ഒറ്റ പേപ്പറിൽ ഖുർആൻ മുഴുവൻ എഴുതി കാശ്മീരി യുവാവ്

ഏഴു മാസം കൊണ്ട് അഞ്ഞൂറ് മീറ്റർ നീളമുള്ള പേപ്പറില്‍ ഖുർആൻ എഴുതി ലോക റെക്കോർഡ്. കശ്മീർ സ്വദേശിയായ മുസ്തഫ ബ്നു ജമീൽ എന്ന ഇരുപത്തേഴുകാരനാണ്, ലിങ്കണ്‍ ബുക് ഓഫ് റെകോഡില്‍ പുതുതായി കയറിക്കൂടിയത്. ഒറ്റ പേപ്പറിൽ ആദ്യമായാണ് ഖുർആൻ ഇങ്ങനെ രേഖപ്പെടുത്തുന്നത്. 

'ഞാൻ ആദ്യമായി കാലിഗ്രഫി പഠിച്ചത് എന്റെ കയ്യെഴുത്ത് നന്നാക്കാനായിരുന്നു. പിന്നീട് ഞാൻ ഖുർആൻ എഴുതാൻ തുടങ്ങി. അല്ലാഹു നല്കിയ ഈ കഴിവ്, അവന്റെ തൃപ്തിക്കായി ഉപയോഗിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഖുർആൻ മുഴുവൻ എഴുതുക എന്ന ആശയം എന്റെ മുന്നിലേക്ക് വന്നത് അങ്ങനെയാണ്' മുസ്തഫ പറയുന്നു. 

കാശ്മീരിലെ തന്റെ സ്വന്തം വസതി വിട്ട് ഡൽഹിയിൽ പോയാണ് അദ്ദേഹം ഖുർആൻ എഴുത്ത് പൂർത്തിയാക്കിയത്. എഴുത്തിനാവശ്യമായ സാധനസാമഗ്രികള്‍ സുലഭമായി ലഭിക്കുന്നത് ഡല്‍ഹിയിലാണെന്നതായിരുന്നു അതിന് കാരണം. 

ഓരോ ദിവസവും പതിനെട്ട് മണിക്കൂര്‍ ചെലവഴിച്ചാണ്, ഏഴ് മാസം കൊണ്ട് മുസ്ഥഫ ഇത് പൂര്‍ത്തിയാക്കിയത്. ഇതൊരു തുടക്കമാണെന്നും ഇനിയും പലതും ചെയ്യാനുണ്ടെന്നും അദ്ദേഹം പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter