ത​ബ്​​ലീ​ഗ്​ സ​മ്മേ​ള​ന​ത്തിനെത്തിയ മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വദേശിയെ കാണാതായി

11 July, 2020

+ -
image

കൊ​ച്ചി: ദ​ല്‍​ഹിയിലെ മർകസ് നി​സാ​മു​ദ്ദീ​നി​ല്‍ ന​ട​ന്ന ത​ബ്​​ലീ​ഗ്​ സ​മ്മേ​ള​ന​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത​​ശേ​ഷം മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി അ​ഷ്​​റ​ഫ്​ പുള്ളിയിൽ എന്നയാളെ കാണാതായതായി പരാതി. സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ എം.​വി. അ​ഹ​മ്മ​ദ്​ എന്നയാൾ നൽകിയ ഹ​ര​ജി​യി​ല്‍ ഹൈ​കോ​ട​തി ഉ​ത്ത​ര്‍​പ്ര​ദേ​ശ് പൊ​ലീ​സി​​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ പൊ​ലീ​സ്​ അ​ന്യാ​യ ത​ട​ങ്ക​ലി​ല്‍ വെ​ച്ച​താ​യാ​ണ്​ അ​റി​ഞ്ഞ​തെ​ന്നും എ​ത്ര​യും വേ​ഗം മോ​ചി​പ്പി​ക്കാ​ന്‍ എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക്​ നി​​ര്‍​ദേ​ശം ന​ല്‍കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഉ​ത്ത​ര്‍​​പ്ര​ദേ​ശ്​ പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ചാ​ണ്​ ജ​സ്​​റ്റി​സ്​ എ​സ്.​വി. ഭാ​ട്ടി, ജ​സ്​​റ്റി​സ്​ എം.​ആ​ര്‍. അ​നി​ത എന്നിവരടങ്ങുന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ കേസിൽ വിശദീകരണം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.

കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ കാ​ര​ണ​ക്കാ​രെ​ന്ന കു​റ്റം ചു​മ​ത്തി സ​മ്മേ​ള​ന​ത്തി​ന്​ മ​ലേ​ഷ്യ​യി​ല്‍​നി​ന്നെ​ത്തി​യ പ്ര​തി​നി​ധി​ക​ള്‍​ക്കൊ​പ്പം അ​ഷ്​അഷ്റഫിനെയും ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ പൊ​ലീ​സ്​ ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്നാ​ണ്​ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍തെളിഞ്ഞിരിക്കുന്നത്. കേ​സെ​ടു​ത്ത​താ​യോ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ച്ച​താ​യോ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. ലോ​ക്​​ഡൗ​ണ്‍ മൂ​ലം യാ​ത്രാ​വി​ല​ക്കു​ള്ള​തി​നാ​ല്‍ നേ​രി​ട്ട്​ പോ​യി അ​ന്വേ​ഷി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ടെ​ങ്കി​ല്‍ ​ക്രി​മി​ന​ല്‍ ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ​യാ​ണ്​ ന​ട​പ്പാ​ക്കി​യ​തെ​ന്നും ഹ​ര​ജി​യി​ല്‍ പ​റ​യു​ന്നു.

RELATED NEWS