എസ് കെ എസ്‌ എസ്‌ എഫ് ഖത്തര്‍ - ഇസ്‌ലാം ഓണ്‍വെബ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന BRIGHT BRILLIANT റമദാന്‍ ക്വിസ് മത്സരത്തിനു തുടക്കമായി

11 May, 2019

+ -
image

BRIGHT BRILLIANT- KNOWLEDGE CONTEST-2019

⚜⚜⚜⚜⚜⚜⚜⚜⚜⚜⚜

വിശുദ്ധമായ റമസാന്‍ പുലരികളില്‍ അറിവിന്റെ വാതായനങ്ങള്‍ നിങ്ങള്‍ക്കായി തുറന്നിടുകയാണ് എസ് കെ എസ് എസ് എഫ് ഖത്തര്‍ നാഷണല്‍ കമ്മറ്റി.

വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ പുതിയ വഴികളിലൂടെ നവോന്മേഷം നല്‍കുകയും നന്മയുടെ സജീവ സാനിധ്യമായി പുതു തലമുറയെ മാറ്റുകയും ചെയ്യുക എന്നതാണ് BRIGHT BRILLIANT മത്സര പരിപാടികളിലൂടെ ലക്ഷ്യം വെക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായി വിവിധ തരം വായാന ആസ്വാദനത്തിലൂടെ നടത്തപ്പെടുന്ന മത്സരം ഖത്തറിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ കേന്ദ്രീകരിച്ചായിരിക്കും നടക്കുക. മത്സര പരിപാടികളുടെ സമാപനം ചെറിയ പെരുന്നാളോടനുബന്ധിച്ച് നടത്തപ്പെടുന്ന ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക അനുമോദനവും പാരന്‍സ് ഗൈഡന്‍സ് മീറ്റും നടക്കും.

നിബന്ധനകള്‍:

1. 10 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം

2. www.islamonweb.net എന്ന സൈറ്റിൽ നിന്നായിരിക്കും മത്സരത്തിനുള്ള ആർട്ടിക്കിൾ ലിങ്കുകൾ ലഭ്യമാവുക.

3. പ്രത്യേകം നല്‍കിയിരിക്കുന്ന രജിസ്റ്റര്‍ ഫോം പൂരിപ്പിച്ച് അപ്‌ഡേറ്റ് ചെയ്തവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാവൂ. 

ഫോമിന്റെ ലിങ്ക് https://forms.gle/4Yt9XRmmRSknM5yV8

4. റമദാന്‍ 3-8, 13-18 , 23-28 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

4. പ്രസ്തുത ദിവസങ്ങളില്‍ പ്രത്യേകം തിരഞ്ഞെടുത്ത ലേഖനങ്ങളില്‍ നിന്നും വരുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയാണ് മത്സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്.

ഒന്നാം ഘട്ടത്തിലെ Articles വായിക്കാൻ

 റമദാന്‍ പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വസന്ത മാസം  

 ആത്മാവ് നഷ്ടപ്പെടുന്ന സുജൂദുകള്‍  

 ഇമാം ശാഫിഈ, ഒരു മാതാവിന്റെ സ്വപ്നസാക്ഷാല്‍ക്കാരം  

കൂടുതല്‍ വിവരങ്ങള്‍ക്ക്  66057730 / 77317786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം 

 

RELATED NEWS