അല്‍ജാഹിള്: പരിണാമ സിദ്ധാന്തത്തിന്റെ പിതാവോ
എത്യോപ്യൻ വംശജനായ ഒരു മുസ്‍ലിം എഴുത്തുകാരനും ചിന്തകനുമായിരുന്നു അൽജാഹിള് എന്ന നാമത്തിൽ പ്രസിദ്ധനായ അബൂഉസ്മാൻ ഇബ്ൻ ബഹർ അൽകിനാനി അൽബസ്വരി. 776-ൽ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ ബസ്വറയിലാണ് അദ്ദേഹം ജനിച്ചത്. വളരെ ദരിദ്ര കുടുംബമായിരുന്നെങ്കിലും അറബി കവിത, ഭാഷാശാസ്ത്രം, നിഘണ്ടുശാസ്ത്രം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ അറിവ് ആർജിക്കാനും പ്രഭാഷണങ്ങളിൽ പങ്കെടുക്കുന്നതിനും ജാഹിള് അവസരങ്ങളുണ്ടാക്കി. സമ്പാദിച്ച അറിവും പഠിക്കാനുള്ള ആഗ്രഹവും പിന്നീട് സ്വന്തമായി ഇരുനൂറിലധികം പുസ്തകങ്ങൾ രചിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. നിർഭാഗ്യവശാൽ അവയിൽ മുപ്പത് എണ്ണം മാത്രമേ നിലവിൽ അവശേഷിക്കുന്നുള്ളൂ.
ജാഹിള് എഴുതിയ ഏറ്റവും പ്രശസ്തമായ പുസ്തകം കിതാബുൽഹയവാൻ (മൃഗങ്ങളുടെ പുസ്തകം) ആണ്. അനേകവാള്യങ്ങളിലുള്ള ഇതില്‍ 350-ലധികം ഇനം മൃഗങ്ങളെ വിവരിക്കുന്നതിലപ്പുറം പ്രവാചകന് മുമ്പുള്ള കവിതകൾ, വ്യക്തിപരമായ നിരീക്ഷണങ്ങൾ, നർമ്മം, കഥാവിഷ്ക്കരണം, അരിസ്റ്റോട്ടിലിന്റെ സുവോളജിക്കൽ ഗ്രന്ഥങ്ങളുടെ സ്വാധീനം എന്നിവയും ഉൾക്കൊള്ളുന്നു. അതിലെ ശാസ്ത്രീയ വിവരങ്ങളും വളരെ അമൂല്യമാണ്.
ജാഹിള് ഈ പുസ്തകത്തിൽ ജൈവ പരിണാമം എന്ന ആശയം അവതരിപ്പിക്കുന്നുണ്ട്. മൃഗങ്ങളെയും പ്രാണികളെയും നിരീക്ഷിച്ചതിന് ശേഷം മൃഗങ്ങളുടെ പരിണാമത്തിൽ സ്വാധീനം ചെലുത്തുന്ന ചില സംവിധാനങ്ങൾ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഡാർവിന്റെ കാഘട്ടത്തിനും 1000 വർഷങ്ങൾ മുമ്പാണ് ഇത്. അസ്തിത്വത്തിനായുള്ള പോരാട്ടം, ജീവിവർഗങ്ങളുടെ പരിവർത്തനം, പാരിസ്ഥിതിക ഘടകങ്ങൾ തുടങ്ങി മൂന്ന് പ്രധാന സംവിധാനങ്ങളെക്കുറിച്ചാണ് ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നത്.
ജാഹിളിന്റെ ഇവ്വിഷയകമായ ഒരു നിരീക്ഷണം ഇങ്ങനെ വായിക്കാം, "മൃഗങ്ങൾ അതിജീവനത്തിനും വിഭവങ്ങൾക്കും പ്രജനനത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഏർപ്പെടുന്നു. അതിജീവനം ഉറപ്പാക്കാൻ വേണ്ടി പുതിയ സ്വഭാവസവിശേഷതകൾ വികസിപ്പിക്കാൻ പാരിസ്ഥിതിക ഘടകങ്ങൾ ജീവികളെ പ്രാപ്തരാക്കുന്നുണ്ട്. അങ്ങനെ അവയെ പുതിയ ജീവിവർഗങ്ങളാക്കി മാറ്റുന്നു. പ്രജനനത്തിനായി അതിജീവിക്കുന്ന മൃഗങ്ങൾക്ക് അവയുടെ വിജയകരമായ സ്വഭാവസവിശേഷതകൾ അവരുടെ സന്തതികൾക്ക് കൈമാറാൻ കഴിയും."
എല്ലായ്‌പ്പോഴും ഒരു ഇനം മറ്റൊന്നിനേക്കാൾ ശക്തമാണെന്നും അതിജീവിക്കാൻ ജീവിവർഗങ്ങൾ പുതിയ സ്വഭാവസവിശേഷതകൾ വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു. ഈ പുതിയ സ്വഭാവസവിശേഷതകൾ പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ജീവിവര്‍ഗ്ഗങ്ങളെ സഹായിക്കുകയും പുതിയ ജീവിവർഗ്ഗങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. മെക്കാനിസങ്ങൾ ശാസ്ത്രീയമാണെങ്കിലും ജാഹിള് അതിന് ഒരു ആത്മീയ വശം കൂടി കണ്ടെത്തിയിരുന്നു. അദ്ദേഹം നടത്തുന്ന, ദൈവസൃഷ്ടിയുടെ സങ്കീർണ്ണതയും അത്ഭുതങ്ങളും വായനക്കാരനെ അല്‍ഭുതപ്പെടുത്തും.
“എലി തന്റെ ഭക്ഷണം ശേഖരിക്കാൻ പുറപ്പെടുന്നു. ചെറിയ മൃഗങ്ങളെയും ചെറിയ പക്ഷികളെയും പോലെ അത് ഭക്ഷണം കണ്ടെത്തുന്നു. പാമ്പുകളുടെയും പക്ഷികളുടെയും ആക്രമണത്തിൽ നിന്ന് അവയെയും തന്നെയും സംരക്ഷിക്കുന്നതിനായി അത് തന്റെ കുഞ്ഞുങ്ങളെ വേഷം മാറി ഭൂഗർഭ തുരങ്കങ്ങളിൽ ഒളിപ്പിക്കുന്നു.
പാമ്പുകൾക്ക് എലികളെ തിന്നാൻ വളരെ ഇഷ്ടമാണ്. അതേ സമയം, പാമ്പുകള്‍ ബീവറുകളുടെയും ഹൈനകളുടെയും അപകടത്തിൽ നിന്ന് സ്വയം പ്രതിരോധിക്കുന്നു. ഹൈനയ്ക്ക് കുറുക്കനെ ഭയപ്പെടുത്താൻ കഴിയും. ചില അസ്തിത്വങ്ങൾ മറ്റുള്ളവയുടെ ഭക്ഷണമാണെന്ന നിയമമാണ് ഇത്. എല്ലാ ചെറിയ മൃഗങ്ങളും ചെറിയവയെ ഭക്ഷിക്കുന്നു. എല്ലാ വലിയ മൃഗങ്ങൾക്കും വലിയവയെ ഭക്ഷിക്കാൻ കഴിയില്ല. മനുഷ്യർ പരസ്പരം മൃഗങ്ങളെ പോലെയാണ്."
ഇത്തരം പുതുമയാര്‍ന്ന പല നിരീക്ഷണങ്ങളും മുന്‍നിര്‍ത്തി, പരിണാമ സിദ്ധാന്തത്തിന്റെ പിതാവ് എന്ന് പോലും അദ്ദേഹത്തെ പലരും വിളിക്കുന്നുണ്ട്.
ജാഹിളിന്റെ മാസ്റ്റർപീസുകൾ
എന്നാൽ മൃഗങ്ങളുടെ പുസ്തകം മാത്രമല്ല ജാഹിള് എഴുതിയ മഹത്തായ കൃതി. പിശുക്കന്മാരുടെ കഥകള്‍ പറയന്ന കൃതിയ (അല്‍ബുഖലാഅ്) ഉം വളരെ പ്രസിദ്ധവും ജനപ്രിയവുമാണ്. സാമൂഹികവും സാഹിത്യപരവും ചരിത്രപരവുമായ ഒരു വിജ്ഞാനകോശമാണിത്. മനുഷ്യ മനഃശാസ്ത്രം, ഭാഷ, വ്യാകരണം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. സാധാരണക്കാർക്ക് വരെ പ്രാപ്യമായ ഭാഷയിലാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം. തന്റെ ശാസ്ത്രീയ കൃതികളിൽ അദ്ദേഹം ചിലപ്പോൾ തമാശയുള്ള കഥകളും രസകരമായ അഭിപ്രായങ്ങളും ചേർക്കുന്നതും കാണാം.
868-ൽ ഒരു പാവപ്പെട്ട മീൻ വിൽപനക്കാരന്റെ മകനായി ജനിച്ച അദ്ദേഹം ബസ്വറയിൽ വെച്ച് മരണമടഞ്ഞു. ഇല്ലായ്മക്കിടയിലും അറിവിലൂടെ ലോകാവസാനം വരെ ജീവിതം ബാക്കി വെച്ചാണ് അദ്ദേഹം കടന്നുപോയത്. അദ്ദേഹത്തിന്റെ കൃതികൾ അന്നും ഇന്നും വിപ്ലവകരമാണെന്നതിൽ സംശയമില്ല.
കടപ്പാട് : https://mvslim.com/the-father-of-the-theory-of-evolution-al-jahiz-and-his-book-of-animals/
▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb Whatsapp Group:
1 Comments
-
-
Islamonweb Admin
5 months ago
Thanks for notifying that. We have fixed it.
-
Leave A Comment