ഡല്‍ഹിയില്‍ കോണ്‍ഗ്രസുമൊത്ത് ആപ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം
aapലോക്സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പി തൂത്തുവാരിയതോടെ നില്‍കക്കള്ളിയില്ലാതെയായ എ.എ.പി കോണ്‍ഗ്രസിനോട് സഹകരിക്കാനൊരുങ്ങുന്നു. എ.എ.പിക്ക് മൊത്തം നാല് സീറ്റ് മാത്രമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടാനായത്. ധൃതി പിടിച്ച് ഡല്‍ഹി സര്‍ക്കാര്‍ പിരിച്ചുവിട്ടതും ലോക്സഭയില്‍ കാര്യമായ നേട്ടം കൊയ്യാന്‍ കഴിയാതെ വന്നതും നേതൃത്വത്തിനിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് സഹകരിക്കുമെന്നാണ് സൂചന. അധികാരമേറ്റെടുത്ത ഉടനെ കോണ്‍ഗ്രസുമായോ ബി.ജെ.പിയുമായോ ഒരു വിധത്തിലുമുള്ള സഹകരണത്തിന് തയ്യാറില്ലെന്നായിരുന്നു എ.എ.പിയുടെ നിലപാട്.
രാഷ്ട്രീയ സാഹചര്യം താളം തെറ്റിയതോടെ നിലപാടില്‍ നിന്നും വ്യതിചലിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് എ.എ.പി. ഇന്ന് ചേരുന്ന രാഷ്ട്രീയ കാര്യ സമിതി യോഗം വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter