സ്വീഡനിൽ പരിശുദ്ധ ഖുർആന്‍ കത്തിക്കല്‍ റാലി തടഞ്ഞു: ഡെന്‍മാര്‍ക്കില്‍ നിന്നുള്ള തീവ്ര വലതുപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തു
സ്റ്റോക്‌ഹോം: യൂറോപ്യന്‍ രാജ്യമായ സ്വീഡനിൽ പരിശുദ്ധ ഖുർആന്‍ കത്തിക്കല്‍ റാലി സംഘടിപ്പിക്കാനുള്ള തീവ്ര വലതുപക്ഷ സംഘടനയുടെ നീക്കം സര്‍ക്കാര്‍ തടയുകയും പരിപാടിയില്‍ പങ്കെടുക്കേണ്ട ഡെന്‍മാര്‍ക്കില്‍ നിന്നുള്ള തീവ്ര വലതുപക്ഷ നേതാവായ റസ്മുക് പലുഡാനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. തനിക്ക് വിലക്കേർപ്പെടുത്തിയ കാര്യം പലുഡാൻ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടതോടെ മാല്‍മോ നഗരത്തില്‍ വലത് പക്ഷ വംശീയ വാദികൾ കലാപം അഴിച്ച് വിട്ടു. മാല്‍മോ നഗരത്തിലെ റോഡുകള്‍ കലാപകാരികള്‍ തടസപ്പെടുത്തി. പലുഡാന് എത്താന്‍ പറ്റിയില്ലെങ്കിലും 300ഓളം പേര്‍ ഖുറാന്‍ കത്തിക്കല്‍ റാലിയിൽ പങ്കെടുത്തു. ഇതോടെ നഗരം പൂര്‍ണമായി സ്തംഭിച്ചു.

ഡെന്‍മാര്‍ക്കിലെ ഹാര്‍ഡ് ലൈന്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് പലുഡാന്‍.രണ്ടു വര്‍ഷത്തേക്കാണ് സ്വീഡനില്‍ പ്രവേശിക്കുന്നതിന് പലുഡാന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നടത്തുന്ന വേളയില്‍ തന്നെ ഖുറാന്‍ കത്തിക്കുമെന്നാണ് സംഘടന അറിയിച്ചിരുന്നത്. കലാപത്തിൽ പങ്കെടുത്ത 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കലാപം അടിച്ചമര്‍ത്തുന്നതിനിടെ നിരവധി പോലീസുകാർക്ക് പരിക്കേറ്റു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter