ഹാശിം അന്‍സാരി : ഒരു പരാതിക്കാരന്റെ ജീവിത സാക്ഷ്യം.
ansari-SKErPബാബരി ധ്വംസനത്തിന് 22 ആണ്ട് തികയാന്‍ മൂന്ന് ദിവസം ബാക്കിനില്‍ക്കയാണ് ഹാഷിം അന്‍സാരി അരനൂറ്റാണ്ട് പിന്നിടുന്ന ബാബരി-രാമക്ഷേത്ര കേസില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചത്. ബാബരി വിഷയത്തില്‍ വവിധ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന മുതലെടുപ്പില്‍ മനംമടുത്തതായും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നുമായിരുന്നു 96 വയസ്സുള്ള അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ പിന്മാറ്റത്തിനു പിന്നില്‍ ഹിന്ദുത്വ ശക്തികളുടെ കരങ്ങളുണ്ടെന്ന് സംശയിക്കുന്നവരുണ്ട്. പക്ഷെ 65 വര്‍ഷം കേസ് നടത്തി പരിക്ഷീണനായ സമയത്തോണോ അവര്‍ക്കു വഴങ്ങുന്നതെന്ന മറുചോദ്യത്തിനിവിടെ പ്രസക്തിയുണ്ട്. അന്‍സാരിയുടെ സത്യസദ്ധതയെയും പോരാട്ട വീര്യത്തെയും അദ്ദേഹത്തിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്ക് twocircles.net നടത്തിയ അന്വേഷണം. 2010- സപ്തംബറിലെ ഒരു സുപ്രധാന ദിവസം ഉച്ചകഴിഞ്ഞ നേരം. രാജ്യത്തിന്റെ മൊത്തം ശ്രദ്ധ അലഹാബാദിലേക്കായിരുന്നു. ഇന്ത്യയൊട്ടുക്കും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാബരി കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് വിധി പറയാനിരിക്കുകയാണ്. കേസിന്റെ ഒന്നാം പരാതിക്കാരനായ ആള്‍ക്ക് പക്ഷെ അത് ഒരു സാധാരണ ദിവസമായിരുന്നു. ലക്നോക്ക് പോകാനൊന്നും മെനക്കെടാതെ അദ്ദേഹം അയോധ്യയിലെ വീട്ടില്‍ തന്നെയിരുന്നു. വിധി എന്തു തന്നെയായാലും അത് സ്വീകരിക്കുകയാണ് വേണ്ടത്-എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒപ്പം ഒരുപദേശവും അദ്ദേഹം നല്‍കിയിരുന്നു:‘മുസ്‍ലിംകളോട് എനിക്ക് പറയാനുള്ളത് ദുഃഖമായാലും സന്തോഷമായാലും വിധിയോട് പരസ്യമായി പ്രതികരിക്കരുത്’. കേസില്‍ തോല്‍ക്കുന്നത് ആരായാലും അവര്‍ ഉടനെത്തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. 1949-ലാണ് ബാബരി മസ്ജിദിനകത്ത് ഹിന്ദുത്വ പ്രവര്‍ത്തകര്‍ രാമ വിഗ്രഹത്തെ കൊണ്ടുവന്ന് വെച്ചത്. സംഭവം ഗുരുതര പ്രശ്നമായപ്പോള്‍ ജില്ലാ മജിസ്ട്രേറ്റ് ഇടപെട്ട് പള്ളി നടത്തിപ്പ് ഏറ്റെടുക്കുകയും മേല്‍നോട്ടത്തിന് റസീവറെ വെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രാമജന്മഭൂമി-ബാബരി കേസ് ഉണ്ടാകുന്നത്. ഹാഷിം അന്‍സാരിയും മറ്റു മൂന്ന് പേരും കൂടിയാണ് പള്ളിയില്‍ തങ്ങള്‍ക്ക് നിസ്കരിക്കാനുള്ള അവകാശം നിഷേധിച്ചിരിക്കുന്നുവെന്ന് കാണിച്ച് കേസ് കൊടുത്തത്. ആദ്യകാലത്ത് അത്ര പ്രശസ്തനല്ലായിരുന്നെങ്കിലും പിന്നീട് ടെലിവിഷനിലൂടെ ലോകമൊട്ടുകും പ്രശസ്തി നേടിയിട്ടും തൊണ്ണൂറുകാരനായ അന്‍സാരി വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. അയോധ്യ റയില്‍വേ സ്റ്റേഷനു സമീപമുള്ള അദ്ദേഹത്തിന്റെ കഷ്ടിച്ച് രണ്ട് റൂമുകളുള്ള വിട്ടീലേക്ക് സന്ദര്‍ശനത്തിനെത്താന്‍ യാതൊരു നടപടിക്രമങ്ങളുടെയും ആവശ്യമില്ല. 96-ന്റെ നിറവിലും അന്‍സാരി അയോധ്യ നിവാസികള്‍ക്ക് പഴയ അന്‍സാരി തന്നെയാണ്. കേസുമായി ബന്ധപ്പെട്ടതോടെ അദ്ദേഹം ഹിന്ദുക്കള്‍ക്കും മുസ്‍ലിംകള്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടയാളായി. ‘ഇതുവരെ അദ്ദേഹത്തിന്റെ വാക്കുകളിലോ പ്രവര്‍ത്തിയിലോ മതവിദ്വേഷം ജനിപ്പിക്കുന്ന ഒന്നും തന്നെ ഞങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല.- പറയുന്നത് അന്‍സാരിയുടെ സുഹൃത്തും പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകനും അയോധ്യാ കി ആവാസ് എന്ന മാഗസിന്റെ എഡിറ്ററുമായ ജുഗല്‍ കിഷോര്‍ ശാസ്ത്രിയാണ്. പത്ത് വര്‍ഷം മുമ്പ് ഭാര്യ മരിച്ച അന്‍സാരിക്ക് ഇപ്പോ 50 വയസ്സുള്ള മകന്‍ ഇഖ്ബാലും 65 വയസുള്ള മകള്‍ അക്തറുന്നീസയുമാണ് അടുത്ത ബന്ധുക്കളായുള്ളത്. നാട്ടു മദ്രസയില്‍ രണ്ടാം ക്ലാസുവരെ മാത്രം പഠിച്ച അന്‍സാരി 1992 വരെ ടൈലറായിട്ടാണ് ജോലി നോക്കിയിരുന്നത്. ടാക്സി ഡ്രൈവറായ മകന്‍ ഇഖ്ബാലാണ് കുടുംബം പുലര്‍ത്തുന്നത്. അന്‍സാരിയും മകനും മകന്റെ ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബം രണ്ടു മുറികളുള്ള വീട്ടില്‍ ഒരുമിച്ച് കഴിയുന്നു. സാധാരണ കുര്‍ത്തയും ലുങ്കിയും പിന്നെ തലയിലൊരു വട്ടത്തൊപ്പിയുമാണ് അന്‍സാരിയുടെ പതിവു വേഷം. കാര്യമായ പണികളൊന്നുമില്ലാത്തതിനാല്‍ തന്റെ കട്ടിലില്‍ എപ്പോഴും ചായയും ബീഡിയുമായി നേരംപോക്കുകയാണ് ഹോബി. കുട്ടിനായി വീടിന് ചുറ്റും 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. അന്‍സാരിക്ക് പ്രത്യേകമായ സുരക്ഷയാ സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. അത് കൊണ്ട് തന്നെ സന്ദര്‍ശകര്‍ക്ക് സുരക്ഷാ പരിസോധന കഴിഞ്ഞേ അകത്തേക്ക് പ്രവേശിക്കാനാകൂ. എന്നു കരുതി കടുത്തു പരിശോധനകളൊന്നുമില്ല. ആര്‍ക്കും എപ്പോഴും അന്‍സാരിയെ സന്ദര്‍ശിക്കാം. ഹൃദയസംബന്ധമായ അസുഖം അല്‍പം മൂര്‍ഛിക്കുന്നത് വരെ അഞ്ച് വഖ്തും കൃത്യമായി നിസ്കരിക്കുന്നയാളായിരുന്നു അദ്ദേഹം. ‘എന്നു കരുതി അദ്ദേഹം ഒരു നിത്യരോഗിയൊന്നുമല്ല... ഷുഗര്‍, ബി.പി ഒന്നും അദ്ദേഹത്തിന്റെ അടുത്തെങ്ങും എത്തിയിട്ട് പോലുമില്ല. ഹൃദ്രോഗം തുടങ്ങിയത് തന്നെ കഴിഞ്ഞ വര്‍ഷമാണ്. നാല് മാസം മുമ്പ് ഡോക്ടര്‍ അദ്ദേഹത്തിന് പേസ്മേക്കര്‍ നിര്‍ദേശിച്ചിരുന്നു’-മകന്‍ ഇഖ്ബാല്‍ പറഞ്ഞു. അന്‍സാരിയെ കാണാന്‍ വരുന്ന സന്ദര്‍ശക ബാഹുല്യം വീട്ടുകാര്‍ക്ക് ഒരു ശല്യമൊന്നുമല്ല.  അധിക സന്ദര്‍ശകരും പത്രപ്രവര്‍ത്തകരായിരിക്കും. വിദേശത്തു നിന്നുള്ളവരും വരാറുണ്ട്. അല്‍പം കേള്‍വിക്കുറവുണ്ടെന്നല്ലാതെ മറവിയോ മറ്റു പ്രശ്നങ്ങളോ അന്‍സാരിയെ ബാധിച്ചിട്ടേയില്ല. പലരും വരുന്നത് കേസിന്റെ ആദ്യകാല സംഭവങ്ങളെ കുറിച്ചറിയറിയാനായിരിക്കും. 1949-ലെ സംഭവങ്ങള്‍. അന്‍സാരിക്ക് എതിര്‍ഭാഗമായ ഹിന്ദുവിഭാഗത്തിന്റെ പ്രതിനിധി രാമചന്ദ്ര പരമഹംസനുമായിയുള്ള ബന്ധത്തിന്റെ കഥ അയോധ്യയില്‍ നിന്ന് ലക്നോയും വിട്ട് ഡല്‍ഹി വരെ നീളുന്നതാണ്. രണ്ടുപേരും അയോധ്യയുടെ മണ്ണില്‍ കളിച്ച് വളര്‍ന്നവരാണ്. പിന്നീട് ബാബരി-രാമജന്മഭൂമി കേസാവുകയും രണ്ടു പേരും രണ്ട് തട്ടിലാവുകയും ചെയ്തതെങ്കിലും അതവരുടെ സൌഹൃദത്തെ ബധിച്ചില്ല. രണ്ടു പേരും ഫൈസാബാദിലെ കോടതയിലേക്ക് പലപ്പോഴും ഒരുമിച്ചായിരുന്നു പോയിരുന്നത്. പല സന്ദര്‍ഭങ്ങളിലും അന്‍സാരിയുടെ എതിര്‍ഭാഗത്തുള്ള മറ്റൊരു സംഘടനയായ നിര്‍മോഹി അകദായുടെ പ്രതിനിധികള്‍ക്കൊപ്പവും പോയിട്ടുണ്ട്. “ഒരിക്കലും ഹാഷിംജി തന്റെ സുഹൃത്തുക്കളുമായോ പ്രദേശത്തെ ഹിന്ദു വിഭാഗവുമായോ ശത്രുതതാ മനോഭാവത്തോടെയായിരുന്നില്ല കേസിന്റെ സമയങ്ങളില്‍ സമീപിച്ചിരുന്നത്”- ശാസ്ത്രി പറയുന്നു. എതിരാളികളായ രാമചന്ദ്ര പരമഹംസനും നിര്‍മോഹി അകദാ പ്രതിനിധികള്‍ക്കൊപ്പവും സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചതിനു പിന്നില്‍ തന്റെ അത്ര നല്ലതല്ലാത്ത സാമ്പത്തികസ്ഥിയും കൂടിയുണ്ടെന്ന് അന്‍സാരി പറയുന്നു. യൌവന കാലത്ത് തുടങ്ങിയ ടൈലറിംങ് ജീവിത കാലം മുഴുവന്‍ പിന്തുടര്‍ന്ന അദ്ദേഹം ഒരു സത്യസന്ധനായ മനുഷ്യനുമായിരുന്നു. അന്യായമായി പണം സമ്പാദിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമല്ലായിരുന്നു. നിക്ഷിപ്ത താല്‍പര്യക്കാര്‍ പണവും നല്ല ജോലികളുമായി വന്നെങ്കിലും അവക്കൊന്നും വഴങ്ങുന്ന സ്വഭാവക്കാരനായിരുന്നില്ല അദ്ദേഹം. രാജ്യത്തുടനീളം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ബാബരിയുടെ പേരില്‍ ലക്ഷങ്ങളുടെ ഫണ്ട് പിരിച്ചപ്പോള്‍ തനിക്ക് വേണ്ടി സ്വന്തം നാട്ടിന്‍പുറത്ത് പോലും അന്‍സാരി അഞ്ചിന്റെ പിരിവിനിറങ്ങയിട്ടില്ല. അതേസമയം പണത്തിന് ബുദ്ധിമുട്ട് നേരിടുന്ന ചിലസമയങ്ങളില്‍ അദ്ദേഹം പരമഹംസജിയോട് പണം ചോദിക്കാറുണ്ടായിരുന്നുവത്രെ. അവര്‍ കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളായിരുന്നല്ലോ. “ഒരിക്കല്‍ ഹാഷിംജി പരമഹംസജിയുടെ അടുത്ത് ചെന്ന് അല്‍പം ദേഷ്യം ഭാവിച്ച് പറഞ്ഞു- തും ഹിന്ദു സമാജ് കി ഡാകൂ ഹൊ (നിങ്ങള്‍ ഹിന്ദു സംഘടനയുടെ പണംമോഷ്ടിക്കുന്ന ആളല്ലേ) ഉടന്നെ പരമഹംസജി നാനൂറ് രൂപയെടുത്ത് ഹാഷിംജിക്കെടുത്ത് കൊടുത്തിട്ട് പറഞ്ഞു – കട്‍വാ, ലിയോ, ഇസിലിയെ നാ ചില്ലായി രഹേ ഹോ. (ഇന്നാ പിടിച്ചോ, ഇതിന് വേണ്ടി നീ ഒച്ച വെക്കേണ്ട)അന്‍സാരി പണം കടം ചോദിച്ച സംഭവം ശാസ്ത്രി ഓര്‍മിക്കുന്നു. ഈ പ്രദേശത്തെ ഹിന്ദു-മുസ്‍ലിം സൌഹൃദത്തിന്‍റെ ആഴം അറിയാല്‍ ഹനുമാന്‍ ഗാര്‍ഹിയില്‍ നിന്നും മുസ്‍ലിം വിടൂകളിലേക്ക് കൊടുത്തയക്കുന്ന മിഠായികളും ലഡുവും കണ്ടാല്‍ മതിയാകും. രാജ്യത്തെ ഞെട്ടിച്ച സുപ്രധാന കേസിനാസ്പദമായ സംഭവങ്ങളുടെ ദൃക്സാക്ഷിയാണ് അന്‍സാരിയെങ്കിലും അതിന്റെ ജാഡയൊന്നും അദ്ദേഹത്തിനില്ല. കേസില്‍ കക്ഷിചേര്‍ന്നതിന്‍റെ പേരില്‍ അദ്ദേഹത്തിന് കിട്ടിയ പ്രശസ്തിയോ സ്ഥാനമോ അദ്ദേഹത്തിന്റെ സ്വഭാവത്തെ ഒട്ടും തന്നെ മാറ്റിയിട്ടില്ല. പുറത്തേക്കിറങ്ങുമ്പോള്‍ പണ്ട് മുതലുള്ള അന്‍സാരിയുടെ ശീലമായിരുന്നു ആരാണോ മുന്നില്‍ വരുന്നത്-ഹിന്ദുവാകട്ടെ മുസ്‍ലിമാകട്ടെ- അവരോട് സിഗരറ്റെടുക്കാന്‍ പറയുക എന്നത്. അത് ഇന്നും അന്‍സാരി ചോദിക്കും സിഗരറ്റുണ്ടോ കയ്യിലെന്ന്. ഇപ്പോ രോഗം വന്ന് അധികം നടക്കാന്‍ വയ്യാതായപ്പോള്‍ സന്ദര്‍ശിക്കാന്‍ വരുന്നവരൊക്കെ സിഗരറ്റ് പാക്കറ്റുകള്‍ ഇങ്ങോട്ട് കൊണ്ട്‍വന്ന് കൊടുക്കുകയാണ് പതിവ്. ബാബരി കേസില്‍ നിന്നും പരാതിക്കാരന്‍റെ സ്ഥാനം ഉപേക്ഷിക്കുന്ന വെന്ന പ്രഖ്യാപനത്തോടെ ഹാഷിംജിയും അയോധ്യയിലെ അനേകം വൃദ്ധരില്‍ ഒരാളായി മാറുകയാണ്. തന്റെ വയസനായ പിതാവിനെ കുറിച്ച് ഇഖ്ബാലിന് ഒരൊറ്റ പരാതിയേ ഉള്ളൂ. ‘ഈ വയ്യാത്തിടത്തും സ്ഥിരമായി 25 ഓളം കപ്പ് ചായയും കണക്കിലധികം സിഗരറ്റും വലിക്കുന്നുവെന്ന്.’ കടപ്പാട്: TwoCircles.net പരിഭാഷ: മുനവ്വിര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter