ബല്‍ക്കീസ് ബാനുകേസ്; പ്രതികള്‍ക്ക് മുസ്‌ലിംകളെ വേട്ടയാടാനും കൊല്ലാനുമുള്ള രക്തദാഹിയായ സമീപനമെന്ന് അഭിഭാഷക കോടതിയില്‍
ബല്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് മുസ് ലിംകളെ വേട്ടയാടാനും കൊല്ലാനുമുള്ള രക്തദാഹിയായ സമീപമനമാണുള്ളതെന്ന് അഭിഭാഷക സുപ്രീംകോടതിയില്‍.
2002 ലെ ഗുജ്‌റാത്ത് കലാപത്തിനിടെ നടന്ന ബല്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെയും അവരുടെ കുടുംബാംഗങ്ങളില്‍ ഏഴ്‌പേരെ കൊലപ്പെടുത്തിയതുമായ കേസിലെയും പ്രതികള്‍ മുസ്‌ലിംകളെ വേട്ടയാടാനും കൊല്ലാനുമുള്ള രക്തദാഹിയായ സമീപനം സ്വീകരിക്കുന്നവരാണെന്നും അതുകൊണ്ടാണ് അവരെ വേട്ടയാടിയതെന്നും സൂപ്രീംകോടതിയില്‍ അഭിഭാഷക വ്യക്തമാക്കി.11 പ്രതികള്‍ക്കും കഴിഞ്ഞ വര്‍ഷം അനുവദിച്ച ഇളവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അഭിഭാഷക ശോഭ ഗുപ്തയാണ് ബല്‍ക്കീസ് ബാനുവിന് വേണ്ടി ഹാജരായത്.ഗര്‍ഭിണിയായിരിക്കെ ബാനുവിനെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെ കല്ലുകൊണ്ട് അടിച്ചുകൊല്ലുകയും ചെയ്തുവെന്ന് അഭിഭാഷക വാദിച്ചു.
'അവര്‍ ചുറ്റുപാടുമുള്ളവരായിരുന്നു. എല്ലാം അറിയവുന്നര്‍, താന്‍ അവര്‍ക്ക് ഒരു സഹോദരിയെ പോലെയാണെന്ന് ബല്‍കീസ് ബാനു അവരോട് അപേക്ഷിച്ചുകൊണ്ടിരുന്നു. ഇത് പെട്ടെന്നുണ്ടായൊരു സംഭവമല്ല, മുസ്‌ലിംകളെ വേട്ടയാടാനും കൊല്ലാനുമുള്ള രക്തദാഹിയായ സമീപനവുമായി പ്രതികള്‍ ബല്‍ക്കീസിനെ പിന്തുടരുകയായിരുന്നു. അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും വിദ്വേഷം നിറഞ്ഞതായിരുന്നു.
' ഇവര്‍ മുസ്‌ലിംകളാണ്, അവരെ കൊല്ലു, എന്നാണ് അവര്‍ ആക്രോശിച്ചത്.അഭിഭാഷക ഗുപ്ത കോടതിയില്‍ പറഞ്ഞു. അവര്‍ ചെയ്ത കുറ്റകൃത്വം കഠിനവും വര്‍ഗീയ വിദ്വേഷവുംനിറഞ്ഞതാണെന്ന് കോടതി നിരീക്ഷിച്ചു.ഗുപ്തയുടെ വാദത്തില്‍ ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജല്‍ ബുയാന്‍ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.
ശിക്ഷയിളവിനെ തുടര്‍ന്ന് 2022 ഓഗസ്റ്റ് 15 ന് പ്രതികളെ വിട്ടയച്ചതായും അവര്‍ പുറത്തിറങ്ങിയപ്പോള്‍ ജയിലിന് പുറത്ത് ആഘോഷങ്ങള്‍ കണ്ടപ്പോഴാണ് ബല്‍ക്കീസ് ഇക്കാര്യം അറിഞ്ഞതെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. കുറ്റവാളികള്‍ക്ക് ഇളവ് അനുവദിച്ചതിനെ എതിര്‍ത്ത ഗുപ്ത കുറ്റം മാപ്പു നല്‍കാന്‍ കഴിയാത്തസ്വഭാവമുള്ളതിനാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കുറ്റവാളികളുടെ അകാല മോചനത്തെ സിബിഐ എതിര്‍ത്തതായും പറഞ്ഞു.
വാദം ചൊവ്വാഴ്ച പുനരാരംഭിക്കും. ശിക്ഷയില്‍ ഇളവ് കാണിക്കുന്നതിന് മുമ്പ് കുറ്റകൃത്വത്തിന്റെ ഗൗരവം പരിഗണിക്കേണ്ടതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.പ്രതികളുടെ അകാല മോചനത്തിനുള്ള കാരണങ്ങള്‍ ചോദിച്ച സുപ്രീംകോടതി തടവുകാലത്ത് അവര്‍ക്ക് പതിവായി പരോള്‍ അനുവദിച്ചതിനെ ചോദ്യം ചെയ്യുകയും ചെയ്തു.ബല്‍ക്കീസ് ബാനുവിന്റെ കൂട്ടബലാത്സംഗവും അവളുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതും ഭീകര പ്രവൃത്തിയാണെന്ന വിശേഷിപ്പിച്ച സുപ്രീംകോടതി മാര്‍ച്ച് 27 ന് ഗുജ്‌റാത്ത് സര്‍ക്കാറിനോട് മറ്റ് കൊലപതക കേസുകളില്‍ പിന്തുടരുന്നതു പോലെയുള്ള ഏകീകൃത മാനദണ്ഡങ്ങള്‍ പ്രതികള്‍ക്ക് ഇളവ് നല്‍കുമ്പോള്‍ പാലിച്ചിരുന്നോ എന്ന് ചോദിച്ചിരുന്നു.
ബല്‍ക്കീസ് ബാനുവിന്റെ ഹര്‍ജി കൂടാതെ സി.പി.ഐ എം നേതാവ് സുഭാഷിണി അലി, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക രേവതി ലൗള്‍, ലഖ്‌നൗ സര്‍വകലാശാല മുന്‍വൈസ് ചാന്‍സലര്‍ രൂപ് രേഖ വര്‍മ എന്നിവര്‍ ഉള്‍പ്പെടെയുള്ള നിരവധി പൊതുതാത്പര്യ ഹര്‍ജികള്‍ ഇളവിനെ ചോദ്യം ചെയ്തിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും ഇളവിനെതിരെ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
ഗോധ്ര ട്രെയിന്‍ കത്തിച്ച സംഭവത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തിന്റെ ഭീതിയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബല്‍ക്കീസ് ബാനുവിന് 21 വയസ്സും അഞ്ച് മാസം ഗര്‍ഭിണിയുമായിരന്നു. കലാപത്തില്‍ കൊല്ലപ്പെട്ട ഏഴ് കുടുംബാംഗങ്ങളില്‍ അവരുടെ മൂന്ന് വയസ്സുള്ള മകളും ഉള്‍പ്പെടുന്നു.
Leave A Comment