ്ഞു കളയുന്നവരും സകാത്ത് നിര്‍വഹിക്കുന്നവരും, ഭാര്യമാര്‍, സ്വന്തം അടിമ സ്ത്രീകള്‍ എന്നിവരില്‍ നിന്നൊഴികെ ജനനേന്ദ്രിയങ്ങള്‍ കാത്തു സൂക്ഷിക്കുക വഴി അനധിക്ഷേപാര്‍ഹരും-ഇതിനപ്പുറം ആരെങ്കിലും ആഗ്രഹിച്ചാല്‍ അവര്‍ അതിക്രമകാരികള്‍ തന്നെ. തങ്ങളുടെ ഉത്തരവാദിത്വങ്ങളും കരാറുകളും പാലിക്കുന്നവരും, നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരുമായ സത്യവിശ്വാസികള്‍ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു. ഇവര്‍ തന്നെയാണ് സമുന്നത സ്വര്‍ഗമായ ഫിര്‍ദൗസ് അനന്തരാവകാശമായി സ്വായത്തമാക്കുന്നവര്‍; അതിലവര്‍ ശാശ്വത വാസികളായിരിക്കും."( സൂറ: മുഅ്മിനൂൻ:1-11) ഈ വാക്യങ്ങളിലെ വിശ്വാസികളുടെ സവിശേഷതകൾ..

1- നിസ്കാരത്തിലെ ഭയഭക്തിയുള്ളവരാണ്

നബി(സ്വ)തങ്ങൾ പറഞ്ഞു: "ഒരു മുസ്‌ലിമായ മനുഷ്യൻ ഫർള് നിസ്കാരത്തിൽ പ്രവേശിക്കുകയും അങ്ങനെ അവന്റെ വുളൂഉം ഭയഭക്തിയും റുകൂഉം പരിപൂർണ്ണ രീതിയിൽ നിർവഹിക്കുകയും ചെയ്താൽ അവൻ ആ വർഷം മുഴുവൻ ചെയ്തിട്ടുള്ള വലിയ ദോഷമല്ലാത്ത എല്ലാ തെറ്റുകൾക്കുമുള്ള പരിഹാര ക്രിയയായിരിക്കുമത് ".

നിസ്കാരത്തിൽ ഉണ്ടായിരിക്കേണ്ട ഭയഭക്തിക്ക് ധാരാളം രൂപങ്ങളുണ്ട്; അതിലാദ്യത്തേത് അല്ലാഹുവിനെ ഓർത്ത് കൊണ്ടും അവന്റെ ഭീഷണിയിൽ പേടിച്ചുകൊണ്ടും നിസ്കരിക്കലാണ്. അല്ലാഹു പറയുന്നു "എന്നെ ആരാധിക്കുകയും എന്നെ സ്മരിക്കാനായി നമസ്‌കാരം മുറ പ്രകാരമനുഷ്ഠിക്കുകയും ചെയ്യുക."(സൂറ: ത്വാഹ:14).

രണ്ടാമത്തേത് അർകാനുകളും വാജിബാത്തുകളും സുന്നത്തുകളുമുള്ള നിസ്കാരത്തിന്റെ ആത്മാവാണ് നിയ്യത്തും ഇഖ്ലാസും ഭയഭക്തിയും ഹൃദയ സാന്നിദ്ധ്യവുമെന്ന തിരിച്ചറിവോടെ നിസ്കാരം നിർവഹിക്കുകയെന്നതാണ്. കാരണം നിസ്കാരത്തിൽ ധാരാളം ദിക്റുകളും അഭിമുഖസംഭാഷണങ്ങളും പ്രവർത്തനങ്ങളും ഉൾപ്പെടുന്നു. ഹൃദയത്തിന്റെ സാന്നിധ്യമില്ലാതെ ദിക്റുകളുടെയും അഭിമുഖസംഭാഷണങ്ങളുടെയും ലക്ഷ്യം കരസ്ഥമാക്കുകയില്ല. കാരണം നാം ഉച്ചരിക്കുന്ന വാക്കുകൾ ഹൃദയം ശ്രദ്ധിക്കുന്നില്ലെങ്കിൽ അവ വെറും പിച്ചും പേയും മാത്രമാണ്.

വാക്കുകൾക്ക് സമാനമാണ് പ്രവർത്തനങ്ങളും. നമസ്കാരത്തിൽ നാം ചെയ്യുന്ന പ്രവർത്തനങ്ങളോട് ഹൃദയത്തിന് യാതൊരു കണക്ഷനും ഇല്ലെങ്കിൽ നിസ്കാരം കൊണ്ടുള്ള ലക്ഷ്യപ്രാപ്തി കരഗതമാവില്ല. കാരണം ഖിയാമുകൊണ്ട് ഖിദ്മതും സുജൂദ് റുകൂഅ് എന്നിവകൊണ്ട് ആത്മനിന്ദയും അല്ലാഹുവിനെ ആദരിക്കലുമാണ് ഉദ്ദേശം. അതിനാൽ ഹൃദയസാന്നിധ്യം ഇല്ലെങ്കിൽ ഈ ഉദ്ദേശം സംഭവിക്കുകയില്ലല്ലോ. ലക്ഷ്യത്തിൽ നിന്ന് മാറിയാൽ പ്രവർത്തികൾ അവഗണിക്കപ്പെടുന്ന ചില ചിത്രങ്ങൾ മാത്രമായിരിക്കും.

അല്ലാഹു പറഞ്ഞു: അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തിച്ചേരുകയേ ചെയ്യില്ല; പ്രത്യുത, നിങ്ങളുടെ സൂക്ഷ്മതയാണ് ദൈവസന്നിധി പ്രാപിക്കുക.(സൂറ:ഹജ്ജ് 37) അർത്ഥമെന്തെന്നാൽ, സർവ്വശക്തനായ അല്ലാഹുവിന്റെ അടുക്കലേക്ക് വരുന്നയാൾ കൽപ്പിക്കപ്പെട്ടുള്ള ഉത്തരവുകൾ പാലിക്കാൻ നിർബന്ധിതമാകുന്നതുവരെ ഹൃദയത്തെ പിടിച്ചെടുകെട്ടിയവനായിരിക്കണം, അതിനാൽ നിസ്കാരത്തിൽ ഭയഭക്തി അനിവാര്യമാണ്. എന്നാലും അശ്രദ്ധയാൽ ഉണ്ടാവുന്ന കാര്യങ്ങൾ അല്ലാഹു പൊറുത്തു തരും. കാരണം അതിന്റെ ആരംഭത്തിലുള്ള ഹൃദയത്തിന്റെ സാന്നിധ്യം അതിന്റെ ബാക്കി ഭാഗങ്ങളെ നിയന്ത്രിക്കുന്നതാണ്. 2 നിഷ്‌ക്രിയ സംസാരം ഒഴിവാക്കുന്നവരാണ് നുണപറയൽ, ശപിക്കൽ, അപമാനിക്കൽ എന്നിങ്ങനെയുള്ളവ നിഷ്ക്രിയ സംസാരങ്ങളാണ്. അഥവാ, അവരെ നിസ്കാരത്തിൽ ഭക്തിയുള്ളവരായി വിശേഷിപ്പിച്ചതിന് പിന്നാലെ നിഷ്ക്രിയാ സംസാരങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നവരായും വിശേഷിപ്പിച്ചു. ഒരു വ്യക്തിക്ക് പ്രയാസകരമായ പ്രവർത്തി, ഉപേക്ഷ എന്നീ രണ്ടു കാര്യങ്ങളെയും ഒരുമിച്ച് പറയുകയാണ് ഇവിടെ. അല്ലാഹു(സു:ഹ) പറഞ്ഞു:" അവർ വ്യര്‍ത്ഥ വിഷയങ്ങളില്‍ നിന്നു തിരിഞ്ഞു കളയുന്നവരുമാണ്."( സൂറ: മുഅ്മിനൂൻ:3) ചിലർ പറഞ്ഞതുപോലെ ബഹുദൈവ വിശ്വാസവും മറ്റുള്ളവർ പറഞ്ഞതുപോലെ പാപങ്ങളും ഇതിൽ ഉൾപ്പെടുന്നു. അല്ലാഹു(സു:ഹ) പറഞ്ഞു:" അനാവശ്യവൃത്തികള്‍ക്കടുത്തുകൂടി പോകുമ്പോള്‍ മാന്യന്മാരായി നടന്നുനീങ്ങുന്നവരും"(സൂ:അൽ ഫുർക്കാൻ:72) അപ്പോൾ അവരുടെ വാക്കുകൾക്കും പ്രവർത്തികൾക്കും അതിൽ ഒരു പ്രയോജനവുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter