എട്ട് പതിറ്റാണ്ട് പഴക്കമുള്ള മദ്രസ പൊളിച്ച് യു.പി ഭരണകൂടം
ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ നഗര്‍ ജില്ലയിലെ പിപ്ര രാംലാല്‍ ഗ്രാമത്തിലുള്ള അറേബ്യ സിയാഉല്‍ ഉലൂം മദ്രസ (മക്തബ്) സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ച് നീക്കി.
ഏകദേശം 1400 ചതുരശ്രഅടി വിസ്തൃതിയുളള മദ്രസക്കെതിരെ 2022 ല്‍ അഞ്ച് ഗ്രാമവാസികള്‍ ഡൊമാരിയാഗഞ്ച് തഹസില്‍ദാര്‍ കോടതിയില്‍ കയ്യേറ്റം നീക്കണമെന്ന് ആരോപിച്ച് ഹര്‍ജി നല്‍കിയതോടെയാണ് നടപടി തുടങ്ങിയത്. 2023 ല്‍ കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു. മദ്രസയുടെ ചുമതലക്കാരനായ അബ്ദുല്‍ സലാം അതേവര്‍ഷം തന്നെ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി.
മൂന്ന് വര്‍ഷത്തോളം നീണ്ട നടപടികള്‍ക്ക് ശേഷം 2026 ഓഗസ്റ്റ് 14 ന് ഡി.എം കോടതി തഹസില്‍ദാര്‍ കോടതി ഉത്തരവ് ശരിവെക്കുകയും ഹര്‍ജി തള്ളുകയും ചെയ്തു. തുടര്‍ന്ന് അധികൃതര്‍ നീക്കം ചെയ്യാനുള്ള നോട്ടീസ് നല്‍കി. നിശ്ചിത സമയത്തിനുള്ള ഒഴിയാത്തതിനാല്‍ പൊളിക്കല്‍ നടപടി നടത്തി.
ഡൊമാരിയാഗഞ്ച് എസ്.ഡി.എം വിവേകാനന്ദ് മിശ്ര,സി.ഒ ബ്രിജേഷ് വര്‍മ്മ, ബന്‍സി സി.ഒ. ശിവേന്ദു സിംഗ് എന്നിവരുടെ സാനിധ്യത്തിലും അഞ്ച് സ്റ്റേഷനുകളില്‍ നിന്നുള്ള ഏകദേശം 100 പോലീസുകാരുടെ അകമ്പടിയോടെയും രാവിലെ 7 മണിക്കാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഏകദേശം രണ്ട് മണിക്കൂറിനുള്ളില്‍ 7 മുറികള്‍, ഒരു കട, ഹാളിന്റെ പകുതി ഭാഗം എന്നിവ പൊളിച്ചു നീക്കി.
ആദ്യം മദ്രസ സ്വകാര്യഭൂമിയിലാണ് നിര്‍മ്മിച്ചതെങ്കിലും പിന്നീട് ഒഴിഞ്ഞുകിടന്ന സര്‍ക്കാര്‍ ഭൂമിയിലേക്ക് ക്രമേണ വ്യാപിച്ചതായും രേഖകള്‍ പ്രകാരം 9,000 ചതുരശ്ര അടിസ്ഥലം രജിസ്രടര്‍ ചെയ്തതാണെന്നും അധികൃതര്‍ പറഞ്ഞു.
ഏകദേശം 400 കുട്ടികള്‍ അവിടെ പഠിച്ചിരുന്നു. 1938 ല്‍ ഈ ഗ്രാമത്തില്‍ സ്ഥാപിതമായ ഈ സ്ഥാപനം 1967 ല്‍ ഇപ്പോഴത്തെ പ്രധാന റോഡരികിലേക്ക് മാറ്റിയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഈ നടപടി ശക്തമായ വിമര്‍ശനത്തിന് ഇടയാക്കി. ഡൊമാരിയഗഞ്ച് സമാജ് വാദ് പാര്‍ട്ടി എം.എല്‍.എ സയ്യിദ് ഖത്തൂന്‍,എസ്.പി ജില്ലാപ്രസിഡണ്ട് ലാല്‍ജി യാദവ് തുടങ്ങി 50 ലധികം പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു.
ന്യായീകരിക്കാനാവത്ത നടപടിയാണെന്ന് ആരോപിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പൊളിക്കല്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എസ്.പി നേതാവ് കമല്‍ അഹ്‌മദ് ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടാവവുകയും ഇത് മറികടക്കാന്‍ പിന്നീട് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.



Leave A Comment