ഗ്യാന്‍ വാപി: ബിജെപി മറ്റൊരു ബാബരി മസ്ജിദ് പ്രശ്‌നം ആവര്‍ത്തിക്കാനുള്ള കോപ്പ് കൂട്ടുകയാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ എം.പി

ഗ്യാന്‍ വാപി മസ്ജിദ് പ്രശ്‌നം ബിജെപി കുത്തിപ്പൊക്കി കൊണ്ടുവരുന്നത് അടുത്ത തെരഞ്ഞെടുപ്പിലേക്ക് മൂര്‍ച്ചയുള്ള ഒരായുധം ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും. മതേതര ജനാധിപത്യ വിശ്വാസികള്‍ അതിനെ ഒന്നിച്ച് എതിര്‍ക്കണമെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി.
ഗ്യാന്‍ വാപി മസ്ജിദ് പ്രശ്‌നം ബിജെപി കുത്തിപ്പൊക്കി കൊണ്ടുവരുന്നത് അടുത്ത തെരഞ്ഞെടുപ്പിലേക്ക് മൂര്‍ച്ചയുള്ള ഒരായുധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ്, മതേതര ജനാധിപത്യ വിശ്വാസികള്‍ അതിനെ ഒന്നിച്ച് എതിര്‍ക്കണമെന്ന് ഇന്ന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടിയാണിപ്പോള്‍ ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മാത്രമല്ല മറ്റൊരു ബാബരി മസ്ജിദ് പ്രശ്‌നം ആവര്‍ത്തിക്കുവാനുള്ള കോപ്പ് കൂട്ടുകയാണ് ബിജെപി ചെയ്യുന്നത്.
ഇത് 1991 ല്‍ പാര്‍ലിമെന്റ് പാസാക്കിയ ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച നിയമത്തിന് വിരുദ്ധമാണെന്നും എംപി ഫേസ്ബുക്കില്‍ കുറിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter