ചേർത്ത് വെക്കുന്ന കുടുംബ ബന്ധങ്ങൾ നിങ്ങൾക് ദീർഘായുസ്സ്‌ നെടിത്തരുന്നതാണ്

പരിശുദ്ധ ഇസ്ലാം ഏറെ പ്രാധാന്യം നൽകിയ സ്ഥാപനമാണ് കുടുംബം. സാമൂഹ്യ ജീവിയായ മനുഷ്യന് സന്തോഷദായകമായ ജീവിതം നയിക്കണമെങ്കിൽ കുടുംബം അനിവാര്യമാണ്. കൂടുമ്പോൾ ഇമ്പമുണ്ടാവുക  എന്ന കാര്യം അന്വർഥമാക്കി കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കാൻ ഇസ്ലാം പഠിപ്പിക്കുന്നു.  നബി സ പറയുന്നു, "തന്റെ ഭക്ഷണത്തിലും ആയുസ്സിലും  ആരെങ്കിലും വർദ്ധനവ് ആഗ്രഹിച്ചാൽ അയാള് കുടുംബ ബന്ധം ചേർത്തികൊള്ളട്ടെ".

ആർക്കും താല്പര്യമുണ്ടാക്കുന്ന  കാര്യമാണ് തൻറെ ജീവിതോപാധിയിൽ വർദ്ധനവ് ലഭിക്കുക എന്നത്. മനുഷ്യന്റെ സകല നെട്ടോ ട്ടങ്ങളും  കൂടുതൽ സമ്പാദ്യത്തിന് വേണ്ടിയാണ്. ദീർഘായുസ്സ് ലഭിക്കുക എന്നത് മനുഷ്യന്റെ വലിയ ആഗ്രഹവുമാണ്. കാരണം മരണത്തേക്കാൾ   മനുഷ്യനെ പേടിപ്പിക്കുന്ന മറ്റൊന്നുമില്ല. ഇൗ രണ്ട്  കാര്യങ്ങളെ ബന്ധപ്പെടുത്തി കുടുംബ ബന്ധം പുലർത്താൻ റസൂൽ സ്വ പറയുന്നത്  അത് ചെയ്യാൻ മനുഷ്യന് ഏറെ പ്രേരണ നൽകുന്നതാണ്. യഥാർത്ഥത്തിൽ കുടുംബ ബന്ധം പുലർത്തു ന്നതിന് ദീർഘായുസ്സ്, ഉയർന്ന ജീവിത മാർഗം എന്നിവയുമായി നേരിട്ട് ബന്ധമില്ല. ജീവിതത്തിൽ ഒരിക്കൽ പോലും കളവ് പറയാത്ത നബി തങ്ങൾ ഇങ്ങനെ പറഞ്ഞത് കൊണ്ട് തന്നെ അത് സത്യമാണെന്നതിൽ സംശയമേതുമില്ല.   ഇതിൽ നിന്നും വ്യക്തമാകുന്നത് കുടുംബ ബന്ധം പുലർത്തുക വഴി ആയുസ്സിലും ജീവിത മാർഗത്തിലും വിശാലത ലഭിക്കുന്നത് നേരിട്ടല്ലെന്ന് വ്യക്തം.  

Also read:https://islamonweb.net/ml/08-June-2017-77

മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം  

കുടുംബ ബന്ധം അല്ലാഹുവിന്റെ അർശുമായി ബന്ധപ്പെട്ട്‌ കിടക്കുന്നതാണ്, അതിങ്ങനെ വിളിച്ചു പറയും ആരെങ്കിലും എന്നെ ചേർത്താൽ അല്ലാഹു അവനെ ചേർത്ത് നിർത്തട്ടെ ആരെങ്കിലും എന്നെ മുറിച്ച് കളഞ്ഞാൽ അല്ലാഹുവും അവനെ മുറിച്ച് കളയട്ടെ, 

അർശുമായി  ബന്ധപ്പെട്ട് കിടക്കുക എന്ന പ്രയോഗം അതിന്റെ അനന്യമായ പ്രാധാന്യത്തെ യും അല്ലാഹുവിങ്കൽ അതിനുള്ള അനൽപമായ സ്ഥാനത്തെയുമാണ് സൂചിപ്പിക്കുന്നത്. 

ഒരിക്കൽ ഒരാൾ നബിയുടെ അടുക്കൽ വന്ന് ചോദിച്ചു. നബിയെ, സ്വർഗ്ഗത്തിൽ പ്രവേശനം സാധ്യമാക്കുന്ന ഒരു കാര്യം പറഞ്ഞു തരൂ". നബി സ പറഞ്ഞു, "അല്ലാഹുവിനെ ആരാധിക്കുക, അവനിൽ പങ്ക്‌ ചേർക്കാതിരിക്കുക, നിസ്കാരം നിർവഹിക്കുക, കുടുംബ ബന്ധം പുലർത്തുക. 

അല്ലാഹുവിനെ ആരാധിക്കുക എന്ന മനുഷ്യന്റെ ജന്മ ദൗത്യത്തോടൊ പ്പമാണ് കുടുംബ ബന്ധത്തെ അല്ലാഹു ചേർത്ത് പറഞ്ഞിരിക്കുന്നത്. 

Also read:https://islamonweb.net/ml/08-June-2017-80

മറ്റൊരു ഹദീസിൽ ഇങ്ങനെ പറഞ്ഞത് സ്വർഗവുമായി ബന്ധപ്പെടുത്തിയാണ്. നബി തങ്ങൾ മദീനയിലേക്ക്‌ ആദ്യമായി കടന്നു വന്നപ്പോൾ ക്ഷമയോടെ കാത്തിരുന്ന ആബാല വൃദ്ധം ജനങ്ങൾ ത്വലഅൽ  ബദ്റ്‌ ചൊല്ലി സ്വീകരിച്ചു. നബി തിരുമേനി ആദ്യമായി അവരോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു, "ഭക്ഷണം നൽകുക, സലാം വ്യാപിപ്പിക്കുക, കുടുംബ ബന്ധം പുലർത്തുക, ആളുകൾ ഉറങ്ങി ക്കിടക്കുമ്പോൾ നമസ്കാരം നിർവഹിക്കുക, എങ്കിൽ പ്രവേശിക്കാം സ്വർഗത്തിലേക്ക്, പൂർണ രക്ഷയോടെ. 

മദീനയിലെത്തി ആദ്യമായി  നൽകിയ ഈ സന്ദേശത്തിൽ തൌഹീദ്, ശിർക്, ഫർദ് നമസ്കാരം, എന്നതിനെക്കുറിച്ച് യാതൊരു പരാമർശവും ഇല്ല. എന്നാൽ സലാം, ഭക്ഷണ ദാനം, കുടുംബ ബന്ധം പുലർത്തൽ എന്നിവ സ്വർഗ്ഗ പ്രവേശനത്തിന്റെ കാരണമായി പറയപ്പെടുകയും ചെയ്തിരിക്കുന്നു. 

നമ്മുടെ നാടുകളിൽ ചെറിയ വിഷയങ്ങൾക്ക് പോലും ദീർഘകാലം പിണങ്ങി നിന്നും കുടുംബ ബന്ധം വെട്ടി മാറ്റുകയും ചെയ്യുന്നത് ജ്യേഷ്ഠ അനുജന്മാർക്കിടയിൽ തന്നെ വ്യാപകമാണ്. രണ്ട് മുസ്‌ലിംകൾ തമ്മിൽ മൂന്ന് ദിവസത്തി ലധികം മിണ്ടാതിരിക്കുന്നത്‌ അനുവദനീയമല്ലെന്നും അവരിൽ ഏറ്റവും നല്ലവൻ സലാം കൊണ്ട് തുടങ്ങുന്നവനാണെന്നും  മറ്റൊരു ഹദീഥ് പഠിപ്പിക്കുന്നുണ്ട്. 

തന്നോട് പിണങ്ങി നിൽക്കുന്നവരോട് അങ്ങോട്ട് പോയി നന്നാവനാണ് ഇസ്‌ലാം നിർദേശിക്കുന്നത്. 

നബി സ യുടെ അരികിൽ    ഒരു സ്വഹാബി കടന്നു വന്നു. അദ്ദേഹം പറഞ്ഞു, "പ്രവാചകരേ, എനിക്ക് ഒരു കുടുംബമുണ്ട് ഞാനവരോട് ബന്ധം പുലർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരെന്നിൽ നിന്ന് വേർപിരിയാനാണ്‌ ആഗ്രഹിക്കുന്നത്‌". നബി തങ്ങൾ പറഞ്ഞു, "നീ പറഞ്ഞത് സത്യമാണെങ്കിൽ ഇതേ നിലപാട് നീ നിലനിർത്തുന്ന കാലത്തോളം അല്ലാഹുവിങ്കൽ നിന്നുള്ള സഹായം നിന്നിലേക്ക് വർഷിക്കുക തന്നെ ചെയ്യും". 

കുടുംബ ബന്ധം മുറിക്കുന്നത് കാരണമായി വലിയ ഭവിഷ്യത്തുകൾ ആണ് ഉണ്ടാവുക. അതിലേറ്റവും വലിയത് സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കുകയില്ല എന്നതാണ്. നബി തങ്ങൾ പറഞ്ഞു, "എല്ലാ വെള്ളിയാഴ്ച രാവുക ളിലും ആദം സന്തതികളുടെ സൽകർമ്മങ്ങൾ വെളിവാക്കപ്പെടും, എന്നാൽ കുടുംബ ബന്ധം മുറിച്ച് കളഞ്ഞവന്റെ സൽകർമ്മങ്ങൾ സ്വീകരി ക്കപ്പെടുകയില്ല". മറ്റൊരു ഹദീസിൽ നബി തങ്ങൾ പറ യുന്നു, "ബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല". ലൈലത്തുൽ ഖദ്റെന്ന ആയിരം മാസങ്ങളേക്കാൾ പവിത്രമായ രാത്രിയിൽ പോലും അല്ലാഹു കുടുംബം ബന്ധം മുറിച്ച് കളയുന്നവന് പൊറുത്തു കൊടുക്കുകയില്ല എന്നാണ് നബി സ തങ്ങൾ പഠിപ്പിക്കുന്നത്. 

ചുരുക്കത്തിൽ, ഇസ്ലാമിക പ്രമാണങ്ങൾ വെച്ച് നോക്കുമ്പോൾ വലിയ കാര്യമാണ് കുടുംബ ബന്ധം ചേർക്കുക എന്നത്. അവ വിളക്കിച്ചേർക്കാനുള്ള ശ്രമങ്ങൾ മുസ്ലിം നിരന്തരമായി ചെയ്തേ തീരൂ. അതിന് വിഘാതമായി നിൽക്കുന്ന സർവ്വ സാഹചര്യങ്ങളെയും വകഞ്ഞ് മാറ്റി മുന്നോട്ട് നീങ്ങുക തന്നെ വേണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter