ഇസ്രായേല്‍ കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര മൗനത്തെ അപലപിച്ച്‌ കുവൈത്ത്

ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേല്‍ തുടരുന്ന കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന മൗനത്തെ അപലപിച്ച്‌ കുവൈത്ത്.ജനീവയിലെ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സംഘടനയുടെയും കുവൈത്തിന്‍റെ സ്ഥിരം പ്രതിനിധി അംബാസഡർ നാസർ അല്‍ ഹെയ്നാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

ഇസ്രായേല്‍ ലംഘനങ്ങള്‍ തടയാൻ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളണം. ഇസ്രായേല്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനത്തെയും വിശ്വാസ്യതയെയും ദുർബലപ്പെടുത്തുമെന്നും അല്‍ ഹെയ്ൻ മുന്നറിയിപ്പ് നല്‍കി. ഫലസ്തീനിലെയും മറ്റ് അധിനിവേശ അറബ് പ്രദേശങ്ങളിലെയും മനുഷ്യാവകാശങ്ങള്‍ ചർച്ച ചെയ്യുന്നതിനുള്ള കൗണ്‍സിലിലാണ് അല്‍ ഹെയ്നിന്റെ പരാമർശം. ഇസ്രായേല്‍ ലബനാനെതിരെ ആക്രമണം തുടരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫലസ്തീനില്‍ ശാശ്വത സമാധാനത്തിനുള്ള ചുവടുവെപ്പായി ദ്വിരാഷ്ട്ര പരിഹാരം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ അന്താരാഷ്ട്ര സഖ്യം ആരംഭിക്കാനുള്ള സൗദി അറേബ്യയുടെ സംരംഭത്തിന് കുവൈത്തിന്‍റെ പൂർണ പിന്തുണ അല്‍ ഹെയിൻ ആവർത്തിച്ചു.

ഈ വർഷം മേയ് 10ന് പാസാക്കിയ ഐക്യരാഷ്ട്രസഭയില്‍ അംഗത്വത്തിനുള്ള ഫലസ്തീന്‍റെ അപേക്ഷയെ പിന്തുണച്ചുള്ള ജനറല്‍ അസംബ്ലിയുടെ തീരുമാനത്തെയും അദ്ദേഹം പ്രശംസിച്ചു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter