യുദ്ധക്കെടുതിയിലും ഗാസയില്‍ പുതിയ ലൈബ്രറി തുറന്ന് യുവാക്കള്‍

ഭീകരമായ യുദ്ധക്കെടുതിക്കിടയിലും ഫലസ്ഥീനിലെ ഗാസയില്‍ പുതിയ ലൈബ്രറി തുറന്ന് യുവാക്കാള്‍. ഫീനിക്‌സ് എന്നു പേരിട്ട ലൈബ്രറി പോരാട്ടങ്ങള്‍ തങ്ങളെ കൂടുതല്‍ ശക്തമാക്കുകയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുക കൂടി ചെയ്യുന്നതാണ്. ഫീനിക്‌സ് എന്ന പേരുപോലെ തന്നെ ഉയര്‍ത്തിയെഴുന്നേല്‍പ്പിലൂടെ അവര്‍ അക്ഷരങ്ങള്‍ക്ക് ചിറക് മുളപ്പിക്കുകയാണ്. 
ഇസ്രയേലിന്റെ ക്രൂരമായ ഇടിച്ചിനിരത്തലിനിടയിലും നൂറുകണക്കിന് പുസ്തകങ്ങളാണ് അവര്‍ ലൈബ്രറിയിലേക്ക് എത്തിച്ചത്. രണ്ടരവര്‍ഷത്തെ ഇസ്രയേല്‍ വംശീയ ഉന്മൂലനത്തിനിടെ ആദ്യമായാണ് ഇങ്ങനെ ഒരു ലൈബ്രറി നിര്‍മിക്കുന്നത്.ഇബ്രാഹീം മസരി, ഉമര്‍ഹംദ് എന്നിവരാണ് ഗാസ സിറ്റിയില്‍ നിര്‍മിക്കുന്ന ഫീനിക്‌സ് ലൈബ്രറിയുടെ സ്ഥാപകര്‍.


ഇസ്രയേല്‍ തകര്‍ത്ത ഫലസ്ഥീനിലെ ലൈബ്രറികളില്‍ നിന്ന് പുസ്തകങ്ങളെ ഇങ്ങോട്ട് എത്തിക്കുന്നതിന് പിന്നില്‍ അവരായിരുന്നു.
ഇസ്രയേല്‍ അധിനിവേശം കാരണം ഉമര്‍ തന്റെ പേഴ്‌സണല്‍ ലൈബ്രററി രണ്ട് വര്‍ഷത്തിനിടെ 13 തവണയാണ് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റേണ്ടി വന്നത്. ആ സംരക്ഷണം തന്നെയായിരുന്നു പുതിയ ലൈബ്രറിയുടെ പിറവിക്ക് നാഴികക്കല്ലായി മാറിയതും.


ലൈബ്രറി സ്വാതന്ത്ര്യത്തിന്റെ ഇടമായി പ്രവര്‍ത്തിക്കുന്ന ചില നിമിഷങ്ങള്‍ ചരിത്രത്തിലുണ്ടെന്ന് ഇബ്രാഹീം മസരി പറയുന്നു.
സ്‌കൂളുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും നിരവധി ലൈബ്രററികള്‍ ഇസ്രയേല്‍ തകര്‍ത്ത നടപടിയെ യു.എന്‍ അപലപിച്ചിരുന്നു.

ആവേശവീര്യം ചോരാതെ ഒരുപറ്റം ജനത നമ്മെ അത്ഭുതപ്പെടുത്തുകയാണ്. ചരിത്രത്തെയും പാരമ്പര്യത്തെയും ഓര്‍മപ്പെടുത്തി പുസ്തകങ്ങള്‍ക്ക് നമ്മുടെ ഹൃദയത്തെയും ആത്മാവിനെയും ഊര്‍ജ്ജം നല്‍കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് അവര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter