മഹല്ല് ശാക്തീകരണ പദ്ധതിക്ക് ഔപചാരിക തുടക്കം
മഹല്ലുകളെ പുനരുത്ഥരിക്കുന്നതിന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ‍ഫോര്‍ ഇസ്‍ലാമിക് സ്റ്റഡീസിന്റെ നതൃത്വത്തില്‍ നടത്തപ്പെടുന്ന മഹല്ല് ശാക്തീകരണ പരിപാടിക്ക് ഔപചാരിക തുടക്കം. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപ്പുരത്ത് മുഖ്യമന്ത്രി ഉമ്മ‍‌ന്‍ ചാണ്ടി നിര്‍വഹിച്ചു. കേരളത്തിലെ മുഴുവന്‍ സമുദായങ്ങളും ആദരിക്കുന്ന മഹത്‍വ്യക്തിത്വമാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഏത് സംരംഭവും വന്‍വിജയമാവുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇമാം സോഫ്റ്റ്’സോഫ്റ്റ്‍വെയര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സി.പി ബാവ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്‍തു. ജാമിഅ നൂരിയ്യ പ്രിന്‍സിപ്പ‍ല്‍ പ്രഫ.ആലിക്കുട്ടി മുസ്‍ലിയാ‍‌ര്‍ കര്‍മ പദ്ധതി അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന പദ്ധതികളിലൊന്നാണ് സെന്ററിനു കീഴിലുള്ള മഹല്ല് ശാക്തീകരണം. മഹല്ലുകളുടെ പ്രവര്‍ത്തനങ്ങ‍ള്‍ ശക്തിപ്പെടുത്തുകയും മഹല്ലി‍ല്‍ തന്നെ ലഭ്യമായ വിഭവങ്ങ‍ള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുകയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ മഹല്ലുകളുടെ സ്ഥിതിവിവര കണക്കുകള്‍ ആദ്യ ഘട്ടത്തി‍ല്‍ ശേഖരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter