പാർണിയ അബ്ബാസി: ഇസ്രായേൽ കെടുത്തിയ നക്ഷത്രം

"ആയിരം സ്ഥലങ്ങളിൽ
ഞാൻ അവസാനിക്കുന്നു
ഞാൻ എരിയുന്നു
നിങ്ങളുടെ ആകാശത്ത്
അപ്രത്യക്ഷമാകുന്ന ഒരു മങ്ങുന്ന നക്ഷത്രമായി ഞാൻ മാറുന്നു.''
                                   - പാർണിയ അബ്ബാസി

വർഷങ്ങൾക്ക് മുമ്പ് ഇസ്രായേൽ ഫലസ്തീന്റെ മണ്ണിൽ കൊളുത്തിയ തീ കത്തിയമരും മുമ്പ് അതിലെ പന്തം ഇറാന് നേരെയും വീശിയപ്പോൾ അവിടെ കത്തിയമർന്നതിൽ ഒരു തളിരില കൂടി ഉണ്ടായിരുന്നു, കഴിഞ്ഞ ജൂൺ13 ന് ഇസ്രായേൽ നടത്തിയ അക്രമത്തിൽ ഇറാന്റെ യുവ കവയത്രി പാർണിയ അബ്ബാസി തന്റെ 24 മത് ജന്മ ദിനം ആഘോഷിക്കാൻ കാത്ത് നില്ക്കാതെ മരണമടഞ്ഞപ്പോൾ ലോക ജനതക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.

ആരായിരുന്നു പാർണിയ?

കവിതകളെയും കവികളെയും പ്രണയിച്ച് തന്റെ ഇഷ്ട കവിയായ ഇറാൻ കവിത വിപ്ലവത്തിന്റെ വക്താവ് എന്നറിയപ്പെടുന്ന നാദിറിന്റെ കവിതകള്‍ മനഃപാഠമാക്കിയും അതിനൊത്ത താളം പിടിച്ചും നടന്നിരുന്ന ഒരു കുട്ടികാലമായിരുന്നു പാര്‍ണിയയുടേത്. അധികമൊന്നും സങ്കുചിതമല്ലാത്ത ജീവിതാന്തരീഷം പാർണിയയെ ഒരു കവയത്രി എന്ന തന്റെ മോഹത്തിൽ നിന്ന് അധികമൊന്നും അകലെയാക്കിയിരുന്നില്ല. മരണ ശേഷം തന്റെ സുഹൃത്തുക്കൾ പാർണിയയെ ഓർത്തെടുത്തത് ഇങ്ങനെയാണ് "നല്ല സ്വഭാവം  ആയിരുന്നു അവൾക്ക്. വലിയ കവയത്രി ആകാനായിരുന്നു അവളുടെ ആഗ്രഹം. ഞങ്ങളെക്കാൾ കവിതകളായിരുന്നു അവൾക്ക് സന്തോഷം നൽകിയത്. കവിതകൾ അനായാസം മനഃപാഠം ആക്കുന്നത് കണ്ടിട്ട് ഞങ്ങൾക്ക് എന്നും അവളോട് അസൂയയായിരുന്നു". എന്നാൽ ആ ജൂത കാട്ടാളന്മാർ അവളെ അതിന് അനുവദിച്ചില്ല.

ഗസ്‌വിൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ട്രാൻസ്ലേഷനിൽ ബിരുദം നേടിയ പാർണിയ ഒരു ഇംഗ്ലീഷ് ടീച്ചർ ആയി ജോലി ചെയ്യുകയായിരുന്നു. പിതാവ് സത്താര്‍ഖാന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. പിതാവ് റിട്ടയർ ആയതോടെ ആ അവസരം പാർണിയയെ തേടിയെത്തി. ഇതോടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രത ഒന്നുകൂടെ ഊട്ടി ഉറപ്പിക്കാൻ അവൾക്ക് കഴിഞ്ഞു. ഇതിനെ തുടർന്ന് പിതാവിന്റെ സ്വപ്നമായ ഒരു പുതിയ അപ്പാർട്ട്മെന്റും ഓരോരുത്തർക്കും ഓരോ ബെഡ്‌റൂം എന്ന ഗാർഹിക കണക്കുകൂട്ടൽ അവളിലൂടെ സഫലമായി. പാർണിയ ഒരു യാത്ര പ്രേമി കൂടി ആയിരുന്നു. തന്റെ ഒഴിവ് സമയങ്ങളിലെല്ലാം സുഹൃത്തുക്കളുമായി വിനോദ യാത്ര പോകലായിരുന്നു അവരുടെ പ്രധാന ഹോബി.

ജൂൺ 13 ന്റെ കറുത്ത രാത്രി...

ധാരാളം സിവിലിയൻസ് കൊല്ലപ്പെട്ടിട്ടുണ്ട് എന്ന കേവല ശീർഷകത്തിൽ ഇറാൻ മാധ്യമങ്ങൾ നിലയുറപ്പിച്ചെങ്കിലും കൂടുതലൊന്നും വ്യക്തമല്ലായിരുന്നു. നില ഏറെക്കുറെ ശാന്തമായപ്പോൾ കുറേയൊക്കെ കാര്യങ്ങൾ വ്യക്തമായി തുടങ്ങി. അതിനിടെയാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഒരു സ്ത്രീയുടെ മുടി പിങ്ക് നിറത്തിലുള്ള തലയിണയിൽ രക്തം പുരണ്ട് കിടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റടുത്തത്. ഇത് കണ്ട പാർണിയയുടെ സുഹൃത്ത് മര്‍യം ആണ് ആ ചിത്രം പാർണിയയുടേതാണെന്ന് തിരിച്ചറിയുകയും ഇറാനിലെ ഹമ്മിഹാൻ പത്രത്തോട് അത് വ്യക്തമാക്കുകയും ചെയ്തത്.

പാർണിയയുടെ മരണം സ്ഥരീകരിച്ച ഉടൻ ഇറാൻ വിരുദ്ധരായ പലരും, പാർണിയ ആറ്റോമിക് എനർജി മുന്‍മേധാവി ഫിർദൗൻ അബ്ബാസിയുടെ മകളാണെന്നും അയാളെ ഉന്നം വെച്ച് നടത്തിയ ഓപ്പറേഷനിൽ മകളും  കൊല്ലപ്പെട്ടതാണ് എന്നും തെറ്റായ പ്രചാരണം നടത്തിയെങ്കിലും ഇറാൻ ഗവണ്മെന്റ് ഇതിനെ തിരുത്തി മുന്നോട്ട് വരുകയും പാർണിയയുടെ പിതാവ് റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥന്‍ പർവേസാണെന്നും, ഈ അക്രമത്തിൽ പാർണിയ അടക്കം തന്റെ 16 വയസ്സ് പ്രായമുള്ള സഹോദരൻ പാർഹാമും മാതാപിതാക്കളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.

പാർണിയ മാത്രമല്ല ഈ അക്രമത്തിൽ കൊല്ലപ്പെട്ടത്. അവൾ കൊല്ലപ്പെട്ടവരുടെ ഒരു പ്രതീകം മാത്രമാണ്. ഒരായിരം ആശകളോടെ പിറന്ന് വീണ ആ യുവത അവസാനം താൻ തന്നെ എഴുതിവച്ച വരികൾക്ക് അർത്ഥമായി തീരുകയായിരുന്നു.

അവൾ അവസാനിച്ചു ....
കത്തിയമർന്നു....
മരിക്കുന്ന നക്ഷത്രം കണക്കേ
ആകാശത്ത് മങ്ങിപ്പോയി .........

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter